Blog Post No: 250 -
കുഞ്ഞുകവിതകൾ - 26
ഭക്തശിരോമണി
നിങ്ങൾ
ആരാധിക്കുന്ന ഭക്തശിരോമണി
''ഞാൻ'' ''ഞാൻ'' എന്ന് ഇടയ്ക്കിടെ
പറയുന്ന
അഹംഭാവിയാണോ?
അയാൾ ദൈവത്തിന്റെ
ഭക്തനല്ല,
അയാളുടെതന്നെ
ഭക്തനാണ്;
ആ ''ഞാൻ'' നിങ്ങളെ നശിപ്പിക്കും.
ജാഗ്രത.
പ്രകൃതി
പ്രകൃതിയെ
സ്നേഹിക്കുക
പ്രകൃതം
പ്രകൃതിക്കനുസരിച്ചാകട്ടെ
പ്രകൃതിയിൽ
ജീവിക്കുക
പ്രകൃതിയിൽ
മരിക്കുക
പ്രകൃതിയും
പ്രകൃതിദത്തമായെതെന്തും
പ്രകൃതിയുടെ
വരദാനം മനുഷ്യന്
ആത്മാർഥത
ആദർശം, സ്നേഹമെന്നിവ
ആത്മാർത്ഥമായുള്ളവർ
ആരേയും പേടിക്കില്ലെന്നതു
ആരും പറയേണ്ടതില്ലല്ലോ
മൂഡവർഗ്ഗം
തന്നെത്തന്നെ സ്നേഹിക്കുന്നു
ചിലർ
മറ്റൊരാളും തന്നോളമില്ലെന്ന
മട്ടിൽ
ലോകം, ജീവിതമെന്തെന്നു കാണാത്ത
മൂഡസ്വർഗത്തിൽ ജീവിക്കുന്നു
അവർ!
വ്യക്തിത്വം
ഗുണഗണങ്ങളേറെയുണ്ടെന്നാകിലു-
മഹംഭാവമുള്ളോരു മനുഷ്യന്റെ
വ്യക്തിത്വം തുലോം പൂജ്യമെന്ന
സംശയം ലെവലേശമില്ലേതുമേ
എന്തോരം ചിന്തകള്‍!!
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
മറുപടിഇല്ലാതാക്കൂകുഞ്ഞ് ചിന്തകൾ..
മറുപടിഇല്ലാതാക്കൂനല്ല ചിന്തകള്‍
ഇല്ലാതാക്കൂആശംസകള്