2013, ഫെബ്രുവരി 27, ബുധനാഴ്‌ച

ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം മൂന്ന് 

*** 
ബ്ലോഗ്സ്പോട്ടിലെ എന്റെ പ്രിയപ്പെട്ട താരസുഹൃത്തുക്കള്‍ - ഭാഗം ഒന്നും രണ്ടും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക:

***

ആറങ്ങോട്ടുകര മുഹമ്മദ്‌

മുഹമ്മദ്‌ സാറിന്റെ രചനകള്‍ ഒരല്പ്പം മനസ്സിരുത്തി പതുക്കെ വായിച്ചു, ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍, ബിംബാത്മകമായി ഉദ്ദേശിച്ച വസ്തുതകള്‍ തെളിയാന്‍ തുടങ്ങി.  കൊച്ചു ബ്ലോഗ്സ്, എന്നാലോ വലിയ ആശയം!


ശ്രീ

നല്ല രചനാപാടവം.  അല്‍പ്പം നീണ്ട ഓരോ ബ്ലോഗ്സും ഇടയ്ക്കു എപ്പോഴെങ്കിലും പോസ്റ്റ്‌ ചെയ്യുന്നു.

അനു രാജ്

എല്ലാം കവിതാമയം.  കാണുന്നതും, അനുഭവിക്കുന്നതും എല്ലാം ഇവിടെ കുത്തിക്കുറിക്കപ്പെടുന്നു. 

വിനോദ്

കഥ പറയാനുള്ള നല്ല കഴിവ്.  ഓരോ ബ്ലോഗ്സും വായിച്ചു കഴിയുമ്പോള്‍ വായനക്കാരെ ചിന്തിപ്പിക്കുന്നു.

അമൃതംഗമയ

നിധീഷ് കൃഷ്ണന്‍ കുറെ വര്‍ഷങ്ങളായി ബ്ലോഗ്സ് എഴുതുന്നു.  കുറേ കുട്ടുകാര്‍.  എന്നിരിക്കിലും ഇനിയും കുറേ കൂട്ടുകാരെ കിട്ടുന്നതില്‍ സന്തോഷം. 

അര്‍ജുന്‍
http://arjunstories.blogspot.com


കൊച്ചുകൊച്ചു ബ്ലോഗ്സ് - വലിയ വലിയ കാര്യങ്ങള്‍.  മെഡിക്കല്‍ യൂണിവേര്‍സിറ്റിയില്‍ ഇരുന്നു മെഡിസിന്റെയും, അല്ലാത്തവയുടെയും ഗന്ധം/രൂക്ഷമായ പ്രതികരണം ഒക്കെ ഇവയില്‍ കാണാം. 


സുമേഷ് വാസു


ഒരുപാട് സുഹൃത്തുക്കള്‍....  സാഹിത്യത്തിലെ ഒരുപാട് വിഭാഗങ്ങളിലുള്ള വിഭവങ്ങള്‍ ബ്ലോഗ്സ് ആക്കി മാറ്റുന്നു. 


***

ഈ ഭാഗത്തോടുകൂടി ഞാന്‍ ഈ ബ്ലോഗു അവസാനിപ്പിക്കുന്നു.  എന്നിരിക്കിലും, ഇനി മുതല്‍ എന്റെ ബ്ലോഗ്സ് വായിക്കുന്ന, ഞാന്‍ വായിക്കുന്ന ബ്ലോഗര്‍ സുഹൃത്തുക്കള്‍ക്ക് ഇതിന്റെ തുടര്‍ച്ചയായി അവരുടെ ബ്ലോഗ്‌ പേരും ലിങ്കും ഇടാന്‍ താല്പ്പര്യമുണ്ടെങ്കില്‍ അറിയിച്ചാല്‍ ഞാന്‍ താഴെ താഴെ അങ്ങിനെ ചെയ്യുന്നതായിരിക്കും.  ഈ ബ്ലോഗിന്റെ ലിങ്കിലേക്ക് പോകാന്‍ എന്റെ ഈ ബ്ലോഗ്സ്പോട്ടിന്റെ അവസാനഭാഗത്ത്‌ നോക്കുക.  ഈ വിവരം ഞാന്‍ ഈ ബ്ലോഗിന്റെ മുകളിലും പറയുന്നുണ്ട്. 

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.  


 

23 അഭിപ്രായങ്ങൾ:

 1. ആഹാ..എന്നെ പിടിച്ച്‌ ഇവിടെ ഇട്ടൊ :-) വളരെ സന്തോഷം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 2. ആഹാ..എന്നെ പിടിച്ച്‌ ഇവിടെ ഇട്ടൊ :-) വളരെ സന്തോഷം. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 3. ഞാനെന്‍റെ ബ്ലോഗ്‌ അട്രെസ്സും ഇട്ടോട്ടെ
  www.nidheeshvarma.blogspot.com

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഈ ബ്ലോഗ്‌ മാറി അടുത്ത എന്റെ ബ്ലോഗ്‌ വന്നാലും, ഞാന്‍ ഈ ബ്ലോഗ്സ്പോട്ടില്‍ മുകളിലും താഴെയും പറഞ്ഞപോലെ സുഹൃത്തുക്കളെ updated ആക്കുന്നുണ്ട്‌. നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 4. നന്ദി, സര്‍ ... ഇതൊരു ബഹുമതിയായി കണക്കാക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 5. മറുപടികൾ
  1. അതെ, സ്നേഹമാണഖിലസാരമൂഴിയില്‍........
   ഇവിടെ അതിന്റെ ഭാഗമായ സൌഹൃദവും.
   നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 6. എന്നെയും ഇവിടെ ചേര്‍ത്തതില്‍ വളരെ സന്തോഷം . ഈ ബഹുമതിക്ക് വളരെ നന്ദി.

  മറുപടിഇല്ലാതാക്കൂ
 7. ആഹാ... എന്നെക്കൂടി ഓര്‍മ്മിച്ചതില്‍ സന്തോഷം മാഷേ...


  നന്ദി

  മറുപടിഇല്ലാതാക്കൂ
 8. അടുത്ത സുഹൃത്തിനോടുളള ഒരാത്മബന്ധം എനിക്ക് താങ്കളോടും തോന്നുന്നുണ്ട്. താങ്കളുടെ ഈ പട്ടികയില് എന്റെ ബ്ലോഗ് ഉള്പ്പെടുത്തിയതിന് നന്ദി ഡോക്ടര്

  മറുപടിഇല്ലാതാക്കൂ

.