2014, ജൂലൈ 29, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 33Blog Post No: 260 -

കുഞ്ഞുകവിതകൾ - 33

Haiku Poems:

അമ്പിളിയെ നോക്കി മന്ദഹസിച്ചുകൊണ്ട്
അർക്കൻ യാത്രപറഞ്ഞു പോയി
അമ്പിളിയും മണിക്കൂറുകൾക്കു ശേഷം തഥൈവ
+++


എലി തുരക്കുന്നു
പുലി ചീറുന്നു
എലിയെപ്പോലെ, പുലിയെപ്പോലെ മനുഷ്യൻ! 
+++

മനസ്സിൽ സന്തോഷം, മുഖത്ത് ദു:ഖം
മനസ്സിൽ ദു:ഖം, മുഖത്തു സന്തോഷം
മനുഷ്യജീവീ, ഇത് നിനക്കേ സാധിക്കൂ.
+++

പൂവന്റെ പരാക്രമത്തിൽ
പിടയുടെ മനം പിടഞ്ഞു
പരാക്രമം പൂവാ, പിടയോടല്ല വേണ്ടൂ
+++

കുയിൽ ചോദിച്ചു കാക്കയോട്, എന്നെപ്പോലെ പാടാമോ
കാക്ക ചോദിച്ചു കുയിലിനോട്, എന്നെപ്പോലെ നോക്കാമോ
കുയിലിന്റെ പാട്ടിനല്ല, കാക്കയുടെ നോട്ടത്തിനാണിവിടെ വില!?
+++

പൂവ് ചോദിച്ചപ്പോളവൾക്ക്
പൂക്കുലതന്നെ കിട്ടി
പണം ചോദിച്ചപ്പോൾ പണിയും!

8 അഭിപ്രായങ്ങൾ:

 1. പൂവ് ചോദിച്ചപ്പോള്‍ പൂങ്കുല കിട്ടി
  പണം ചോദിച്ചപ്പോള്‍ പണക്കിഴിയായിരുന്നു കിട്ടേണ്ടത്!

  മറുപടിഇല്ലാതാക്കൂ
 2. പൂവന്റെ പരാക്രമത്തിൽ
  പിടയുടെ മനം പിടഞ്ഞു ....അതൊക്കെ ചുമ്മാ തോന്നുന്നതാണന്നേ....

  മറുപടിഇല്ലാതാക്കൂ
 3. ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്യാത്തതും
  കൃത്യവിലോപം തന്നെ.......
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. ഇര സുഖം അനുഭവിക്കുന്നുണ്ട് അത് കൊണ്ട് നീതിക്ക് അര്ഹത ഇല്ല
  പുതിയ കാഴ്ചപാടുകൾ ഡോക്ടറുടെ ശ്രദ്ധേയമായ നിരീക്ഷണം

  മറുപടിഇല്ലാതാക്കൂ

.