Blog
Post No: 242 -
കുഞ്ഞുകവിതകൾ
- 20
Hyku Poems
Hyku Poems
തിര ഓടിപ്പോകുന്നു തീരത്തിനടുത്തേക്ക്
തീരം ഒരിക്കലും തിരക്കടുത്തേക്ക് ഓടുന്നില്ല
തിരയും തീരവും അന്നുമിന്നുമെന്നുമിങ്ങനെ!
+++
തല്ലിക്കോളൂ
ഇല്ലെങ്കിൽ ചീത്തവാക്കെങ്കിലും
കൊല്ലുന്നു ഈ മൌനം
ഇല്ലെങ്കിൽ ചീത്തവാക്കെങ്കിലും
കൊല്ലുന്നു ഈ മൌനം
+++
വസ്ത്രം ശുഭ്രം, കേശം ശുഭ്രം
മന്ദഹാസം അതിശുഭ്രം
മനസ്സുമാത്രം ആശുദ്ധമയം
+++
പുഴ പറഞ്ഞു, ഞാൻ വരുന്നു
സമുദ്രം പറഞ്ഞു, ഞാൻ കാത്തിരിക്കുന്നു
പുഴയും സമുദ്രവും മനസ്സിൽ പറഞ്ഞു, വേറെ വഴിയില്ലല്ലോ
***
ഒരു കുന്നിനു, ഒരു കുഴി
ഒരു സന്തോഷത്തിനു, ഒരു ദു:ഖം
ഒരു ജനനത്തിനു ഒരു മരണം
+++
മണലിനെ പുൽകിയ പുഴവെള്ളം
ഒഴുകിയൊഴുകി കടലിൽ ചേർന്നു
പാവം മണലോ, മനുഷ്യന് സ്വന്തം!
ചിന്തിപ്പിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
മറുപടിഇല്ലാതാക്കൂഹൈക്കൂസ് കൊള്ളാം
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂതിര തിരക്കിട്ട് തീരത്തേക്ക്... തീരം അരക്കിട്ട പോലവിടെത്തന്നെ...
മറുപടിഇല്ലാതാക്കൂമൗനത്തിൻ ഓശൈ...
മുഖം പത്മദളാകാരം, വാചാ ചന്ദന ശീതളം
ഹൃദയം വജ്ര കാഠിന്യം, ത്രിവിധം ദുഷ്ട ലക്ഷണം
പുഴ വഴി തെറ്റാതെ വഴിഞ്ഞൊഴുകി ആഴി തന്നാഴങ്ങളിലേക്ക്....
സുഖവും ദുഃഖവു,മനുഭവ കാലം
പോയാൽ സമമിഹ നാരായണ ജയ..!!
മണ്ണിൻ മീത് മനിതന്‌ക്കാശൈ..
മനിതൻ മീത് മണ്ണ്‌ക്കാശൈ
മൺ താൻ കടൈശിയിൽ ജയിക്കിറത്..!!!
ആശയ സമ്പുഷ്ടത കൊണ്ട്, കുഞ്ഞായി അനുഭവപ്പെടാത്ത മനോഹര കവിതകൾ.
ശുഭാശംസകൾ......