2013, ഒക്‌ടോബർ 30, ബുധനാഴ്‌ച

മധ്യപ്രദേശും ഉത്തർപ്രദേശും


Blog Post No: 129 -          
മധ്യപ്രദേശും ഉത്തർപ്രദേശും (ഒരു കൊച്ചു നര്മ്മലേഖനം) - 


ഇതേ, ഇത് രണ്ടു സംസ്ഥാനങ്ങളെക്കുറിച്ചല്ല കേട്ടോ. എന്നാലോ, ഇവ രണ്ടും നമ്മളിൽ ഉള്ള കാര്യങ്ങളെക്കുറിച്ചാണ്! കൊച്ചു നര്മ്മo, കൊച്ചുലേഖനം!
മധ്യപ്രദേശ് - വയറ്ഉത്തർപ്രദേശ് – മസ്തിഷ്കം.

ആദ്യം വയറിന്റെ കാര്യംതന്നെ ആകാം, അല്ലെഅതാണല്ലോ നമ്മുടെ ആദ്യത്തെ ആവശ്യം.  ആഹരിക്കുന്നത് ധൃതിയിൽ ആകരുത്.  സമയം തീരെ ഇല്ല, എന്തെങ്കിലും കഴിച്ചിട്ട് ഉടൻ സ്ഥലം വിടണം എന്ന് വിചാരിച്ചു, വാരി വലിച്ചു തിന്നാൽ......  പിന്നെ പറയേണ്ട കാര്യമില്ലല്ലോ.  അവനവനു ബുദ്ധിമുട്ട്, മറ്റുള്ളവര്ക്ക് ബുദ്ധിമുട്ട്, ഒരുപക്ഷെ ആഹാരം ഉണ്ടാക്കിയ ആളുടെ തന്തക്കുവരെ വിളിക്കാൻ ചിലര് മടിയും കാണിക്കില്ല.  അപ്പോൾ, കഴിക്കാതിരിക്കുന്നതു തന്നെയാണ് മെച്ചം.  അല്പ്പം ക്ഷമ ഇവിടെ കാണിക്കണം. 

(ഇത്തരുണത്തിൽ എന്റെ ഗുരുനാനാഥൻ പ്രൊഫ. ഡോ. ലിയോ രെബെല്ലോയെ ആദരപൂർവ്വം ഞാൻ സ്മരിക്കുന്നു)

ആദ്യത്തേതു വയറു എങ്കിൽ, അടുത്തത് വായന.  ഒരു നിശ്ചിതസമയത്തിനുള്ളിൽ ചിലത് വായിച്ചു തീര്ക്കേണ്ടിയിരിക്കുന്നു, ഒന്ന് ഓടിച്ചു വായിച്ചു കളയാം.  ഈ വിചാരം നല്ലതല്ല.  കാരണം, മുകളിൽ പറഞ്ഞപോലെതന്നെ, ''ദഹനം'' ബുദ്ധിമുട്ടാകും, എഴുതിയ ആളെ പഴിക്കും....... എവിടെയും, ഒരൽപം മാന്യമായ സമീപനം, ക്ഷമ കാണിച്ചേ പറ്റൂ.  ഇല്ലെങ്കിൽ, ജീവിതം ''കട്ടപ്പൊക''.


അപ്പോൾ? വളരെ ശ്രദ്ധിക്കുക...... എന്ത്?   മധ്യപ്രദേശ് & ഉത്തർപ്രദേശ് J

2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

ഗൾഫിലെ ഒരു തട്ടുകട

[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]


Blog Post No: 128 -
ഗൾഫിലെ  ഒരു തട്ടുകട

(കവിത)
(നാട്ടിലെ പഴയ നാടൻസ്റ്റയിലിൽ ഒരു തട്ടുകട, നെറ്റിൽ നിന്നെടുത്തു വലുതാക്കിയ ഒരു പഴയ സിനിമാപോസ്റ്ററും മുമ്പിൽ തൂക്കിക്കൊണ്ട്‌!)  


