2014, ജൂലൈ 27, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 32Blog Post No: 258 -

കുഞ്ഞുകവിതകൾ - 32കുടിക്കാൻ ജലം, പ്രളയത്തിലും ജലം
പാചകത്തിന് തീ,  ചുട്ടെരിക്കാനും തീ
ശ്വസിക്കാൻ വായു, നശിപ്പിക്കാൻ കൊടുങ്കാറ്റ്
ഇതൊക്കെയറിഞ്ഞു പെരുമാറണം നാം
പ്രാർത്ഥിക്കയും വേണം പഞ്ചഭൂതങ്ങളോട്
നമ്മെ രക്ഷിക്കാൻ, നല്ല ബുദ്ധി തോന്നിപ്പിക്കാൻ

+++

ചിലരെ നാം കാണ്മതുണ്ട് നമ്മുടെയീ ജീവിതത്തിൽ
ചാഞ്ചാല്യമെന്യേയെല്ലാം സഹിക്കുന്നവരാണവർ
ചിന്തിച്ചു ചിന്തിച്ചൊരുത്തരം കിട്ടാത്ത നമ്മൾക്ക്
ചന്തമോടെ ജീവിക്കുന്നയാ പാവങ്ങൾ മാതൃക!

+++


നാം ജനിക്കുമ്പോൾ സന്തോഷിക്കുന്നു അച്ഛനമ്മമാർ
അവർ മരിക്കുമ്പോഴോ, ദു:ഖിക്കയും ചെയ്യുന്നു നാം
ദു:ഖം സ്നേഹത്താൽ, കടമകൾ തീർത്തുകൊണ്ടാണെന്നാകിൽ 
സംശയംവേണ്ട, സന്തോഷിക്കുമച്ഛനമ്മമാർതന്നാത്മാക്കൾ!    

10 അഭിപ്രായങ്ങൾ:

  1. കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് പറയുന്നതീ പഞ്ചഭൂതങ്ങളുടെ കാര്യത്തിലും ശരിയാ ........
    കുഞ്ഞു കവിതകൾ കൊള്ളാം .നന്നായിട്ടുണ്ട് .

    മറുപടിഇല്ലാതാക്കൂ
  2. കവിതക്കുഞ്ഞുങ്ങള്‍ക്ക് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.