2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

മനുഷ്യമനസ്സ്

Blog post no: 299 -

മനുഷ്യമനസ്സ്

(ചിന്തകൾ)


''അച്ഛാച്ഛാ, ഈ മനുഷ്യരടെ മനസ്സ് എങ്ങന്യാ അറ്യാ?''

യുവതിയും സുന്ദരിയുമായ നായിക സംസാരശേഷിപോലും നഷ്ടപ്പെട്ടു ശയ്യാവലംബിയായ  തന്റെ മുത്തച്ഛനോട് ചോദിക്കുന്നു.    അച്ഛാച്ഛൻ ഒന്ന് പുഞ്ചിരിക്കാൻ മാത്രം ശ്രമിക്കുന്നു. 

അതെ,മനുഷ്യമനസ്സ് അനിർവചനീയമാണ്.  ആരെ വിശ്വസിക്കണം, ആരെ വിശ്വസിക്കരുത് എന്നൊന്നും പറയുകവയ്യ. 

വെറുതെ, മനുഷ്യമനസ്സിനെക്കുറിച്ചു  ഓർത്തപ്പോൾ,വർഷങ്ങൾക്കു മുമ്പ്  കണ്ട,എം.ടി.യുടെ നിർമാല്യം എന്ന പടത്തിലെ രംഗം   ഓര്ത്തുപോയി.


കുറിപ്പ്:  ഈയിടെ, ഈ കുറിപ്പ് എഴുതിവെച്ച ദിവസം രാത്രിതന്നെ ഞാൻ നിർമാല്യം എഷ്യാനെറ്റ് മൂവീസ് ചാനലിൽ കാണുകയുണ്ടായി.  തികച്ചും യാദൃശ്ചികം (coincidence).  

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 63



കുഞ്ഞുകവിതകൾ - 63

Blog Post No: 298


ഉഷാർ,  വേഗത!

അണ്ണാരക്കണ്ണൻ ഓടിക്കളിക്കുന്നു
എന്തൊരു ഉഷാർ, എന്തൊരു വേഗത!
''അണ്ണാരക്കണ്ണനും തന്നാലായത്''
ചെയ്യുമ്പോൾ കാണുന്നവർക്ക് സന്തോഷം.


ബിംബം

ചന്ദ്രബിംബവും സൂര്യബിംബവുമൊക്കെ
കവികൾക്ക് ബിംബങ്ങളാകുമ്പോൾ
കവിതകൾ ഗ്രഹിക്കാനാകാത്തവർക്ക്
ബിംബങ്ങളുടേതുപോലത്തെ നിർവികാരത! 

നോട്ട്:  ബിംബം = ഗോളം, പ്രതീകം, പ്രതിമ. ഇത് മൂന്നും ഞാൻ ഈ കൊച്ചുകവിതയിൽ സാന്ദർഭികമായി ഉദ്ദേശിക്കുന്നു.  വായനക്കാരെ കുറ്റപ്പെടുത്തുകയല്ല.  ചില വായനക്കാർ വായനയുടെ ശരിയായ തലത്തിൽ എത്തുന്നില്ല എന്ന് മാത്രമല്ല, ശരിയല്ലാത്ത രീതിയിൽ ഉള്ള അഭിപ്രായങ്ങളും പല കവിതകളുടെയും (എന്റെ അല്ല) കീഴിൽ എഴുതിക്കാണുന്നു  എന്നതാണ് ഈ കൊച്ചുകവിത എഴുതുവാനുള്ള പ്രചോദനം.  തീര്ച്ചയായും വായിക്കുന്നതിലും, അഭിപ്രായം പറയുന്നതിലും ഉള്ള സന്തോഷവും, വായനക്കാരോടുള്ള നന്ദിയും എനിക്കുണ്ട് എന്ന് എടുത്തുപറയട്ടെ.

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 62




കുഞ്ഞുകവിതകൾ - 62


Blog Post No: 297


തിരുവാതിരക്കളി

തിരുവാതിരയെന്നോ  കഴിഞ്ഞു;
തരുണീമണികളുടെയൊരു കൂട്ടം
തിരുവാതിരക്കളി തകർക്കുന്നു,
താളത്തിൽ, ചന്തത്തിൽ നൃത്തമാടി.  



ചിത്രം - കടപ്പാട്: ഗൂഗിൾ


പച്ചയായ ജീവിതം

പഞ്ചസാര കയ്ക്കുന്നു ചിലപ്പോൾ
പാവക്ക മധുരിക്കയും!
പച്ചയാമീ ജീവിതത്തിൽ
പഠിക്കുന്നു നാം പലതുമിങ്ങനെ!


