2015, നവംബർ 21, ശനിയാഴ്‌ച

ഗാനാമൃതം, കൂവൽ....

Blog Post No: 426 -

ഗാനാമൃതം 


ഗായകരുണർന്നു

ഗാനാലാപനം തുടങ്ങുമ്പോൾ,

ഗാനപ്രിയർക്ക് സായൂജ്യം;

ഗാനാമൃതമീ ജീവിതം!കൂവൽ 


കൂവിയുണർത്തുന്നു പുലർകാലവേളയിൽ

സുഖസുഷുപ്തിയിലായിരിക്കുമെന്നെ,

പൂങ്കോഴിതൻ  പുഷ്കലകണ്ഠനാദമല്ല,

വാട്സ്അപ്  സന്ദേശം വരുന്ന നാദമാമത്!

2015, നവംബർ 4, ബുധനാഴ്‌ച

എവട്യെടാ നെന്റ്യൊക്കെ കാറ്?

Blog post no: 425 -
എവട്യെടാ നെന്റ്യൊക്കെ  കാറ്?

(മിനിക്കഥ)


സ്കൂളിലെ പോളിംഗ് ബൂത്തി
ൽനിന്ന് വളരെ കഷ്ടപ്പെട്ട് നടന്നു അല്പം അകലെ, കൂട്ടംകൂടി നില്ക്കുന്ന ചെറുപ്പക്കാർക്കുനേരെ അമ്മാളു അമ്മ അലറി:

എവട്യെടാ നെന്റ്യൊക്കെ  കാറ്?

ചെറുപ്പക്കാർ ചമ്മി, ഉള്ളിലേക്ക് വലിഞ്ഞു.

''വോട്ട് ചെയ്യാൻ കൊണ്ടുപോകാൻ എന്ത് ഉഷാർ ആയിരുന്നു എല്ലാ എണ്ണത്തിനും.  കാറില് കൊണ്ടുപോകാം, കൊണ്ടു വിടാം.  എത്ര നേരായി  ഞാൻ നിക്കാൻ തൊടങ്ങീട്ട്.  നെന്റ്യൊക്കെ....''

അമ്മാളു അമ്മ മനം നൊന്തു ശപിച്ചു.  കാറിൽ ഇങ്ങോട്ട് വന്ന, ആ പാവം  ഇടുപ്പിൽ കൈ വെച്ച്, മുടന്തി മുടന്തി മുന്നോട്ടു നീങ്ങി.  

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

നനഞ്ഞ ഇന്ധനംBlog Post No: 424 - 

നനഞ്ഞ ഇന്ധനം


ശരിയാകില്ല നമ്മൾതൻ ചിന്തകളൊക്കവേ
ശോകമുള്ളോരു ചിത്തം നമുക്കുണ്ടെന്നാൽ;

നനഞ്ഞുകുതിർന്നുള്ള ഇന്ധനം കത്തിച്ചാ-
ലതു കത്തുകില്ലയെന്ന വാസ്തവമനുഭവം.

നനവുമാറ്റിയുണങ്ങിയയിന്ധനം നല്ലപോൽ
കത്തുന്ന കാഴ്ചയും നമുക്കനുമനുഭവം! 

ദുഃഖമുള്ളോരവസ്ഥ നാം മാറ്റുമ്പോൾ

ചിന്തകളൊക്കവേ നേരെയാകും ദൃഢം. 

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

രോഗികൾ, ചിലർ, വിരോധികൾ!


Blog post no: 423 -

രോഗികൾ, ചിലർ, വിരോധികൾ!


1   1. രോഗികൾ?

അധികമായ്രോഗങ്ങൾ മാനുഷർക്ക്
ആഹാരം ശരിയാകാത്തതിനാലത്രേ;

അതുപോൽ, വിചാരങ്ങൾ, വികാരങ്ങൾ
അസ്ഥാനത്തു,മനാവശ്യവുമാവുമ്പോഴും!

ചിന്തിക്കേണ,മുദരം ശുദ്ധമാക്കാൻ,
ചിന്തിക്കേണം മസ്തിഷ്കം ശുദ്ധമാക്കാൻ!

രോഗപ്രതിരോധശക്തിയങ്ങനെയങ്ങനെ
രോഗികളാകാതിരിക്കാൻ സഹായകം!


2.    ചിലർ…

ശരിയും തെറ്റും,

സുഖവും ദു:ഖവും,

സ്നേഹവും വെറുപ്പും,

നന്മയും തിന്മയും,

നീതിയും അനീതിയും,

ദൈവവും പിശാചും,

എല്ലാം എല്ലാം മനസ്സിൽ

നിറഞ്ഞ മനുഷ്യരിൽ ചിലർ

ജീവിച്ചു മരിക്കുന്നു;

ചിലരോ മരിച്ചു ജീവിക്കുന്നു -

ചിലർ അങ്ങനെ....

