2013, ഓഗസ്റ്റ് 31, ശനിയാഴ്‌ച

നരസിംഹമൂര്‍ത്തി അമ്പലo

ഭക്തപ്രഹ്ലാദന്റെ കഥയുമായി ബന്ധപ്പെട്ടതത്രേ. നരസിംഹാവതാരം. പിതാവ് ഹിരണ്യകശിപൂമകന്‍ നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. "ഹിരണ്യ നാട്ടില്‍ ഹിരണ്യായ നമ" എന്നത് ശരിയല്ലെന്നുംനാരായണമന്ത്രമാണ് ഉച്ചരിക്കേണ്ടതെന്നും പ്രഹ്ലാദന്‍ പറയുന്നു. നിന്റെ നാരായണന്‍ എവിടെ ഉണ്ട്കാണിച്ചുതാ എന്ന് ഹിരണ്യകശിപൂ പറഞ്ഞതിന്എവിടെയും ഭഗവാന്‍ നിറഞ്ഞുനില്‍ക്കുന്നു എന്ന് മറുപടി. തൊട്ടടുത്ത ഒരു തൂണ് കാണിച്ചു, "ഇതിനകത്തും?" എന്ന് ആക്രോശിച്ചതിനും, "ഉവ്വ്" എന്നായിരുന്നു ഉത്തരം. അരിശംകൊണ്ട് ഉറഞ്ഞുതുള്ളിയ ഹിരണ്യകശിപൂ തൂണ് തകര്‍ക്കുമ്പോള്‍അതിനകത്തുനിന്നും മഹാവിഷ്ണുവിന്റെ നാലാമത്തെ അവതാരം - നരസിംഹം പ്രത്യക്ഷപ്പെട്ടു ഹിരണ്യകശിപൂവിനെ വധിച്ചു എന്ന് കഥ. ഹിരണ്യകശിപൂ ഒരു വരം നേടിയിരുന്നു - താന്‍ വധിക്കപ്പെടുകയാണെങ്കില്‍ അകത്തോപുറത്തോ വച്ചാവരുത്പകലോരാത്രിയോ ആകരുത്മനുഷ്യനാലോ മൃഗത്താലോ ആകരുത് എന്നൊക്കെ. ആയതിനാല്‍ ഉമ്മറപ്പടിയില്‍ വെച്ച്സന്ധ്യ സമയത്ത്സിംഹത്തലയുള്ള നരന്റെ രൂപത്തില്‍ വന്ന ഭഗവാനാല്‍ കൊല്ലപ്പെട്ടു!

എനിക്ക് തോന്നുന്നുനിര്‍ഭാഗ്യവശാല്‍എന്റെ ദേശത്തിലെ പുതിയ തലമുറയില്പ്പെട്ടവര്‍ക്ക്ക ഥകളിഓട്ടന്തുള്ളല്‍, കുറത്തിയാട്ടം, മോഹിനിയാട്ടം മുതലായ കേരളത്തിന്റെ അഭിമാനമായ കലകളെക്കുറിച്ച് അധികമായി അറിയാന്‍ ഇടയില്ല എന്ന്. ഇതെല്ലാം ഒരുകാലത്ത് നരസിംഹമൂര്‍ത്തി അമ്പലത്തിലെ ഉത്സവദിനങ്ങളില്‍ പതിവുണ്ടായിരുന്നു.

എന്റെ കുട്ടിക്കാലത്ത്പതിവായി വരാറുള്ള ഈ ആര്‍ട്സ് ഗ്രൂപിലെ ആശാനെഒരു മലയാളം സിനിമയില്‍ കണ്ടത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. "ഒള്ളത് മതി" എന്ന പഴയ സിനിമയില്‍ അടൂര്‍ ഭാസിയുടെ ഒരു ഓട്ടന്തുള്ളല്‍ രംഗം ഉണ്ട്. അതില്‍ പിന്പാട്ടുകാരായ രണ്ടുപേരില്‍ ഒരാള്‍ ഈ ആശാന്‍ ആയിരുന്നു. പുള്ളിക്കാരന് ഇടയ്ക്കു ചെറുതായ ഒരു 'ഗോഷ്ടിമുഖത്ത് പ്രകടമാകാറുണ്ട്‌ - ഗുലുഗുലു തിക്തം കഴിച്ചശേഷമുള്ള ഒരു ഭാവ വ്യത്യാസം! അത് സിനിമയിലും അതേപോലെ കണ്ടപ്പോള്‍എന്റെ കൂടെയുണ്ടായിരുന്നവര്‍ വല്ലാതെ ചിരിക്കാന്‍ തുടങ്ങി. "ഹോഎന്തൊരു കയ്പ്പ്" - ഒരു വിരുതന്‍ തട്ടിവിട്ടു.

