2015, ജൂലൈ 29, ബുധനാഴ്‌ച

എന്റെ വായനയിൽ നിന്ന് (17)


Blog post no: 410 - 

എന്റെ വായനയിൽ നിന്ന് (17)

(ലേഖനം)കള്ളിച്ചെല്ലമ്മ - ജി. വിവേകാനന്ദന്റെ നോവൽ.  അനാഥയായ ചെല്ലമ്മയുടെ കഥ.  മരിച്ചുപോയ അമ്മ പറയാറുണ്ടായിരുന്നു - ഏതു സാഹചര്യത്തിലും പിഴച്ചു പോവരുത്.  അവൾ അത് പാലിച്ചു വന്നു.  കാമുകരെ വിരട്ടി ഓടിച്ചു.  ചന്തയിൽ പോയി മരച്ചീനി വിറ്റു ഉപജീവനം കഴിച്ചു.

ഒരു വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം തേകിക്കളയുവാനുള്ള എഞ്ചിന്റെ ഡ്രൈവർ കുഞ്ഞച്ചനുമായി അവൾ അടുത്തു.  അവസാനം അവൾ ആ സത്യം മനസ്സിലാക്കി - അയാള് ഭാര്യയും കുട്ടികളുമുള്ളവനാണ്! 

വിമർശകരുടെ പ്രശംസ പിടിച്ചുപറ്റിയ ഒരു നോവൽ.  ഇത് ചലച്ചിത്രമായപ്പോൾ കണ്ടു.  ഷീലാമ്മ ചെല്ലമ്മയെ അനശ്വരയാക്കി.

കള്ളിച്ചെല്ലമ്മ എന്നാ നോവൽ വായിച്ചതും, സിനിമ  കണ്ടതും ഒരുകാലത്തും മറക്കില്ല.  സിനിമയുടെ ശബ്ദരേഖ റേഡിയോവിൽ കേട്ടിരുന്ന്നു.  ശബ്ദരേഖയിൽ എല്ലാം അതേപടി സാധ്യമല്ലല്ലോ.  ആർട്ടിസ്റ്റ് പറയുന്നു - ആ സാധു സ്ത്രീ ആത്മഹത്യ ചെയ്യുന്നു!  ഇത് കേട്ടതും, ശബ്ദരേഖ ഞങ്ങളുടെ കൂടെ ഇരുന്നു കേട്ടിരുന്ന, തറവാട്ടിലെതന്നെ ഒരു ചേച്ചി വിങ്ങിപ്പൊട്ടി.  അതെ, മനുഷ്യമനസ്സുകൾ, എങ്ങനെ ജീവിതത്തിന്റെ ഗന്ധമുള്ള കഥകൾ ഉള്ക്കൊള്ളുന്നു എന്നല്ലേ ഇത് കാണിക്കുന്നത്.

പാശ്ചാത്യകവികളോട് കിടപിടിക്കുന്നതാണ് സരോജിനി നായ്ഡുവിന്റെ കവിതകൾ. എന്നാൽ, അവയ്ക്ക്, പ്രകൃതിയുടെയും, ഭാരതത്തനിമയുടെയും ഗന്ധമുണ്ടാകും

To A Buddha Seated On A Lotus എന്നാ കവിത വായിച്ചത് ഓർമ്മ വന്നുനെറ്റിന്റെ സഹായത്തോടെ ഇവിടെ ഇടട്ടെ:

To A Buddha Seated On A Lotus - Poem by Sarojini Naidu


 LORD BUDDHA, on thy Lotus-throne, 
With praying eyes and hands elate, 
What mystic rapture dost thou own, 
Immutable and ultimate? 
What peace, unravished of our ken, 
Annihilate from the world of men? 

The wind of change for ever blows 
Across the tumult of our way, 
To-morrow's unborn griefs depose 
The sorrows of our yesterday. 
Dream yields to dream, strife follows strife, 
And Death unweaves the webs of Life.

For us the travail and the heat, 
The broken secrets of our pride, 
The strenuous lessons of defeat, 
The flower deferred, the fruit denied; 
But not the peace, supremely won, 
Lord Buddha, of thy Lotus-throne. 

With futile hands we seek to gain 
Our inaccessible desire, 
Diviner summits to attain, 
With faith that sinks and feet that tire; 
But nought shall conquer or control 
The heavenward hunger of our soul. 

The end, elusive and afar, 
Still lures us with its beckoning flight, 
And all our mortal moments are 
A session of the Infinite. 
How shall we reach the great, unknown 
Nirvana of thy Lotus-throne? 
  

2015, ജൂലൈ 27, തിങ്കളാഴ്‌ച

ഒരു നല്ല മനസ്സിന്റെ ഉടമ


Blog Post no: 409 - 

ഒരു  നല്ല മനസ്സിന്റെ ഉടമമനുഷ്യമനസ്സുകളിൽ  നല്ലതും (ദൈവീകം) ചീത്തയും (പൈശാചികം)

ആയ വിചാരങ്ങൾ ഉണ്ട്.  

അവ അതുപ്രകാരമുള്ള  പ്രവര്ത്തികളിലെക്കും

മനസ്സുകളുടെ ഉടമകളെ നയിക്കുന്നു.  

മറ്റുള്ളവരെയും!   