ചിലർ ഇങ്ങനെ.... 
3.    വിരോധികൾ!

ചിലർക്ക് ചിലതിനോടെന്നും വിരോധമുണ്ടാം,

ചിലർക്ക് ചിലരോടുതന്നെയാകും വിരോധം!

ആദ്യം ചൊന്നത് മാനസികവുമാകാ,മെന്നാൽ

പിന്നെച്ചൊന്നതതുമാത്രംതന്നെയെന്നതാണ് സത്യം.

ഒരാൾക്കൊരാളോട് വിരോധമെന്നാൽ, നിശ്ചയം,

ആ വിരോധികളെല്ലാമലങ്കോലമയമാക്കുമെന്ന്!

''അലസൻ, ലോഭി ഇമ്മട്ടിലാരുമുണ്ടാക വയ്യമേ''-

ലെന്നു പണ്ടൊരു കവി പാടിയതോർക്കുന്നു ഞാൻ;

അതൊടോപ്പമിതുംകൂടി തുടർന്നു ചൊല്ലട്ടെ,

നിസ്സംശയം, ''വിരോധികളാരുമുണ്ടാക വയ്യമേൽ''.


2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

വെറുപ്പിക്കുന്നുവോ?*


Blog post no: 422 -

വെറുപ്പിക്കുന്നുവോ?*


വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേളിപ്പെണ്ണിൻ സൌന്ദര്യമുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്ണക്കൽപ്രതിമ പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെണ്മണിക്കവിത പോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വെള്ളിത്തിരയിലെ നായികപോലുള്ള നിന്നെ?

വെറുപ്പിക്കുന്നുവോ നിന്നെ ഞാൻ
വേനലിലെ കുളിർമഴപോലുള്ള നിന്നെ?
                                - =o0o=-


*പണ്ടെപ്പോഴോ കുത്തിക്കുറിച്ച ഒരു കൊച്ചു പ്രണയകാവ്യം പൊടിതട്ടി എടുത്തത്.

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നു കവിതകൾ


Blog Post no: 421 -

മൂന്നു കവിതകൾ


പൂക്കളും പുഞ്ചിരിയും

പൂക്കൾ പ്രകൃതിക്കെങ്കിൽ  
പുഞ്ചിരി പ്രകൃതത്തിനായൊരു  
പുണ്യമാം വരദാനമത്രേ!
പുഷ്പത്തിൻ മനോഹാരിത
പ്രകൃതിക്ക് മുതൽക്കൂട്ടെങ്കിലോ,
പുഞ്ചിരിതൻ മനോഹാരിത
പ്രകൃതത്തിനും തഥൈവ!
പുഞ്ചിരിച്ച്, പ്രകൃതം നമ്മൾ
പ്രകാശമയമാക്കേണ,മങ്ങനെ
പുഷ്പസമാനമാകണം.  


ക്ഷമ

ആശിക്കുന്നു മനുഷ്യർ പലതിനു,മത്
കൈവന്നില്ലയെങ്കിലോ നിരാശയാണവർക്ക്;
പ്രതീക്ഷിക്കുന്നു കാര്യമായ് മാനുഷ-
രതുപോൽ ഭവിക്കാഞ്ഞാലും തഥൈവ.
ആശ, പ്രതീക്ഷ എല്ലാമേയൊരു
പരിധിക്കപ്പുറമായെന്നാലോ
കഠിനമാം നിരാശതാനതിൻ ഫലം.
നിരാശ പിന്നെ കോപമായ്മാറാ,മാ
കോപത്തിലോ പലതും ദഹിച്ചെന്നും വരും!
ശാന്തമായൊരു മനസ്സാണ്, പിന്നെ
ക്ഷമയുള്ളോരു  മനസ്സാണ് മാനുഷർ

വിവേകപൂർവ്വം കാട്ടേണ്ടതെന്നു ദൃഢം


പ്രണയിക്കുന്നു ഞാൻ....

പ്രണയിക്കുന്നു ഞാനെൻ ജോലിയെ,
പ്രണയിക്കുന്നു ഞാൻ പ്രകൃതിയെ,
പ്രണയിക്കുന്നു ഞാൻ കലകളെ,
പ്രണയിക്കുന്നു ഞാൻ വായനയെ,
പ്രണയിക്കുന്നു ഞാൻ എഴുത്തിനെ,
പ്രണയിക്കുന്നു ഞാൻ നന്മയെ,
പ്രണയിക്കുന്നു ഞാൻ, മനുഷ്യത്വത്തെ,

പ്രണയിക്കുന്നു ഞാനെൻ ജീവിതത്തെ!  

2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പാവം അവൻ


Blog Post 420 -

പാവം അവൻ

അവൻ പീലിനിവർത്തി ആടി.

