2013, ഡിസംബർ 31, ചൊവ്വാഴ്ച

ആരംഭശൂരത്വം


My Blog No: 142 - 

ആരംഭശൂരത്വം 

 

ആരംഭശൂരത്വം

  - ഈ വാക്കിനു അഗാധമായ അർത്ഥമുണ്ട്.  ഒരു നല്ല ദിവസത്തിൽ, അല്ലെങ്കിൽ ഏതാനും നല്ല ദിവസങ്ങളിൽ നാം തുടക്കത്തിൽ നല്ലത് ചിന്തിക്കുന്നു, പ്രവര്ത്തിക്കുന്നു. അതിനുശേഷം ക്രമേണ അത് അന്യമാകുന്നു!  അഥവാ, നമ്മുടെ ശ്രദ്ധക്കുറവുകൊണ്ട്മടികൊണ്ട്, വിവരക്കേടുകൊണ്ട് അങ്ങിനെ ആയിപ്പോകുന്നു.

 

മുകളിൽ പറഞ്ഞ പ്രവണതയിൽനിന്ന് ദൈവവിശ്വാസം ഇല്ലാത്തവരും, ഉള്ളവരും, മതപരമായ ആചാരാനുഷ്ഠാങ്ങളിൽ വിശ്വാസം ഇല്ലാത്തവരും, ഉള്ളവരും - ഏകദേശം എല്ലാവരുംതന്നെ  തികച്ചും വിമുക്തരല്ല. നാം അങ്ങിനെ ആയാൽ പോരല്ലോ.

 

ഒരു ദൃഡനിശ്ചയം അത്യാവശ്യം.  ഞാൻ പറഞ്ഞുവന്നത് - പുതുവൽസരപ്പിറവിയിൽ നാം ചിലത് മനസ്സിൽ കുറിക്കുന്നു - ചില നല്ല കാര്യങ്ങൾ.  തെറ്റുകൾ ആവര്ത്തിച്ചുകൂടാ.  എന്നാൽ ഇത് ഒരു ആരംഭശൂരത്വം ആയി പരിണമിക്കാതിരിക്കട്ടെ. മറിച്ചായാൽ, അതിനു ഉത്തരവാദികൾ നാം തന്നെയാണ് എന്നത് മറക്കരുത്.

 

നല്ല ചിന്തകൾ, പ്രവത്തികൾ  നല്ല മനസ്സിൽ ഉരുത്തിരിയുന്നതോടൊപ്പം നാം മാനസികമായി ആരോഗ്യമുള്ളവരാകുന്നു.  അത് ശരീരത്തിന് അങ്ങേ അറ്റം ഗുണം ചെയ്യുന്നു.

 

അതെ, ആരോഗ്യം അഥവാ രോഗമില്ലാത്ത അവസ്ഥ നമുക്കുണ്ടാവട്ടെ.

 

ഒരിക്കൽക്കൂടി -

ആരംഭശൂരത്വം എന്ന വേണ്ടാതീനത്തെ  ആട്ടി ഓടിക്കുക.

 


എല്ലാവര്ക്കും എന്റെ പുതുവത്സരാശംസകൾ.

22 അഭിപ്രായങ്ങൾ:

  1. കേജ്രിവാളിന്റെ പ്രഖ്യാപനങ്ങള്‍ ആരംഭശൂരത്വമായാണോ താന്കള്‍ കാണുന്നത്?

    മറുപടിഇല്ലാതാക്കൂ
  2. വളരെ ശരിയാണ് ഡോക്ടർ.എന്റെ അച്ഛൻ എന്നോട് കുഞ്ഞുന്നാളിൽ പലപ്പോഴും പറയുമായിരുന്ന ഒരു കാര്യമായിരുന്നു ഇത്. ഇടയ്ക്കൊക്കെ ഞാനിന്നും അതിനുള്ള അവസരം അദ്ദേഹത്തിനു നൽകിക്കൊണ്ടിരിക്കുന്നു.!!! ഹ...ഹ...

    ഡോക്ടറുടെ ഈ കുറിപ്പിന്റെ സാരാംശം, ഏവരുടേയും ജീവിതത്തിൽ തികച്ചും സ്വാഗതാർഹം തന്നെ,ഗൗരവമുള്ളതു തന്നെ.


    പുതുവത്സരാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  3. എനിക്ക് പുതുവര്‍ഷ പ്രതിജ്ഞ ഒന്നുമില്ല..ഇപ്പോഴെന്നല്ല ഒരിക്കലുമില്ല

    ഒരു രാത്രി മാറുമ്പോള്‍ എന്ത് മാറ്റം സംഭവിക്കാനാണ്...

    നമ്മള്‍ മാനസികമായി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കലണ്ടറിലെ തീയതിയുമായി ബന്ധമില്ല

    മറുപടിഇല്ലാതാക്കൂ
  4. ഇഷ്ടമല്ലെങ്കിലും ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ആരംഭശൂരത്തം കാണാറുണ്ട്. അത് ഒഴിവാക്കാൻ പരമാവധി പരിശ്രമിക്കാറുണ്ട്. പുതുവത്സരാശംസകൾ.

    മറുപടിഇല്ലാതാക്കൂ
  5. ആരംഭത്തിലെ ശൂരത്വം നഷ്ടമാകുന്നതിനു
    പലതാകാം കാരണങ്ങൾ.. എങ്കിലും, അലസതയും മടിയും തന്നെയാണ് കൂടുതലും .ഓർമ്മ പ്പെടുത്തലിനു നന്ദി ! ഡോ. പി. മാലങ്കോട്

    മറുപടിഇല്ലാതാക്കൂ
  6. പാളിപ്പോയതാണ് എന്റെ ഈ വര്ഷംതുടക്കം തന്നെ . വിവരിക്കുന്നില്ല..അങ്ങനെയും ഓരോ ....

    മറുപടിഇല്ലാതാക്കൂ
  7. ആരംഭ ശൂരത്ത്വം കൊണ്ടാ ഞാൻ എന്തെങ്കിലും ചെയ്യാറുള്ളത്, തുടർന്ന് കൊണ്ട് പോകാൻ സാധിക്കാറില്ല എങ്കിലും ഞാൻ ശ്രമിക്കാം

    മറുപടിഇല്ലാതാക്കൂ
  8. ഞാനും ഒരു തീരുമാനം എടുത്തിരുന്നു. രണ്ടാം തീയതി തന്നെ അത് പാളി. ഇനിയും ശ്രമിക്കാം. ഓര്‍മ്മപ്പെടുത്തലുകള്‍ നന്ന്.

    മറുപടിഇല്ലാതാക്കൂ
  9. ഒരു വല്ലാത്ത പ്രശ്നം ആണ് ഡോക്ടര പറഞ്ഞു തരുന്നത് ഒരു പക്ഷെ നല്ല ദിവസം നോക്കി തുടങ്ങുന്നത് തുടങ്ങാൻ ഇരിക്കുന്നത് പോലും മടിയുടെ മറ്റൊരു മുഖം തന്നെയാണ്

    മറുപടിഇല്ലാതാക്കൂ
  10. പ്രവര്‍ത്തനങ്ങള്‍ ആരംഭശൂരത്വം മാത്രമാകാതിരുന്നെങ്കില്‍......
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.