ജോലി തീർത്തിറങ്ങി ഞാൻ,

ഫ്ലാറ്റിലേക്ക് തിരിക്കുമ്പോൾ,  

വഴിയരികിലൊരു പുത്തൻ കട,

തട്ടുകടയെന്ന  ബോർഡും വെച്ച്!  

മുന്നിലായ്  തൂങ്ങിക്കിടക്കുന്നു 

''അങ്ങാടി''യിൻ സിനിമാപോസ്റ്റർ!  

ജയനെന്ന വീരകേസരിയതിൽ

ആക്രോശിച്ചു നില്ക്കുന്നുമുണ്ടതാ.

അവിടെനിന്നയാൾ ക്ഷണിച്ചപ്പോൾ

മടികൂടാതെ കേറി ഞാനകത്തേക്ക്.

എന്തുണ്ടു കഴിക്കാനെന്നു കേട്ട-

മാത്രയിൽ കേൾക്കാം വ്യക്തമായ്

കപ്പ - മീൻകറി, പുട്ട് - കടല

ദോശ - ചമ്മന്തി, കഞ്ഞി - പയറ്...

വരട്ടെ ദോശയും ചമ്മന്തിയു-

മെന്നു ചൊന്നമാത്രയിലെത്തി

കൊതിയൂറും നാടൻ തട്ടുദോശ.

ദോശ കഴിച്ചു ഞാൻ  ചായ

വെണമെന്നായപ്പോൾ, മധുരമെന്ന

വാക്കുച്ചരിച്ചു പുരികം വളക്കുന്നു.

വിത്തൌട്ടല്ല, നോർമലെന്നു

ചൊല്ലി ഞാൻ സൌമ്യനായ്, 

ചായയും കുടിച്ചവിടന്നെഴുന്നേറ്റു  

പത്തു റിയാല് കൊടുത്തപ്പോൾ 

ഒരു റിയാല് കിട്ടിയാൽ.....

അഞ്ചു റിയാൽ  തരാമായിരുന്നു-

യെന്നു തട്ടുകടയിലെ കണക്കപ്പിള്ള


ജയൻസ്ററയിലൊരു തട്ടും തട്ടി.


2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

ചിത


[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]Blog Post No: 127
ചിത

(മിനിക്കഥ)
അയാൾ  സമയം കിട്ടുമ്പോഴെല്ലാം എഴുതി. ഒരിക്കൽ, പഠിപ്പിച്ചിരുന്ന പഴയ അദ്ധ്യാപകനെ കണ്ടപ്പോൾ വിവരം പറഞ്ഞു, എല്ലാം കാണിച്ചു കൊടുത്തു.  സന്തോഷ പൂ ർ വം അദ്ദേഹം അതൊക്കെ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.  കോപ്പികൾ സുഹൃത്തുകൾക്കു സൗജന്യമായി കൊടുത്തു.  അവർ പ്രശംസിച്ചു, നന്ദി  പറഞ്ഞു.  കുറെ വില്പ്പനയും നടന്നു.  എന്നാൽ..... വളരെ അധികം കോപ്പികൾ വീട്ടിൽ കെട്ടിക്കിടക്കുന്നു.  ചിലവാക്കിയതിന്റെ പകുതി പണം പോലും ഇതുവരെ കിട്ടിയില്ല.  അത് കാണുമ്പോഴെല്ലാം ഭാര്യ മുറുമുറുത്തു.  ഒരു ദിവസം  അയാൾ പറഞ്ഞു - ഇതൊക്കെ കെട്ടി ഒരു മൂലയ്ക്ക് വെക്കാം, ഞാൻ മരിക്കുമ്പോൾ എന്റെ ചിതയിൽ വെക്കാൻ!

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

മുത്തിയമ്മയും ബ്രാഹ്മണനും

[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]
Blog Post No: 126 -  

മുത്തിയമ്മയും ബ്രാഹ്മണനും

(ഓർമ്മക്കുറിപ്പ്‌)

ഞാൻ നാട്ടിൽ ഹയ്സ്കൂളിൽ പഠിക്കുന്ന കാലംഎനിക്ക് ഇഷ്ടപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് വരുന്നുപാലക്കാട് പാർലിമെന്റ് സീറ്റിലേക്ക് അദ്ദേഹം മത്സരിക്കുന്നുതീര്ച്ചയായും കാണണം.  (എനിക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കൾ പല പാര്ട്ടികളിലും ഉണ്ട്അവരുടെ വ്യക്തിത്വത്തെ ഞാൻ ഇഷ്ടപ്പെടുന്നു). 