മാറി മാറി ചുവടുകൾ വെച്ചു.

ആടി ആടി തളർന്നു.

പീലികൾ കൊഴിഞ്ഞു. 

കാലുകൾ തളർന്നു. 

എന്നിട്ടും.... 

അവളുടെ മുഖത്ത്

സന്തോഷം നഹി. 

പാവം അവൻ -

ആണായാലുള്ള വിധി!

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കടം, കടം & വക്ത്രം.

Blog Post No: 419 -


കടം, കടം!   

യുവജനങ്ങളെ വഴിതെറ്റിച്ചുവോ സോക്രെട്ടീസ്?
ഇല്ലെന്നെല്ലാർക്കുമറിയാമന്നുമിന്നുമെന്നും!
എങ്കിലുമാപ്പാവത്തിനെ വിഷപാനം ചെയ്യിച്ചു അവർ;
മരണത്തിൻമുമ്പേയാ ചിന്തകൻ ചൊല്ലിയത്രെ,
''ശിഷ്യരേ, ഒരു കോഴി കടമുണ്ടല്ലോ ഞാനൊരാൾക്ക്,
നിങ്ങളതു കൊടുത്തെൻ കടം വീട്ടുമല്ലോ?''
കടങ്ങൾ വാങ്ങിക്കൂട്ടുന്നു ഇന്നീ മന്നിതിൽ മാനുഷർ,
കടമെന്ന ശാപം മരണശേഷവും മനുജരെ
പിന്തുടരുന്നൂ, ആത്മാവ് ഗതികിട്ടാതലയുന്നൂ! വക്ത്രം!

വെട്ടത്തിൽ, മർത്യാ, നിൻവക്ത്രത്തിൻ നിഴലൊട്ടുമേ വ്യക്തമല്ല,
വെള്ളത്തിലും  വക്ത്രത്തിൻ പ്രതിച്ശായ വ്യക്തമല്ലാ ശരിക്കും,

ദർപ്പണത്തിൽ നിന്മുഖം നല്ലപോൽ വ്യക്തമാണ്, പക്ഷെ....
ദുഷ്ടത കലർന്ന നിന്മനസ്സിൻ ചിത്രം വക്ത്രത്തിലില്ലതന്നെ.  

''മുഖം മനസ്സിന്റെ കണ്ണാടി''യെന്നാരോ ചൊന്നെന്നിരിക്കിലും

മുഖ്യമായതെല്ലാമെന്നും കണ്ടെന്നിരിക്കില്ലയെന്നതാണ് സത്യം.  

2015, സെപ്റ്റംബർ 30, ബുധനാഴ്‌ച

നമിക്കുന്നു ഞാൻ....


Blog post no: 418 -


നമിക്കുന്നു ഞാൻ....

സഹിക്കുന്നു നീ, തിക്തമാ,മീ   
ജീവിതാനുഭവങ്ങളൊക്കവേ,
തന്നുദരത്തിൽ പിറന്ന
പോന്നോമനപ്പുത്രിക്കായ്!

സഹിക്കുന്നു ലോകരെ,
സഹിക്കാവുന്നതിലുമപ്പുറം;
പാലിക്കുന്നു മൗന,മാവതും
മാനസം ശോകമയമാക്കി നീ!

കവിതകൾ പിറക്കുന്നു,
നിൻ ലോലഹൃത്തിൽ നിന്നും
ജീവൻ തുടിക്കുന്ന, ജീവിത-
ഗന്ധിയാം കാവ്യബിംബങ്ങളായ്!

പ്രണയിക്കുന്നു ഞാൻ
നിൻ കാവ്യരേണുക്കളെ,
നമിക്കുന്നു ഞാൻ നിന്നെ -

പാവമാം കവയിത്രിയെ.  

2015, സെപ്റ്റംബർ 15, ചൊവ്വാഴ്ച

പല്ലിമനുഷ്യർ!Blog Post No: 417 -

പല്ലിമനുഷ്യർ!


അലസൻ, ലോഭിയിമ്മട്ടി-

ലാരുമുണ്ടാക വയ്യമേ-

ലെന്നൊരു കവിതാശകല-

മോർക്കുന്നു ഞാനിപ്പോഴും.

അസൂയ,യഹന്തയിത്യാദി-

യുള്ളോരും പിന്നെ, മനുഷ്യനെ

മനുഷ്യനായ് കാണാത്തോരു-

മൊരിയ്ക്കലുമുണ്ടാവരുതീ

ക്ഷണികമാം ജീവിതത്തിൽ. 

ഉത്തരത്തിൽ തൂങ്ങുന്ന പല്ലി-

യിൻ തോന്ന''ലുത്തരത്തെ താൻ

താങ്ങിനിർത്തുന്നു''യെന്നതത്രെ!  

