2014, ജൂലൈ 18, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 28Blog Post No: 252 -

കുഞ്ഞുകവിതകൾ - 28


ആനന്ദമേകുന്ന നായകൻ ഹേതുവായ്
ആനന്ദനടനമാടുന്നൂ നായിക
ആനന്ദിക്കേണ, മാനന്ദിപ്പിക്കേണം
ആനന്ദമയമാക്കണമീ ജീവിതമെപ്പോഴും 

+++

സന്തോഷവും സംതൃപ്തിയുമീജീവിതത്തിൽ
സംതൃപ്തിയോടെയന്വർത്ഥമാക്കുവാൻ
സത്യമായുമാശകൾ നിയന്ത്രിച്ചുകൊണ്ട്
സന്മനസ്സു കാണിക്കണമെന്നോർക്കണം നാം  

+++

പകൽവെട്ടത്തിൽ പൊള്ളുന്നു എൻ ദേഹം 
പൌർണ്ണമി വെട്ടത്തിലോ കുളിർക്കുന്നു എൻ മനം
പറയേണ്ടതില്ലീയർക്കചന്ദ്രന്മാർ രണ്ടും
പ്രചോദനമാണെനിക്ക് കുത്തിക്കുറിക്കുവാൻ

+++

9 അഭിപ്രായങ്ങൾ:

 1. പൊള്ളിയും കുളിര്ചൂടിയും ഇനിയും വാനോളമുയരട്ടെ ഈ കുറിമാനങ്ങള്‍ ...!

  മറുപടിഇല്ലാതാക്കൂ
 2. പ്രസന്നമായ ഒരു മനസ്സിന്‍റെ പ്രത്യക്ഷപ്പെടലുണ്ട്, ഓരോ നാലുവരികളിലും

  മറുപടിഇല്ലാതാക്കൂ
 3. ആനന്ദമയ്മാകണം എന്നാണാഗ്രഹം. പക്ഷെ......

  മറുപടിഇല്ലാതാക്കൂ
 4. ആനന്ദവും,സന്തോഷവും,സംതൃപ്തിയും നിറഞ്ഞ ഹൃദയത്തോടെ
  എഴുതാനുള്ള പ്രചോദനമുള്‍കൊള്ളുക നാള്‍ക്കുനാള്‍.......
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ

.