Blog Post no: 467
(ദിനസരിക്കുറിപ്പ് - 24 / 12 / 2018)
ആകാംക്ഷ, ആകാംക്ഷ!
(ദിനസരിക്കുറിപ്പ് - 24 / 12 / 2018)
ഒരു കഥ ഓർമ്മവരുന്നു. പണ്ടു പണ്ട് ഒരിടത്ത് ഒരു സംസ്കൃതപണ്ഡിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ''തലയിലെഴുത്ത്'' വായിക്കാനുള്ള കഴിവ് ഉണ്ടായിരുന്നത്രെ!
പണ്ഡിതൻ, ഒരിക്കൽ ഒരു പുഴയോരത്തുകൂടി നടക്കുമ്പോൾ, ഒരു തലയോട്ടി കണ്ണിൽപ്പെട്ടു. അത് കയ്യിലെടുത്ത്, ''തലയിലെഴുത്ത്'' വായിച്ചുതുടങ്ങി. ''സമുദ്രതീരെ മരണം.....'' അവസാനം ഇങ്ങനെ - ''മരണശേഷവും ചിലത് നടക്കാനുണ്ട്..''
പണ്ഡിതന് ആകാംക്ഷയായി. എന്തായിരിക്കാം അത്? അദ്ദേഹം തലയോട്ടി കൈയ്യിലെടുത്തു വീട്ടിലേക്കു നടന്നു. വീടിന്റെ പുറകുവശത്ത് ഭദ്രമായി ഒരിടത്ത് വെച്ചു.
ദിവസവും രാവിലെ ആ തലയോട്ടിക്കു വല്ലതും സംഭവിച്ചോ എന്ന് നോക്കും. ഒരിക്കൽ ഈ കാഴ്ച ഭാര്യ കണ്ടു. ഭാര്യക്ക് തോന്നി - ഇത് ഇങ്ങേരുടെ ആദ്യഭാര്യയുടെ തലയോട്ടി ആയിരിക്കുമോ. ആവും. നോക്കണേ - ഇവിടെ ഞാൻ ഉള്ളപ്പോൾ, ആദ്യഭാര്യയോടുള്ള ഒരു സ്നേഹം! ഇപ്പോൾ കാണിച്ചുതരാം. മഹിളാമണി ഒരു ഒലക്ക കൊണ്ടുവന്നു, ആ തലയോട്ടി പൊട്ടിച്ച് തവിടുപൊടിയാക്കി.!
ആ കാഴ്ച കണ്ടു പണ്ഡിതൻ ചിരിച്ചുകൊണ്ട് പറഞ്ഞു - ഇപ്പോൾ മനസ്സിലായി, ഈ തലയോട്ടിയുടെ വിധി എന്തെന്ന്!
അങ്ങനെ, ആ വല്ലാത്ത ആകാംക്ഷക്കു വിരാമമായി.
ഞാൻ ഈ പറഞ്ഞത് ആകാംക്ഷ ഒരു വല്ലാത്ത അവസ്ഥയാണ് എന്നാണ്. എനിക്ക് ഈയിടെ ഒരു ആകാംക്ഷയുണ്ടായി - മുകളിൽ എഴുതിയതുമായി പുലബന്ധംപോലുമില്ല - പക്ഷെ എഴുതിയത്, ഈ വല്ലാത്ത പൊല്ലാത്ത ആകാംക്ഷ എന്ന അവസ്ഥയെക്കുറിച്ചാണ്.
പത്രം വായിക്കുമ്പോൾ, വെറുതെ വാരഫലത്തിലൂടെ ഒന്ന് കണ്ണോടിക്കും. ഈ ആഴ്ചയിലെ വാരഫലത്തിൽ എഴുതിയിരിക്കുന്നു - ഒരു പ്രശസ്തവ്യക്തിയെ കാണാനും പരിചയപ്പെടാനും ഇടയാകും.
എനിക്ക് ആകാംക്ഷയായി. ആരായിരിക്കും അത്.
അങ്ങനെയിരിക്കെ, സുഹൃത്ത് സുരേഷ് ബാബു വിളിച്ചു ചോദിക്കുന്നു - മുരുകൻ കാട്ടാക്കടയെ പരിചയപ്പെടണമെന്നുണ്ടോ?
ഉണ്ടോ എന്നോ? കണ്ണടയുടെയും, രേണുകയുടെയും കവിയെ കാണണം എന്നുണ്ട്. ഓക്കേ. എന്നാൽ, നാളെ കാലത്ത് എന്റെ വീട്ടിൽ വരും. വന്നാൽ, ഫോൺ ചെയ്യാം.
അതെ, അത് സംഭവിച്ചു. ഞാനും, മണാലി(കുളു)യിലേക്കു പോകാനുള്ള തിടുക്കത്തിൽ ആയതിനാൽ, ഏതാനും നിമിഷങ്ങളിലെ കൂടിക്കാഴ്ച അവിസ്മരണീയമാക്കി. അദ്ദേഹത്തിന്റെ സഹധർമ്മിണിയേയും, ഒരു സുഹൃത്തിനെയും കണ്ടു, പരിചയപ്പെട്ടു. കുറച്ചുനേരം സംസാരിച്ചു. ഏതാനും വർഷങ്ങൾക്കുമുമ്പ് ഞാൻ എഴുതിയ ''ദി നാച്ചുറൽ മെന്റൽ ഹെൽത്ത്'' അദ്ദേഹത്തിന് സമ്മാനിച്ചു.
നന്ദി, കവേ. നന്ദി, ബാബു.
വാരഫലം ഒത്തുവല്ലേ...
മറുപടിഇല്ലാതാക്കൂകവി സംഗമം ...!
മറുപടിഇല്ലാതാക്കൂ