സന്തോഷവും സന്താപവും

സന്തോഷത്താൽ ചിരിക്കുന്ന മനം
സന്തോഷത്താൽതന്നെ കരയുന്നുമുണ്ട്
സന്താപത്താൽ കരയുന്ന മനമോ
സന്താപത്തിൽ ചിരിക്കുന്നതേയില്ല


Haiku

ചെടിയിൽ വിരിഞ്ഞു പുഷ്പം
ചൊടിയിൽ വിരിഞ്ഞു പുഞ്ചിരി
ചിത്തത്തിൽ വീണു പൂമഴ

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 61



കുഞ്ഞുകവിതകൾ - 61


Blog Post No: 296


മന്ദഹാസം

മാനം തെളിഞ്ഞപ്പോൾ
മധുരിക്കുമോർമ്മകളാൽ
മാനസവും തെളിഞ്ഞു;
മന്ദഹാസം ചുണ്ടിൽ.  


ഇരട്ടി സംതൃപ്തി!

പൂമരത്തെ ഇക്കിളിയിട്ടു  കുസൃതിക്കാറ്റ്
പൂക്കൾ തുരുതുരെ  വീണപ്പോൾ താഴെ
പൂച്ചദമ്പതികൾ ശിരസ്സിൽ പുഷ്പവൃഷ്ടി
പൂമരത്തിനപ്പോൾ കിട്ടി ഇരട്ടി സംതൃപ്തി!     

Haiku

പൂമ്പാറ്റ പറന്നുവന്നു
പൂവിനെ പുണർന്ന് മധുപാനം ചെയ്ത്
പറന്നുപോയ്‌ ഉന്മത്തനായ്‌

2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 60



കുഞ്ഞുകവിതകൾ - 60


Blog Post No: 295


അന്നും ഇന്നും

സീതപ്പഴം, പപ്പായപ്പഴം,
മാമ്പഴം, ചക്കപ്പഴം....
നാട്ടിൽ യഥേഷ്ടം ഒരുകാലത്ത്;
അന്നതൊന്നും  വേണ്ട!
ഇന്നോ, എല്ലാം വേണമെന്ന തോന്നൽ.
അപ്പോൾ...
സുപ്പർമാർക്കറ്റുതന്നെ ശരണം,
മുടിഞ്ഞ വിലയ്ക്ക്‌!


മനസ്സ്

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നോർ  ചിലർക്ക്
ശിക്ഷയിൻ  കാഠിന്യം തോന്നുകില്ല  മനക്കട്ടിയാൽ;
പരിപൂർണ്ണ സ്വാന്തന്ത്ര്യരായ്  ജീവിക്കും  ചിലർക്കോ
''ജീവപര്യന്ത''മനുഭവിക്കുംപോലെ, മനക്കട്ടിയില്ലാതെ!     

Haiku

വിദ്ഗദമായി വല വിരിക്കൽ
വലയിൽ കുരുങ്ങുന്നു പ്രാണികൾ
ചിലന്തിയുടെ ഇര പിടിക്കൽ

പുളിമരത്തിനു മുകളിൽ മൂങ്ങ 
പുളിമരത്തിനു കീഴെ മൂർഖൻ 
തറവാട്ടുവളപ്പിലെ താമസക്കാർ

2014, സെപ്റ്റംബർ 20, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 59



കുഞ്ഞുകവിതകൾ - 59


Blog Post No: 294


കറുപ്പും വെളുപ്പും

കറുപ്പും വെളുപ്പുമാണെനിക്കെന്നുമിഷ്ടം,
നിറമയമായതിനേക്കാൾ പലപ്പോഴും;
പറയുന്നതെന്തെന്നൂഹിക്കാമോ,
പഴയകാല ചലച്ചിത്രങ്ങൾ!
വായിച്ച കഥകൾ, നോവലുകൾ പലതും
സിനിമകളായ് വന്നപ്പോൾ കണ്ടു ഞാൻ.
തിളങ്ങീയാ ചലച്ചിത്രങ്ങൾ
വർണ്ണമയമായതല്ലെങ്കിലും!
കഥകൾ, ഗാനങ്ങളെന്നിവ-
യെന്നുമോർക്കാൻ പറ്റുന്നവ!  


ഓർമ്മപ്പെടുത്തൽ!

പള്ളിമണി മുഴങ്ങുന്നു
അമ്പലമണി മുഴങ്ങുന്നു
പള്ളിയിലെ ഉച്ചഭാഷിണി മുഴങ്ങുന്നു.... 
എല്ലാം ഒരേ ഒരു ഉദ്ദേശത്തോടെ -
പ്രാർത്ഥിക്കുക, പ്രവർത്തിക്കുക!
ഒരു ഓർമ്മപ്പെടുത്തൽ -
ദൈവം നമ്മുടെ ഉള്ളിൽത്തന്നെ ഉണ്ടെങ്കിലും!