ഓട്ടന്തുള്ളല്‍ഉച്ചക്ക് ശേഷം ആയിരിക്കും. വീട്ടില്‍ നിന്നും സമ്മതം വാങ്ങികൂട്ടുകാരുമൊത്തു ഞാന്‍ പോകും. തുള്ളല്‍ കുറെ നേരം കാണും. സ്ഥിരമായി രണ്ടു തുള്ളല്‍ കലാകാരന്മാര്‍ - രണ്ടുപേരും മാറി മാറി തുള്ളല്‍ അവതരിപ്പിക്കും. അതില്‍ ഒരാള്‍ക്ക്‌ അല്‍പ്പം മുടന്തുണ്ടായിരുന്നു. അങ്ങേര്‍ തുള്ളല്‍ അവതരിപ്പിക്കുന്ന ദിവസം പല കൂട്ടുകാര്‍ക്കും വലിയ താല്‍പ്പര്യം കാണില്ല. അപ്പോള്‍ പുറത്തുകടന്നുപല കളികളില്‍ ഏര്‍പ്പെടും. അമ്പലക്കുളത്തിന് ചുറ്റുമുള്ള അരമതിലിന്റെ വീതി കുറഞ്ഞ മുകള്‍ഭാഗത്തുകൂടിവള്ളിട്രൌസര്‍ മാത്രം ഇട്ടുകൊണ്ട്‌ സര്‍ക്കസുകാരന്‍ പയ്യനെപ്പോലെമറ്റുള്ള കുസൃതിക്കുടുക്കകളുടെകൂടെയുള്ള ആ നടത്തം - അങ്ങനെയും ഒരു കാലം!

ഓട്ടന്തുള്ളല്‍ കഥകള്‍ പലതും അന്നുതന്നെ കേട്ടാല്‍ അറിയാമായിരുന്നു. പലതും അറിഞ്ഞു എന്ന് വരില്ല. എന്നാല്‍മറ്റുള്ളവരുടെ സംസാരത്തില്‍നിന്ന് മനസ്സിലാകാന്പറ്റും - ഇത് രുക്മണീ സ്വയംവരംഇത് കല്യാണ സൌഗന്ധികംദമയന്തീ സ്വയംവരം എന്നിങ്ങനെ.  
വൈകുന്നേരങ്ങളില്‍ഒന്നുകില്‍ കുറത്തിയാട്ടം ഉണ്ടാകുംഅല്ലെങ്കില്‍ മോഹിനിയാട്ടം. കുറത്തിയാട്ടത്തില്‍കുറത്തികള്‍ ആടിയതിനുശേഷം കുറവന്റെ വരവായിരിക്കും. ചിലപ്പോള്‍കുറവനു പകരം മുത്തശ്ശി വരും. അന്നത്തെ രണ്ടു കുറത്തികളില്‍ ഒരു കുറത്തി’ അതീവസുന്ദരി ആയിരുന്നു (ഇന്നവള്‍ മുത്തശ്ശിയോമുതുമുത്തശ്ശിയോ ആയി എവിടെയെങ്കിലും ഉണ്ടാകും!) പറഞ്ഞുവന്നത്ആ ദിവസം കാണികള്‍ നിറഞ്ഞു കവിയും! ഉള്ള കാര്യം എഴുതിയതാണേവേറൊന്നും വിചാരിക്കല്ലേ. ഞാൻ ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ, എന്റെ ഭാര്യ വന്നു അടുത്തിരുന്നു. കണ്ണുകൾ ഈ വരിയിലൂടെതന്നെ പായിച്ചു. ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി.  ചെറിയ മോളെ വിളിച്ചുകൊണ്ടു വന്നു കാണിക്കാനാണ് എന്ന് പിന്നീട് മനസ്സിലായി.  അവൾ വായിച്ചു വായും പൊത്തി ചിരിച്ചുകൊണ്ട് മാറി ഇരുന്നു. 