നേതാവ് വന്നുഅദ്ദേഹം കേരളത്തിൽ എന്നല്ല ഭാരത രാഷ്ട്രീയത്തിൽ തന്നെ പേര് കേട്ട ആൾ ആണ്

പ്രസംഗം ആരംഭിച്ചുതികച്ചും ലളിതം.   രണ്ടു കഥകൾ ഉദ്ധരിച്ചുകൊണ്ട് ഏതാനും മിനിട്ടുകൾ സംസാരിച്ചുകഥകൾ ഇങ്ങിനെ:

1. ഒരു ഗ്രാമത്തിൽ ഒരു മുത്തിയമ്മ ഉണ്ടായിരുന്നു. മുത്തിയമ്മക്ക് ഒരു പൂവൻ കോഴിയുംപൂവൻകോഴി പുലര്ച്ചെ കൂവി മുത്തിയമ്മയെ ഉണർത്തും കൂവൽ കേട്ടാണ് ഗ്രാമവാസികളും ഉണരുന്നത്അങ്ങിനെയിരിക്കെ, മുത്തിയമ്മക്ക് ഗ്രാമവാസികളിൽ ചിലരുമായി ഇഷ്ടക്കേടായിമുത്തിയമ്മ വിചാരിച്ചുഎന്റെ കോഴി ഉള്ളതുകൊണ്ടാണ് ഇവരൊക്കെ കാലത്ത് എഴുന്നേൽക്കുന്നത്ഞാൻ ശരിയാക്കിത്തരാംമുത്തിയമ്മ കോഴിയും അത്യാവശ്യം സാധനങ്ങളുമായി ആരും അറിയാതെ അകലെ ഒരു ബന്ധുവീട്ടിൽ താമസിച്ചുഏതാനും ദിവസങ്ങള്ക്ക് ശേഷം അതുവഴി വന്ന പഴയ ഒരു ഗ്രാമവാസിയോടു ചോദിച്ചു - നമ്മുടെ ഗ്രാമത്തിൽ ഇപ്പോൾ ആരും കാലത്ത് ഉണര്ന്നു എഴുന്നെല്ക്കുന്നില്ലല്ലോ?  (കോഴി എന്റെ കൂടെ അല്ലേ എന്നാണു മനസ്സില്.)

2.  ഒരാള് ശ്രദ്ധിച്ചു - ബ്രാഹ്മണർ മൂത്രം ഒഴിക്കുമ്പോൾ പൂണ്നൂൽ ചെവിയിൽ തിരുകുന്നുണ്ട്അതായത്, അങ്ങിനെ ചെയ്താലേ അവര്ക്ക് മൂത്രം പോകൂ എന്നായിരിക്കുംഇയാള്ക്കാണെങ്കിൽ ബ്രാഹ്മണരെ ഇഷ്ടമല്ലഅവര്ക്കൊക്കെ വംശനാശം സംഭവിക്കട്ടെ എന്ന് ആഗ്രഹിക്കുമ്പോൾ ആണ് ഇങ്ങിനെ ഒരു കാര്യം ശ്രദ്ധിച്ചത്അപ്പോൾ? പൂണ്നൂൽ കിട്ടാതിരിക്കാനുള്ള വഴി നോക്കണംഅപ്പോൾ, പഞ്ഞി കിട്ടാതിരിക്കണംപഞ്ഞി പൂളമരത്തിൽ നിന്നാണല്ലോഅപ്പോൾ, നാട്ടിലുള്ള പൂളമരങ്ങൾ എല്ലാം മുറിച്ചു കളയുകഅപ്പോൾ, പഞ്ഞി ഇല്ല, പൂണുനൂൽ ഇല്ല, ഇവർ പൂണുനൂൽ ഇടില്ല, മൂത്രം പോകില്ല, അങ്ങനെ ഒക്കെ ചത്തുപൊക്കോളും