കറിവേപ്പില

കറിവേപ്പില തിരക്കി നടന്നവർ
കറിവേപ്പില കിട്ടിയത് കറിയിലിട്ടു;
കറി കഴിക്കുമ്പോളാ കറിവേപ്പിലകൾ
കാര്യമായ് തിരഞ്ഞു പുറത്തേക്കിട്ടു!
കാര്യത്തിനു വേണം ചിലരെ ചിലർക്ക്
കാര്യം കഴിഞ്ഞാലവർ വെറും കറിവേപ്പില! 

2014, സെപ്റ്റംബർ 19, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 58



കുഞ്ഞുകവിതകൾ - 58


Blog Post No: 293


HAIKU

കുയിലിന്റെ പാട്ട്
കുഞ്ഞന്റെ ഏറ്റുപാട്ട്
കൂകൂ പ്രതിധ്വനി


നിലാവിന്റെ  നിറവെളിച്ചം
വൃക്ഷശിഖരങ്ങളുടെ നിഴലുകൾ
ആധുനിക ചിത്രങ്ങൾ


പറന്നുവന്നു  വീണു പക്ഷിത്തൂവൽ
ഉണ്ണിയെ  കുളിപ്പിക്കാൻ വെച്ച വെള്ളത്തിൽ
ഉണ്ണിയുടെ മുഖത്ത് സന്തോഷം


ആലിപ്പഴം വീഴുന്നു
കല്ലുകൾ വീഴുംപോലെ
മുറ്റത്ത് മഞ്ഞുകട്ടകൾ


വിണ്ണിൽ താരങ്ങൾക്കു നല്ല തിളക്കം
ഭൂമിയിലെ താരങ്ങൾക്കും
ഭൂമിയിൽ തിളങ്ങുന്നത് കലാഹൃദയർ  

  
ഭക്തിഗാനം, പൂജാദ്രവ്യങ്ങളുടെ സുഗന്ധം 
ഭക്തജനങ്ങളുടെ കൂപ്പിയ കൈകൾ
ഭക്തിസാന്ദ്രമായ അന്തരീക്ഷം

2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 57



കുഞ്ഞുകവിതകൾ - 57


Blog Post No: 292
    
പ്രകൃതിയും പ്രകൃതവും

വാഴയിലകളിൽ ചാറ്റൽമഴയുടെ താളം
മഴയുടെ ചെയ്തിയിൽ ഇലകൾ തലയാട്ടി രസിക്കുന്നു
അത് കണ്ടും കേട്ടും രസിക്കാൻ ഞാനുമുണ്ടേ
പ്രകൃതിയുടെ കലാബോധമെന്ന പ്രകൃതം അല്പമെനിക്കും


മുല്ലപ്പൂമണം

മുല്ലപ്പൂവിൻ പരിമളം ഹായ്
മൂക്കിലേക്കിരച്ചു കയറുന്നു!
മുന്നിൽക്കൂടൊരു മഹിളാമണി
മുല്ലപ്പൂച്ചൂടി കടന്നുപോയ്.
മഹിളാമണി ആരോയാവട്ടെ
മുല്ലപ്പൂവിനോടേ മമതയുള്ളൂ 
മുല്ലപ്പൂമണമെന്നും വേണം 
മുല്ലയിൻ സുഗന്ധദ്രവ്യം ശരണം.



തിളങ്ങുന്ന സന്ധ്യ

തിളങ്ങുന്നു ചന്ദ്രനും
താരാഗണങ്ങളുമാകാശത്ത്,
തിളങ്ങുന്നു ദീപങ്ങൾ ദേവാലയങ്ങളിൽ,
തിളങ്ങുന്നു മന്ദസ്മിതത്തിൻ പൊൻകിരണങ്ങൾ
താരാട്ടു കേൾക്കുന്ന പൈതങ്ങൾതന്നാനത്തിൽ -
തിളക്കമാണെവിടെയുമിങ്ങനെയീ സന്ധ്യയിൽ!



അരിഭക്ഷണം

വെയിൽതട്ടിത്തിളങ്ങുന്നൂ നെൽക്കതിരുകൾ
കാറ്റിലവയെന്നെ തലയാട്ടി വിളിക്കുന്നൂ
സ്വർണമണികളേ നിങ്ങളില്ലാതെന്തു ജീവിതം
ഞങ്ങൾ മലയാളികൾക്കരിഭക്ഷണം വേണമെന്നും!