ഈ നരസിംഹമൂര്‍ത്തി അമ്പലവും അതിനോട് തൊട്ടുള്ള ശിവന്റെ അമ്പലവും തിരുവഴിയാട് ദേശക്കാര്‍ക്ക് ഇന്നും വളരെ പ്രധാനമത്രേ.

2013, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ [ നൂറാമത്തെ പോസ്റ്റ്‌ ]എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ 

[ നൂറാമത്തെ പോസ്റ്റ്‌ ]
''കാഥികനല്ലകലാകാരനല്ല ഞാൻ......''
പഴയ കഥാപ്രസംഗക്കാരനെ പോലെ ഞാൻ തുടങ്ങട്ടെ...
കേവലം ഞാനിവിടെയൊരെളിയ ബ്ലോഗറാണേ..... :)

പോയ വര്ഷം (ഡിസംബർ 11, 2012) തുടങ്ങിയ എന്റെ മലയാളത്തിലുള്ള  ബ്ലോഗ്‌ (എന്റെ ബ്ലോഗ്‌ - അരുണകിരണങ്ങൾ)വലുതും ചെറുതുമായ  നൂറു  പോസ്റ്റുകളും (പതിനേഴായിരത്തോളം പേജു വ്യൂസുംആയിരത്തി എണ്ണൂറോളം  കമന്റ്സും) മുഴുമിപ്പിച്ച  വേളയിൽഅതിന്റെ സന്തോഷം ഞാൻ നിങ്ങൾ സുഹൃത്തുക്കളുമായി പങ്കിടട്ടെ.  പോസ്റ്റുകൾ വായിച്ചു അഭിപ്രായം എഴുതുകയുംഎന്നോട് സ്നേഹവും സഹകരണവും കാണിക്കുകയും ചെയ്ത /ചെയ്യുന്ന സുഹൃത്തുക്കൾക്കെല്ലാവര്ക്കും  ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുന്നു.  

My Blog – Sun Rays (http://drpmalankot2000.blogspot.com
എന്ന ഇംഗ്ലീഷിലുള്ള എന്റെ ആദ്യ ബ്ലോഗ്‌ പലരും വായിക്കുന്നുണ്ട് എന്നും  അറിയാം. നന്ദി.

