2014, ജൂലൈ 9, ബുധനാഴ്‌ച

ഒരു ''സില്മ''ക്ക് പോക്ക്!


Blog Post No: 247 - 


ഒരു ''സില്മ''ക്ക് പോക്ക്!

ഓർമ്മക്കുറിപ്പ്‌)


ഒരു മൂന്നു മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ്....

ബോംബെയിൽ നിന്ന് നാട്ടിൽ ലീവിലെത്തിയ സമയം.  നെമ്മാറ (പാലക്കാട് ജില്ല) സൌദാംബികയിൽ ''നെല്ല്''!  കണ്ടേ പറ്റൂ.  പി. വത്സലയുടെ പ്രശസ്തമായ നോവൽ കുങ്കുമത്തിൽ വായിച്ചിരുന്നു.  കഥ എഴുതുന്ന നായകൻ,  തിരുനെല്ലിയുടെ പശ്ചാത്തലം.   

തറവാട്ടിലെ, മേമ (ചെറിയമ്മ)യുടെ മകൻ ബാലേട്ട മുന്കയ്യെടുത്തു.  ''ആരൊക്കെയാ സില്മക്ക് വര്ണത്?'' ഞാൻ രണ്ടനിയത്തിമാരെയും വിളിച്ചു.  അമ്മ പറഞ്ഞു –

''ജാനകികുട്ടിയെക്കൂടി (അമ്മാമയുടെ മകൾ) വിളിക്ക്..''

''ഞാൻ വിളിക്കണോഅവരും (അനിയത്തിമാർ) ഉണ്ടല്ലോ.  വന്നോട്ടെ.

സിനിമ വളരെ നന്നായിരുന്നു.  കാമാസക്തയായ  കഥാപാത്രം (കനകദുർഗ്ഗ/ദേവിയുടെ റോൾ) കാമുകന്റെ (മോഹൻ) മേൽ പടർന്നുകയറുമ്പോൾ വേണ്ടപ്പെട്ട പെണ്‍കുട്ടികളുടെ ഇടയിൽ ഇരുന്നു കാണാൻ ഒരു വല്ലായ്മ തോന്നി.

സിനിമ കണ്ടു.  വീട്ടില് തിരിച്ചെത്തിയ ശേഷം, ബാലേട്ട ചിരിച്ചുകൊണ്ട് അച്ഛനോട് പറഞ്ഞു:

ശങ്കരാടി ഒരു പാടവരമ്പിന്റെ കടമ്പ ക ട ക്ക് ണ് ണ്ട് - മുണ്ട് മടക്കിക്കുത്തുമ്പോ കോണകത്തിന്റെ  വാൽ കാണിച്ചോണ്ട്! അങ്ങന്നെ വല്യേച്ചെ (എന്റെ അച്ഛൻ) പോലേന്നെ. ഹ ഹ

അച്ഛനും ഞങ്ങളെല്ലാവരും പൊട്ടിച്ചിരിച്ചു.

ഇന്നും ചിലപ്പോൾ എന്റെ വാമഭാഗം* പറയാറുണ്ട്‌ - ഞാൻ കല്യാണത്തിനു മുമ്പ് നിങ്ങള്ടെ കൂടെ ഒരു സില്മക്ക് വന്ന്വോല്ലോ - നെല്ല്! J

***


*മുകളിൽ പറഞ്ഞ ആ അമ്മാമടെ മകൾ  

8 അഭിപ്രായങ്ങൾ:

  1. "നെല്ല്" കാണാന്‍ മുറപ്പെണ്ണിനേയും കൂട്ടി......................
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  2. ചില നല്ല ഓര്‍മ്മകള്‍ ....ജീവിതകാലം മുഴുവന്‍ സുഗന്ധം ചൊരിയും ..!

    മറുപടിഇല്ലാതാക്കൂ
  3. മേൽ പടർന്നുകയറുമ്പോൾ വേണ്ടപ്പെട്ട പെണ്‍കുട്ടികളുടെ ഇടയിൽ ഇരുന്നു കാണാൻ ഒരു വല്ലായ്മ തോന്നി.>>>>>>>>>>>> ഇപ്പഴാണെങ്കില്‍ ഈ സീരിയലുകളും റിയാലിറ്റി ഷോകളുമെല്ലാം ചേര്‍ന്ന് ഇത്തരം വല്ലായ്മകളൊക്കെ തുടച്ചുമാറ്റീട്ട് അതിരുകളില്ലാതാക്കി!

    മറുപടിഇല്ലാതാക്കൂ
  4. ഓർമ്മകൾ ചിലവ വിസ്മരിക്കാനാവാത്തതാണ്

    മറുപടിഇല്ലാതാക്കൂ
  5. ഈ ഓര്‍മ്മക്കുറിപ്പിഷ്ടായി

    മറുപടിഇല്ലാതാക്കൂ

.