Blog Post No: 241 -
കുഞ്ഞുകവിതകൾ - 19
ശങ്ക വേണ്ട
''അച്ഛൻ പത്തായത്തിലില്ലെ''ന്നു ചൊന്നാൽ
പത്തായത്തിൽത്തന്നെയുണ്ടെന്നു വ്യക്തം!
''ഏച്ചുകൂട്ടിയാൽ മുഴച്ചിരിക്കു''മെന്ന
സത്യം
അറിയാത്തവരുണ്ടാമെന്ന ശങ്കയേ വേണ്ട.
ജീവിതം
ചിലർ ജീവിക്കുന്നു, ജീവിതം ആസ്വദിച്ചുകൊണ്ട്
ചിലരോ മരിച്ചു ജീവിക്കുന്നു, ജീവശ്ശവമായ്ക്കൊണ്ട്
ജീവിക്കുന്നവർക്കും മരിച്ചു ജീവിക്കുന്നവർക്കും
മരണമുറപ്പ്, കാരണം ജനിച്ചുപോയി എന്നതുതന്നെ
കഥ, കവിത
കഥയില്ലായ്മയിലൊരു കാര്യമില്ല
കഥകൾ ജീവിതഗന്ധിയാവണം
കഥ, കവിതയിങ്ങനെയുൾക്കൊള്ളണം
കഥയാണ് ജീവിതമല്ലെന്നാവരുത്
ധന്യർ
കാമുകൻതന്നിംഗിതം
കാമുകിയവളറിയുംപോൽ
കാമുകനുമറിയുകിലാ
കാമുകീകാമുകരെത്ര ധന്യർ!
കഥയില്ലായ്മയിലൊരു കാര്യമില്ല
മറുപടിഇല്ലാതാക്കൂകഥകൾ ജീവിതഗന്ധിയാവണം
കഥ, കവിതയിങ്ങനെയുൾക്കൊള്ളണം
കഥയാണ് ജീവിതമല്ലെന്നാവരുത്
Thanks, my friend.
മറുപടിഇല്ലാതാക്കൂശങ്ക മാറുമ്പോളൊപ്പം മാറുന്ന അവ്യക്ത തകൾ...
മറുപടിഇല്ലാതാക്കൂഭാഗ്യവാനും, നിർഭാഗ്യവാനും. അവസാനം രണ്ടാൾക്കും ബമ്പറടിക്കുമെന്നുറപ്പ്...!!
കഥയല്ലിതു ജീവിതം.....
ധന്യജീവിതം. ധൻ..ധനാ..ധൻ...
വളരെ നന്നായി എഴുതി.
ശുഭാശംസകൾ......
ധന്യമാകുന്നത് എത്ര ധന്യം
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂഅർഥശങ്കയകറ്റി കഥയും കാര്യവും വേർത്തിരിച്ചു കാണിക്കുന്ന വരികൾ
മറുപടിഇല്ലാതാക്കൂThank you, ikkaa.
ഇല്ലാതാക്കൂഅച്ഛന് പത്തായത്തിലില്ല-നുണപറയാന്‍ പഠിപ്പിക്കരുത്.
മറുപടിഇല്ലാതാക്കൂഏച്ചുകെട്ടിയാല് മുഴച്ചിരിക്കും-സത്യം
ജനിച്ചാല്‍ മരണം ഉറപ്പ്
കഥയല്ലിതു ജീവിതം.
ധന്യമാകുന്നതിങ്ങനെ.....
ആശംസകള്‍ ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