2014, ജൂലൈ 20, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 30



Blog Post No: 254 -

കുഞ്ഞുകവിതകൾ - 30


ഹൈക്കു

ഞാൻ സന്തോഷിച്ചപ്പോൾ
അവർ ദു:ഖിച്ചു
അവരെ സന്തോഷിപ്പിച്ച് ഞാനും സന്തോഷിച്ചു 

+++

ഞാനിതാ നിന്നിലേക്ക്‌ വീഴുന്നുവെന്നു  ഇല മുള്ളിനോട്
നിനക്ക് വീഴാതെ വഴിയില്ലെന്ന  വിഷമം  വേണ്ടെന്നും
കേടുപറ്റിയാൽത്തന്നെ താൻ രക്ഷിച്ചോളാമെന്നും മുള്ള്!

+++

മഴത്തുള്ളി താമസിയാതെ നിന്നിൽ പതിക്കുമെന്ന്
മന്ദമാരുതൻ മരത്തോടു കുറ്റം പറഞ്ഞപ്പോൾ
മഴയെ കാത്തിരിക്കുന്നു നിന്നെയല്ലെന്ന് മരം!

+++

അറിവു നേടുന്നു ചിലർ നല്ലപോലെ
അതുവഴി നല്ല ചിന്തകളുമുദിക്കുന്നു അവർക്ക്!
അതുപോൽ വർത്തിക്കാതെ ജന്മം പാഴാക്കുന്നുമുണ്ട്!

4 അഭിപ്രായങ്ങൾ:

  1. നേടിയ അറിവുകള്‍ ജീവിതത്തില്‍ പ്രാവര്‍ത്ത്തികമാക്കാന്‍ കഴിയട്ടെ നമുക്ക് ...

    മറുപടിഇല്ലാതാക്കൂ
  2. ആശ്വാസത്തിന്‍റെ തലോടലുമായി ഹൈക്കുക്കവിതകള്‍.
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷിപ്പിക്കയാണ് വേണ്ടത്!

    മറുപടിഇല്ലാതാക്കൂ
  4. അറിവു നേടുന്നു ചിലർ നല്ലപോലെ
    അതുവഴി നല്ല ചിന്തകളുമുദിക്കുന്നു അവർക്ക്!
    അതുപോൽ വർത്തിക്കാതെ ജന്മം പാഴാക്കുന്നുമുണ്ട്!

    മറുപടിഇല്ലാതാക്കൂ

.