2014, ജൂലൈ 15, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 27



Blog Post No: 251 -

കുഞ്ഞുകവിതകൾ - 27

Haiku


നല്ലതും ചീത്തയും നിറഞ്ഞയീ ജീവിതത്തിൽ
നല്ലത് മാത്രം ആഗ്രഹിക്കുന്ന നാം
നല്ല പേരിട്ടു  വിളിക്കുന്നു നമ്മുടെ മക്കളെ.

+++

മന്ദമാരുതന്റെ മൃദുസംഗീതത്തിൽ
മന്ദം മന്ദം പെയ്യുന്ന മഴയുടെ താളത്തിൽ
മന്ദഹസിക്കുന്നു വൃക്ഷലതാദികൾ

+++

മുഖകമലദർശനം  വേണമെന്നു ചൊന്നയാൾ
മോന്തായമിനി കാണേണ്ടെന്നു  ചൊല്ലുന്നു!
മുഖകമലം മോന്തായമാക്കാനെന്തെളുപ്പം!

+++

പറന്നുപോകുന്നതായി സ്വപ്നമെന്ന്!
പറക്കൽ വെറും സ്വപ്നമായിരിക്കട്ടെ
പറക്കാൻ ശ്രമിച്ചാൽ വിവരമറിയും

+++

അഴക്‌ വെളിപ്പിനുണ്ട്, കറുപ്പിനും
അഴക്‌ സപ്തവർണ്ണങ്ങൾക്കുമുണ്ട്
അഴക്‌ തോന്നാത്ത മനസ്സിൽ അഴുക്ക്

+++
ആ പാവം മനുഷ്യനെ ദുര്നടപ്പുകാരനെന്നു വിളിച്ചു ജനം,
ഒടിഞ്ഞ കാൽ വെച്ച് നടന്നപ്പോൾ! വഴിപിഴച്ചവനെന്നുമാരോപിച്ചു അവർ,
വഴി അറിയാതെ വേറെ വഴി പോയപ്പോൾ!

+++

3 അഭിപ്രായങ്ങൾ:

  1. നല്ല വഴിയിലേക്ക് നയിക്കപ്പെടുന്ന ഈ എഴുത്തിന് നമോവാകം!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. കമലം മോന്തായമാകുവാന്‍ വലിയ വിഷയമൊന്നും വേണ്ട!

    മറുപടിഇല്ലാതാക്കൂ

.