എന്റെ പോസ്റ്റുകൾ വായിച്ചുഅഭിപ്രായം പറഞ്ഞ സുഹൃത്തുക്കൾ എല്ലാവരും ഒന്നൊന്നായി എന്റെ മനസ്സിൽ തെളിയുന്നു.  അവർ ആരാണെന്ന് എനിക്ക് അറിയുന്നപോലെ അവര്ക്കും അറിയാം.  ആയതുകൊണ്ട് പ്രത്യേകം പേരെടുത്തു പറയേണ്ടതില്ലെന്നും അവര്ക്ക് അതിലൊന്നും വലിയ കാര്യമില്ലെന്നും എനിക്ക് തോന്നുന്നു.  അത്രക്കും നല്ലവർ!ഇതുവരെ വായിക്കാത്ത ബ്ലോഗുകൾ വായിക്കുന്നതിലും പുതിയ സുഹൃത്തുക്കളെ സ്വാഗതം ചെയ്യുന്നതിലുംസമയം അനുവദിക്കുമെങ്കിൽസന്തോഷമേ ഉള്ളൂ.  അങ്ങിനെ ഞാൻ ചെയ്യുന്നുമുണ്ട്.  അതോടൊപ്പം ഒരു ചെറിയ പരിഭവവും.  സമയം എല്ലാവര്ക്കും വിലപ്പെട്ടതാണല്ലോ.  ഒരാൾ ഒരു പോസ്റ്റ് വായിച്ചു അഭിപ്രായം എഴുതിയാൽഉടനെ അല്ലെങ്കിലും അടുത്ത സൌകര്യപ്പെട്ട അവസരത്തിൽ അത് നോക്കാനുംഉചിതമായ മറുപടി കൊടുക്കാനും ആളുടെ പോസ്റ്റ് വായിക്കാനും താല്പ്പര്യം കാട്ടുന്ന സുഹൃത്തുക്കൾ.................. താരതമ്യേന കുറവല്ലേ എന്ന് സംശയം.ബ്ലോഗിൽ തുടര്ച്ചയായി പോസ്റ്റുകയും കമെന്റ്സിനു മറുപടി നല്കാതിരിക്കുകയുംമറ്റുള്ള പോസ്റ്റുകൾ നോക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.  അതിനോട് എനിക്ക് യോജിപ്പില്ല.  തീര്ച്ചയായുംചില വ്യക്തികളുടെ അസൌകര്യം അറിയാം - അത് വേറെ കാര്യം. നാലഞ്ചു പതിറ്റാണ്ടുകളായി മറുനാടൻ മലയാളിയായ എനിക്ക്,  മലയാളി സുഹൃത്തുക്കൾ ഇങ്ങിനെയൊന്നും ആയാൽ പോരാ  എന്ന് ഒരു ചെറിയ അഭിപ്രായം ഉണ്ട്. എന്നുവെച്ച്, നമ്മുടെ ബ്ലോഗ്‌ വായിക്കാത്തവരുടെ ബ്ലോഗ്സ് നാമെന്തിനു വായിക്കണം എന്ന അല്പ്പം  തരംതാണ ചിന്താഗതിയുമായി ഇതിനു ബന്ധമില്ല കേട്ടോ. സമയം ഏറ്റവും നല്ല രീതിയിൽ ഉപയോഗിക്കാനുള്ള ഒരു മുൻ‌തൂക്കം കൊടുക്കണം എന്നത് മാത്രം. പിന്നെക്രിയാത്മകമായ വിമര്ശനം തീര്ച്ചയായും സ്വാഗതം  തന്നെയാണല്ലോ.  എന്നാൽവിമര്ശനം എന്ന പേരിൽ  ഒരു കുറ്റം പറയുന്ന ശീലം (false finding attitude)  ആര്ക്കും ഇഷ്ടപ്പെടില്ല.  അവർ എത്ര വലിയ എഴുത്തുകാർ ആയാലും സ്നേഹബഹുമാനങ്ങൾ  അവര്ക്ക് ലഭിക്കാതെ പോകും.  എന്നാൽപോരായ്മകൾ അതിന്റേതായ രീതിയിൽ ചൂണ്ടിക്കാണിക്കുമ്പോൾഅവര്ക്ക്  പറഞ്ഞതൊന്നും നഷ്ടമാകാതിരിക്കുന്നു. ഇങ്ങിനെയുള്ള ഒരവസരത്തിൽഒരു രസിക്കാൻ നീട്ടിപ്പാടി - ഒടക്കാനായ് ജനിച്ചവൻ ഞാൻ...   അതെ, ''മന:പ്രാക്ക്''  ''ബുദ്ധിജീവികളെ'' പിന്തുടരുമെന്നത് നിശ്ചയം.      

പലപ്പോഴുംഇല്ലാത്ത സമയം ഉണ്ടാക്കിഞാൻ ഇതിനകം സാഹിത്യത്തിലെ എല്ലാ ശാഖകളിലും (ലേഖനംചെറുകഥമിനിക്കഥകവിതലളിതഗാനംചിന്തകൾഅനുഭവങ്ങൾഓർമ്മക്കുറിപ്പുകൾനാടകംനര്മ്മംആരോഗ്യംസാമൂഹികംബാല സാഹിത്യം ഇത്യാദി) ബ്ലോഗ് എഴുതി.  (ദിനപത്രംമാസിക എന്നിവയിൽ എഴുതിയ വൈദ്യശാസ്ത്രസംബന്ധമായതും അല്ലാത്തതുമായ നൂറിലധികം ലേഖനങ്ങൾക്കുംപ്രസിദ്ധീകരിക്കപ്പെട്ട ഒരു ഇംഗ്ലീഷ് പുസ്തകത്തിനും പുറമേ). 

