Blog Post No: 240 -
കുഞ്ഞുകവിതകൾ - 18
മനുഷ്യൻ
മനുജൻ എന്നാൽ
മന്ദഹസിക്കുന്നവൻ
നുണ പറയാത്തവൻ
ജാടയില്ലാത്തവൻ
നല്ലവൻ എന്നൊക്കെയാണോ?
ഇതൊന്നുമല്ലാത്തവൻ എന്നാണോ?
അതോ ഈ രണ്ടു വിധത്തിലും ഉള്ളവർ?
അതെ, അങ്ങനെയാണ് കാണുന്നത്.
മയൂരനൃത്തം
അവൻ പീലി വിടർത്തിയാടി
അവൾ സന്തോഷിക്കുന്നില്ല
അതാ ഒരു മനുഷ്യൻ
അയാളുടെ ഛായാഗ്രാഹിയിൽ
അവന്റെ മയൂരനൃത്തം
അങ്ങനെതന്നെ പകർത്തുന്നു!
അവനു തോന്നി -
അതെങ്കിലും നടക്കട്ടെ.
ആഹാരം....
ആഹാരം, വസ്ത്രം, പാർപ്പിടം....
ആവശ്യങ്ങളങ്ങനെ തുടങ്ങുന്നു;
ആഹാരം, അമ്മയുള്ളേടത്തോളം കാലം
ആവോളം സ്നേഹത്തിൽ പൊതിഞ്ഞുതന്നു!
അതിൻസ്വാദെന്നുമെന്നുമെന്നുമോർക്കുന്നു
ഈയുള്ളവൻ.
ആഹാരമെന്നും തരുന്നൂ എൻ സഹധർമ്മിണി
അതുമമ്മയുടേതിൻപോൽ സ്വാദിഷ്ടമായ്ത്തന്നെ!
അതിൽതൊട്ടു ഞാൻ കണക്കാക്കുന്നു
-
അതിഭാഗ്യവാൻ ഞാൻ തന്നെയെന്ന്.
റോട്ടി, കപ്പടാ, ഔര്‍ മകാന്‍!
മറുപടിഇല്ലാതാക്കൂമനുഷ്യന് ഇവ മൂന്നും ആവശ്യത്തിനുണ്ടെങ്കില്‍ സന്തോഷത്താല്‍ മയൂരത്തെപ്പോലെ പീലിനീര്‍ത്തി ആടേണ്ടതാണ്.
:)
ഇല്ലാതാക്കൂലക്ഷം കൂടുന്നീടത്ത്
മറുപടിഇല്ലാതാക്കൂലക്ഷണമുള്ളോരെത്ര കാണും!
ആശംസകള്‍ ഡോക്ടര്‍
Thanks, chetta.
ഇല്ലാതാക്കൂആഹാരമെന്നും തരുന്നൂ എൻ സഹധർമ്മിണി
മറുപടിഇല്ലാതാക്കൂഅതുമമ്മയുടേതിൻപോൽ സ്വാദിഷ്ടമായ്ത്തന്നെ!
അതിൽതൊട്ടു ഞാൻ കണക്കാക്കുന്നു -
അതിഭാഗ്യവാൻ ഞാൻ തന്നെയെന്ന്.
Aaswaadanathinu nanni, suhruthe.
ഇല്ലാതാക്കൂമനുജർ പലവിധമുലകിൽ സുലഭം..
മറുപടിഇല്ലാതാക്കൂവിടർത്തൽ ഈസ് എ ഫ്ലോപ്പ്.!!... വിൽ ദ പകർത്തൽ ബി ക്ലിക്ക്ഡ് ?!!
ഭാഗ്യജാതകം
മനോഹരമായ കവിതകൾ
ശുഭാശംസകൾ...