2014, ജൂലൈ 10, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 24



Blog Post No: 248 -

കുഞ്ഞുകവിതകൾ - 24


Haiku

വഴിപാട് നേരെയെങ്കിൽ
വഴി കാണുമെന്നത് നിശ്ചയം
വഴി കണ്ടില്ലെങ്കിലോ,  അതിനുമുണ്ടൊരു പോംവഴി

+++

കുയിൽ പാടുന്നു, മയിൽ ആടുന്നു
സിംഹം ഗര്ജിക്കുന്നു, പാമ്പ് ഇഴയുന്നു
മാൻ ഓടുന്നു, മനുഷ്യനോ, അതും അതിലപ്പുറവും!!

+++

പറന്നുപോകുന്ന പറവയെ നോക്കി  അസൂയപ്പെട്ടു
പറയൂ പറവയുടെ ജന്മം വേണോ - ഒരശരീരി
പറയാം - അയ്യോ വേണ്ട, വെറുതെ ചിന്തിച്ചതാ

+++

കാണുമ്പോൾ കണ്ണുകൾ കുളിരണിയും
കാണാതിരിക്കുമ്പോൾ വെറുതെ ഈറനണിയും
കണ്ണുകൾ എന്താ ഇങ്ങനെ?

+++

കിളി കൂട് കൂട്ടുമ്പോൾ
കൂട്ട് വെട്ടി ഇണക്കിളി
കരഞ്ഞു കൂടുപേക്ഷിച്ചു പറന്നുപോയ്‌ കിളി

+++

പടത്തിലെ മഠം കാണാനെന്തൊരു ഭംഗി
മഠത്തിലുള്ളോർ പടം കാണിക്കുന്നു
പടം കാണിക്കേണ്ടത് മൂർഖനല്ലേ?

വാൽക്കഷ്ണം:  മഠമെന്നത് വിവിധ ജാതി-മതത്തിലുണ്ട്.    ഇത് പ്രത്യേകിച്ച് അങ്ങനെ ഏതെങ്കിലും ഒരു മഠത്തെ ആക്ഷേപിക്കാനല്ല എന്നത് അടിവരയിട്ടു പറയട്ടെ.

7 അഭിപ്രായങ്ങൾ:

  1. ഈകണ്ണുകളെന്താ ഇങ്ങനെ ..? അസ്സല്‍ ചിന്ത ..!

    മറുപടിഇല്ലാതാക്കൂ
  2. കിളി കൂട് കൂട്ടുമ്പോൾ
    കൂട്ട് വെട്ടി ഇണക്കിളി
    കരഞ്ഞു കൂടുപേക്ഷിച്ചു പറന്നുപോയ്‌ കിളി

    മറുപടിഇല്ലാതാക്കൂ

.