2014, ജൂലൈ 11, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 25



Blog Post No: 249 -

കുഞ്ഞുകവിതകൾ - 25


ഹൈക്കു


വല കെട്ടുന്നു, എട്ടുകാലികൾ ചാതുര്യത്തോടെ
വലയിൽ കുടുങ്ങുന്നു ഭാഗ്യഹീനരാം ജീവികൾ 
വല കെട്ടുന്നു, വലയിൽ കുടുക്കുന്നു ഇരുക്കാലി മനുഷ്യജീവികൾ

+++

തത്തമ്മയെ പറഞ്ഞു പഠിപ്പിച്ചാൽ
തത്തമ്മ പഠിപ്പിച്ചത് പറഞ്ഞോളും  
തത്തമ്മേ പൂച്ച പൂച്ച

+++

വരിവരിയായ് പോകുന്നൊരീ ഉറുമ്പുകൾക്കും
വരിവരിയായ് പോകുന്ന മനുഷ്യരേക്കാൾ
വളരെയധികം ലക്ഷ്യമുണ്ടെന്നു  സത്യം!

+++

സിമ്പിൾ ഹ്യൂമർ ഹൈക്കു


പണി അറിയാത്തയാൾ
പണി എടുത്തപ്പോൾ
പണി കിട്ടി
+++

മുക്കുപണ്ടം കണ്ടു
മണവാളൻ
മുങ്ങി

+++

കയ്യിലിരിപ്പ് ശരിയല്ല
കണക്കില്ലാതെ കിട്ടി
കണ്ടവരുടെ കയ്യിൽനിന്നും


5 അഭിപ്രായങ്ങൾ:

.