കഥകളിൽ പറയുന്ന പോലെ ആണ് (മുത്തിയമ്മയും, ബ്രാഹ്മണരുടെ ശത്രുവും) ..........................പാര്ട്ടിയുടെ വിചാരംനിർത്താത്ത കയ്യടികൾക്കവസാനം അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു അടുത്ത സ്ഥലത്തേക്ക് തിരിച്ചു


അഞ്ചാം തവണയും പാർലിമെന്റിലെക്ക് തിരഞ്ഞെടുക്കപ്പെട്ട ആ നേതാവ് വേറെ ആരും ആയിരുന്നില്ലനെഹ്റു കൈ കൊടുത്തു സ്വീകരിച്ച നേതാവ് - എകെജി ആയിരുന്നു.      


2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

വിശാലമായ ചിന്ത


[ സുഹൃത്തുക്കളോട്:  കമെന്റ്സ് അപ്രൂവലിനു വെക്കുന്നത് സഭ്യമല്ലാത്ത രീതിയിൽ കമെന്റ്സ് ഇടുന്ന - പ്രത്യേകിച്ച് അജ്ഞാതരായ - ''ബുദ്ധിജീവികളെ'' (?) ഒഴിവാക്കാനാണ്. അതിനൊന്നും മറുപടി പറയാൻ സമയമില്ല. ബ്ലോഗ്‌ വായിച്ച്      താങ്കളുടെ  വിലയേറിയ അഭിപ്രായം - എന്തായാലും - രേഖപ്പെടുത്തുക.  ഞാൻ മറുപടി തരും.  നന്ദി. ]


Blog No: 125 - 
വിശാലമായ  ചിന്ത


(മിനി കഥ)"വയ്ഡ് ആയി ചിന്തിക്കണം ഇക്കാ."വളരെക്കാലത്തിനു ശേഷം ലീവില്‍ നാട്ടില്‍ വന്ന പരമേശ്വരന്‍, തയ്യല്‍ക്കടക്കാരന്‍ സുലൈമാനോട് സംസാരമദ്ധ്യെ പറഞ്ഞു."അതെന്താണ് പരമാ, ഈ വയ്ഡ്? ഞമ്മക്ക് ഒരു പുടീം കിട്ടീല്ലല്ലാ.", സുലൈമാന്‍ ഇക്ക തനി നാട്ടിന്‍പുറത്ത്കാരന്‍ ആണ്. സംസാരിക്കുമ്പോള്‍ മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞില്ലെങ്കില്‍ ഇങ്ങിനെയിരിക്കും.  പരമേശ്വരന്‍ സ്വയം കുറ്റപ്പെടുത്തി."അതായത്, ഇക്കാഎല്ലാവരും അവനവന്റെ ഭാഗത്ത്‌ നിന്നുകൊണ്ട് മാത്രമേ ചിന്തിക്കുന്നുള്ളൂ. അത് മാത്രമല്ലല്ലോ ഈ ലോകം? നമ്മുടെ നാടും നാട്ടുകാരും ഒക്കെ മറ്റുള്ളവരെ കണ്ടു പഠിക്കാനുണ്ട്. അല്‍പ്പം വിശാലമായി ചിന്തിക്കാന്‍ നമുക്ക് സാധിക്കണം ഒരുവിധം എല്ലാ കാര്യങ്ങളും,  എല്ലാവരുടെ കാര്യങ്ങളും കണക്കിലെടുത്തുകൊണ്ട്. അപ്പോള്‍,  അറിയാവുന്നതേയുള്ളൂ.‘’, അങ്ങനെ! ഇപ്പൊ, ഞമ്മക്ക് പുടി കിട്ടി.’’2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

ചുന്തരിവാവയോട്


Blog Post No: 124 -
ചുന്തരിവാവയോട്

(ലളിതഗാനം)ചുന്തരിവാവേചക്കരവാവേ,

ചന്തം നിന്നിൽ ചിന്തുന്നെടീ

ചന്തം ഇങ്ങിനെ ചിന്തിയാലോ

ചന്തമില്ലാത്തോരു കണ്ണുവെക്കും

(ചുന്തരിവാവേ...)