എന്റെ ബ്ലോഗ് സ്റ്റാററസ് ഞാൻ തന്നെ ഒന്ന് അവലോകനം ചെയ്തപ്പോൾ, ''നര്മ്മം" പോസ്റ്റുകൾക്കാണ് കൂടുതൽ വ്യൂ കൌണ്ടും കമെന്റ്സും എന്ന് മനസ്സിലായി.  നര്മ്മം ഇഷ്ടപ്പെടുന്നവർ ആകാം കൂടുതൽ സുഹൃത്തുക്കളുംഅല്ലെങ്കിൽ എന്റെ പോസ്റ്റുകളിൽ നര്മ്മം ആവാം കൂടുതൽ മെച്ചം അവർ കണ്ടത്.  ഏതായാലുംഇതൊക്കെനിങ്ങൾ സുഹൃത്തുക്കൾ വ്യക്തിപരമായി വീക്ഷിക്കുകവിലയിരുത്തുകഅഭിപ്രായം പറയുക.  മറുപടി തരാൻ ഞാൻ ബാധ്യസ്ഥനാണ്.  ഒരുപാട് ഒരുപാട് ഇനിയും മനസ്സിൽ  ഉണ്ട് - നിങ്ങൾ സുഹൃത്തുക്കളുമായി പങ്കുവെക്കാൻ.  അതിനുള്ള സമയവും സൗകര്യവുമൊക്കെ വേണം എന്ന് മാത്രം.     വാസ്തവത്തിൽപുസ്തകങ്ങൾആനുകാലിക പ്രസിദ്ധീകരണങ്ങൾദിനപത്രംനെറ്റ് എന്നിവയൊക്കെ വഴി നമുക്ക് വായിക്കാനുള്ള വക ധാരാളമുണ്ട്.  എന്നിരിക്കിലുംനമ്മുടെ സ്വന്തം രചനകൾ സുഹൃത്തുക്കളിൽ എത്തിക്കുന്നുഅവർ അഭിപ്രായപ്പെടുന്നുതിരിച്ചും അങ്ങിനെ ചെയ്യുന്നു - ഇതിന്റെ മേന്മ ഒന്ന് വേറെ ആണല്ലോ.  മുകളിൽ പറഞ്ഞ മാധ്യമങ്ങളിൽനിന്ന് ലഭിക്കാത്ത ഒരു പ്രത്യേക അനുഭൂതി കൂടി ബ്ലോഗ്സ് വഴി ഉണ്ടാവുന്നു എന്നത് തര്ക്കമറ്റ സംഗതിയാണല്ലോ.     ഒരിക്കൽ കൂടി എല്ലാ സുഹൃത്തുക്കള്ക്കും നന്ദി പറഞ്ഞുകൊണ്ടും സ്നേഹവും സഹകരണവും ഇനിയും  ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചുകൊണ്ടും ഞാൻ തല്ക്കാലം നിരത്തട്ടെ.

PS: 
എന്റെ ശ്രദ്ധയിൽ പെടാത്ത താങ്കളുടെ ബ്ലോഗ്പോസ്റ്റ്, ഞാൻ വായിച്ചു അഭിപ്രായം പറയണം എന്ന് തോന്നുന്നവ, ദയവുചെയ്ത് മടിക്കാതെ എന്റെ ബ്ലോഗ്പോസ്റ്റ് കമന്റ്സ് കോളത്തിൽ ഇടുക. അത് ഞാൻ വായിച്ചു (പബ്ലിഷ് ചെയ്യാതെ) അടുത്ത സൌകര്യപ്പെട്ട അവസരത്തിൽ താങ്കളുടെ ബ്ലോഗ് വായിച്ചു, അഭിപ്രായം എഴുതാം. നന്ദി.