2015, സെപ്റ്റംബർ 8, ചൊവ്വാഴ്ച

കുറുംകവിതകൾ - 107


Blog post no: 416

കുറുംകവിതകൾ - 107


എവിടെനിന്ന്? എവിടേയ്ക്ക്?

എവിടെനിന്നാണു വരുന്നതീ ജീവൻ,
എവിടെയ്ക്കാണു പോകുന്നതീ ജീവൻ,
എന്തിനുമേതിനുമുത്തരം കാണുന്ന,
എല്ലാമറിയുന്ന(?) മാനുഷാ ചൊല്ക നീ.


ശലഭവും  മനുഷ്യനും
ശലഭം മധു നുകരുന്നു,
മനുഷ്യൻ മദ്യം കുടിക്കുന്നു,
ശലഭം ആസ്വദിച്ചു ജീവിക്കുന്നു,
മനുഷ്യനോ മരിച്ചുകൊണ്ട് ജീവിക്കുന്നു!

             · 
കാമിയ്ക്കുന്നവർക്കായ്

കാത്തിരിക്കുന്നു പൊന്നാമ്പൽ വെണ്‍ചന്ദ്രനെ,
കൊതിക്കുന്നു വേഴാമ്പൽ മഴയിൻ സമാഗമം;
കാമുകീകാമുകസംഗമം സ്വാഭാവികമാണുതന്നെ,  
കാമിയ്ക്കുന്നവർക്കായ് പ്രകൃതിയുമുണ്ട് കൂട്ട്!  


2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

എന്റെ വായനയിൽ നിന്ന് (20)


Blog Post no: 415 -
എന്റെ വായനയിൽ നിന്ന് (20)

(ലേഖനം)


എം.ടി.യുടെ ''രണ്ടാമൂഴം''.  മഹാഭാരതത്തിൽനിന്നും ഒരു ഭാഗംപുരാണകഥകളിൽ താൽപര്യമില്ലാത്തവർക്കുപോലും താൽപര്യത്തോടെ വായിച്ചു പോകാവുന്ന ആഖ്യാനരീതി

രണ്ടാമൂഴം എന്നുദ്ദേശിക്കുന്നത് പഞ്ചപാണ്ഡവന്മാരിൽ രണ്ടാമന്റെ (ഭീമന്റെ) ഊഴം ആണ്ഭീമനെ മുഖ്യകഥാപാത്രമാക്കിയാണ് കഥഇംഗ്ലീഷ് അടക്കം പല ഭാഷകളിലും രണ്ടാമൂഴം പരിഭാഷ ചെയ്യപ്പട്ടു

എന്റെ ഒരു പഴയ സുഹൃത്ത്, ജെയിംസ് ഇത് വായിച്ചു പല ഡയലോഗുകളും ഹൃദിസ്ഥമാക്കി, ഇടയ്ക്കിടെ പറയുമായിരുന്നു. ഉദാവീരന്മാരുടെയും നദികളുടെയും ഉത്ഭവം എവിടെനിന്നാണെന്ന് ആരും തിരക്കാറില്ല!

എം. ടി. കൃതികളിൽ എന്നുതന്നെയല്ല,   മലയാളഭാഷയിലെതന്നെ  പ്രശസ്തകൃതികളിൽ ഒന്നായ  ''രണ്ടാമൂഴം'' വായിച്ചിരിക്കേണ്ട ഒരു കൃതിതന്നെ എന്നു എടുത്തുപറയെണ്ടതില്ല

***

 

ഞാനേകനായൊരു മേഘമായ് ചുറ്റിക്കറങ്ങി.......

 

വില്ല്യം വേ ഡ്സ് ത്തി ന്റെ കവിത! ഹോ, എന്തൊരു രസംപ്രകൃതിയെ സ്നേഹിച്ച വിശ്വമഹാകവിപ്രകൃതിസ്നേഹിയായ എനിക്കും ഇതൊക്കെ ഒരു രസം, ഒരു സുഖം!

ഏകാന്തതയിൽ, കൊച്ചു കവിത ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കൂ

 

 I Wandered Lonely As A Cloud

by William Wordsworth


I wandered lonely as a cloud
That floats on high o'er vales and hills,
When all at once I saw a crowd,
A host, of golden daffodils;
Beside the lake, beneath the trees,
Fluttering and dancing in the breeze.
Continuous as the stars that shine
And twinkle on the milky way,
They stretched in never-ending line
Along the margin of a bay:
Ten thousand saw I at a glance,
Tossing their heads in sprightly dance.
The waves beside them danced, but they
Out-did the sparkling leaves in glee;
A poet could not be but gay,
In such a jocund company!
I gazed—and gazed—but little thought
What wealth the show to me had brought:
For oft, when on my couch I lie
In vacant or in pensive mood,
They flash upon that inward eye
Which is the bliss of solitude;
And then my heart with pleasure fills,
And dances with the daffodils.

***