ചന്തമില്ലാത്ത പണി വേണ്ട  മോളൂ  

ചന്തിക്കു തല്ലു നീ വാങ്ങും 

ചട്ടിപോലെ വീങ്ങിയല്ലോ മുഖം

ചുന്തരിവാവേ, ചുമ്മാതല്ലേ

(ചുന്തരിവാവേ...)

ചന്തുമാമന്റെ ചുന്തരിവാവേ, ആ 

ചങ്ങലക്കിട്ട ആനയെ നോക്കുനീ

ചങ്ങല പൊട്ടിച്ചു വന്നാലോ അവൻ


വിട്ടിച്ചാലിക്കുമെല്ലാരെയും

(ചുന്തരിവാവേ...)

***

വാല്ക്കഷ്ണം: മദം പൊട്ടിയ ആന - ബിംബം 

Courtesy (Photo): Google

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

ആരോടാ സ്നേഹം?

(മിനികഥ)

Blog Post No: 123 -

ഉറങ്ങുന്നതിനു മുമ്പ് ജോസ്കുട്ടി, ഗോപാലന്‍ ചേട്ടനുമായി സംസാരിച്ച കാര്യം ഓര്ത്തു നോക്കി.


"ഗോപാലന്‍ ചേട്ടാ, ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ: ചേട്ടന് ചേട്ടന്റെ മോളോടാണോ അതോ മോനോടാണോ സ്നേഹക്കൂടുതല്‍?"


"പറയാമെടോ ജോസൂട്ടീ. അതിനു മുമ്പ് താന്‍പറ: തനിക്കു ഈരണ്ടു കാലുകള്‍, കയ്യുകള്‍, കണ്ണുകള്‍, ചെവികള്‍, നാസാരന്ധ്രങ്ങള്‍ ഒക്കെ ഉണ്ടല്ലോ. അതില്‍, വലതു വശത്ത് ഉള്ള അവയവങ്ങളോടാണോ അതോ ഇടതു വശത്ത് ഉള്ള അവയവങ്ങളോടാണോ തനിക്കു കൂടുതല്‍കാര്യം?"

“............”


"എന്താടോ, നാവെറങ്ങിപ്പോയോ? ഇനി ഞാന്‍ എന്റെ മറുപടി പറയാം. ഞാന്‍ ചോദിച്ച ചോദ്യവും, താന്‍ ചോദിച്ച ചോദ്യവും ശരിയായ ചോദ്യങ്ങള്‍ അല്ല. എല്ലാ ചോദ്യങ്ങളും എല്ലാവര്ക്കും ശരിയായി തോന്നുകയില്ല.മക്കളില്‍, വിദ്യാഭ്യാസത്തിലും, ബുദ്ധിയിലും, കഴിവിലും ഒക്കെ ഏറ്റക്കുറച്ചിലുകള്‍കണ്ടു എന്ന് വരും. എന്നാല്‍, ആ ഏറ്റക്കുറച്ചിലുകള്‍ മാതാപിതാക്കളുടെ സ്നേഹത്തില്‍കാണില്ല. കണ്ടു എന്ന് തോന്നിയാല്‍, തന്റെ ഭാഗത്തുനിന്നും മാത്രമുള്ള ആ ചിന്ത ശരിയായിരിക്കണമെന്നില്ല എന്ന് മനസ്സിലാക്കി, അതിനനുസരിച്ച് ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോകാനുള്ള ഒരു മനസ്സാണ് കെട്ടിപ്പടുക്കെണ്ടത്, മനസ്സിലായോ?"

"ഉവ്വ്."

ജോസ് കുട്ടി, തന്റെ തലയില്‍ഇതുവരെ ഉദിക്കാതിരുന്ന കാര്യം, ഗോപാലന്‍ ചേട്ടന്‍ പറഞ്ഞു മനസ്സിലാക്കിയതിലുള്ള സംതൃപ്തിയുമായി നിദ്രയിലാണ്ടു.