2014, ജൂലൈ 4, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 21Blog Post No: 243 -

കുഞ്ഞുകവിതകൾ - 21


''വല്ലാത്തൊരു മാരണ''മെന്നിടക്കെപ്പോഴും ചൊല്ലുന്നതുണ്ടു നാം
മരണമൊരു ''മാരണം''കൊണ്ടാവരുതെന്നുമിശ്ചിക്കുന്നു!
മരണത്തെത്തന്നെ ഭയത്തോടെ കാണുന്ന നാം
മരണം ദാരുണമാകാനാഗ്രഹിക്കുകില്ലെന്നത് സത്യം 

---

''സ്നേഹമാണഖിലസാരമൂഴിയി''ലെന്നു പാടി കവി
സ്നേഹിക്കണം, സ്നേഹിക്കപ്പെടേണമെല്ലാവരും 
സ്നേഹത്തിനു പ്രതിഫലേശ്ച പാടില്ലെന്നുമോർക്കുക    
സ്നേഹമർഹമാണെങ്കിലത് കിട്ടുമെന്നതുറപ്പാണല്ലോ

---

ഉഷ, സന്ധ്യ, രജനിമാരെന്നും
സൌഹൃദത്തിലീ ക്ഷോണിയിൽ
ഈ സൗഹൃദം കണ്ടു പഠിക്കണ-
മിവിടെയെല്ലാരുമാണ്‍-പെണ്‍ ഭേദമെന്യേ

---

സമ്മാനം കിട്ടി സന്തോഷിച്ചയവൾ
സമ്മാനിച്ചയാളെ സ്നേഹിച്ചു
സമ്മാനിച്ചയാൾക്കോ സ്നേഹമല്ല  
സന്തോഷിപ്പിക്കാനായിരുന്നെന്നു മാത്രം

8 അഭിപ്രായങ്ങൾ:

 1. മരണം ദാരുണമാകാനാഗ്രഹിക്കുകില്ലെന്നത് സത്യം


  സ്നേഹത്തിന്റെ ഉറപ്പ്‌..!!


  ലേഡീസ്‌ ആൻഡ്‌ ജെന്റിൽമെൻ.. പ്ലീസ്‌ ലിസൺ


  പാവം സ്നേഹ, പാവം സന്തോഷ്‌...


  പ്രകൃതിയിലെ ചരാചരങ്ങളെത്തലോടി നല്ലൊരു കാവ്യയാത്ര...


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 2. സ്നേഹവും,സന്തോഷവും..............
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. വായിക്കുന്നു.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 4. ''സ്നേഹമാണഖിലസാരമൂഴിയി''ലെന്നു പാടി കവി
  സ്നേഹിക്കണം, സ്നേഹിക്കപ്പെടേണമെല്ലാവരും
  സ്നേഹത്തിനു പ്രതിഫലേശ്ച പാടില്ലെന്നുമോർക്കുക
  സ്നേഹമർഹമാണെങ്കിലത് കിട്ടുമെന്നതുറപ്പാണല്ലോ

  മറുപടിഇല്ലാതാക്കൂ

.