ഏറ്റക്കുറച്ചിലിന്റെ തോത് അനുസരിച്ച്

നാം അവരെ നല്ലവർ

ചീത്ത മനുഷ്യർ എന്ന് വിളിക്കുന്നു

ഒരു  നല്ല മനസ്സിന്റെ ഉടമ

വളരെ നല്ല ചിന്തകളുടെയും 

പ്രവര്ത്തികളുടെയും ഉടമ നമ്മെ വിട്ടുപിരിഞ്ഞു

എന്നത് നമ്മെ ദു:ഖിപ്പിക്കുന്നു.   

ഡോ. APJ അബ്ദുൽ കലാമിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.  എന്റെ വായനയിൽ നിന്ന് (16)


Blog Post No: 408 -

എന്റെ വായനയിൽ നിന്ന് (16)

(ലേഖനം)


നാലുകെട്ട് - എം. ടി.യുടെ പ്രശസ്തമായ നോവൽഒരു കാലഘട്ടത്തിന്റെ കഥകേരള സാഹിത്യ അക്കാദമിയുടെ അവാർഡ് കിട്ടിഅപ്പുണ്ണി എന്ന നായക കഥാപാത്രം കഥയിൽ നിറഞ്ഞു നിൽക്കുന്നുഇത് ടെലെഫിലിം ആക്കിയപ്പോൾ സ്റ്റേറ്റ് ടെലെവിഷൻ അവാർഡും കരസ്ഥമാക്കുകയുണ്ടായിഅതും കണ്ടുഎന്റെ ചെറുപ്പത്തിൽ തറവാടുകളിൽ കണ്ടുവന്നിരുന്ന ചില കഥാപാത്രങ്ങൾ, അവരുടെ ചെയ്തികൾ... എല്ലാം അതേപോലെ ചിത്രീകരിച്ചതായി തോന്നിഅതെ, ജീവിതഗന്ധിയായ കഥ എന്ന് പറയാറില്ലേ, അതിന്റെ തുടിപ്പുകൾ എം.ടി. കഥകളിൽ തെളിഞ്ഞുകാണാംഎഴുത്തുകാർ സമൂഹത്തോട് കടപ്പെട്ടിരിക്കുന്നു എന്ന് പറയാറുണ്ട്എന്നാൽ, നാം വായനക്കാർ, സമൂഹം എം.ടി.യെപ്പോലുള്ള എഴുത്തുകാരോട് കടപ്പെട്ടിരിക്കുന്നു - നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നതിന്, ബോധവല്ക്കരിക്കുന്നതിന്അതെ, നാലുകെട്ട് എന്ന് കേൾക്കുമ്പോൾ എന്നും എന്റെ മുത്തച്ഛന്റെ തറവാട്, നാലുകെട്ട് ഓര്മ്മ വരുന്ന എനിക്ക്, ഒരിക്കലും മറക്കാത്ത വായനാനുഭവമാണ് ''നാലുകെട്ട്'' സമ്മാനിച്ചത്.

***

ഓസ്കാർ വൈൽഡ് രചിച്ച Requiescat എന്ന കവിത മരണാനന്തര പ്രാർത്ഥനെയെ കുറിച്ചാണ്അഞ്ചു വയസ്സിൽ മരിച്ചുപോയ (എനിക്ക് പതിനൊന്നു വയസ്സുള്ളപ്പോൾ) എന്റെ പ്രിയപ്പെട്ട അനിയത്തിയെ ഞാൻ (ലേഖകൻ) എന്നും ഓര്ക്കുംഅവളെക്കുറിച്ച് ഞാൻ എഴുതിയിട്ടുമുണ്ട്വൈൽഡ് തന്റെ മരിച്ചുപോയ അനിയത്തിയുടെ ഓര്മ്മക്കായി ഏതാനും വരികൾ കുത്തിക്കുറിച്ചത് കവിതാപ്രേമികൾ എല്ലാവരും അറിഞ്ഞുഎന്റെ ഓർമ്മയിൽ അതിന്റെ ഏതാനും വരികൾ ഉണ്ട്പോരല്ലോ കൊച്ചു കവിത നെറ്റിന്റെ സഹയാത്തോടെ, വായിക്കാത്തവർക്കായി ഇവിടെ ഇടട്ടെ:


Requiescat

by Oscar Wilde

Tread lightly, she is near
Under the snow,
Speak gently, she can hear
The daisies grow.

All her bright golden hair
Tarnished with rust,
She that was young and fair
Fallen to dust.

Lily-like, white as snow,
She hardly knew
She was a woman, so
Sweetly she grew.

Coffin-board, heavy stone,
Lie on her breast,
I vex my heart alone,
She is at rest.

Peace, Peace, she cannot hear
Lyre or sonnet,
All my life's buried here,
Heap earth upon it.  

 

2015, ജൂലൈ 26, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 106Blog Post No: 407 –

കുഞ്ഞുകവിതകൾ - 106


വർണ്ണങ്ങളും അവളും.     

വർണ്ണങ്ങളെല്ലാമവൾക്കിഷ്ടമാണെന്നിരിക്കിലും
വർണ്ണമില്ലാ ധവളമാണവൾക്കേറെയിഷ്ടം!
വെട്ടിത്തിളങ്ങുന്ന പരിശുദ്ധിയാണല്ലോ
വെള്ളനിറത്തിലുള്ളവയ്ക്കൊക്കെ,യെന്നാകിലും
വെള്ളയായുള്ളതെടുക്കാനായ് ചൊല്ലുകിൽ  
വേണ്ടെന്നാവുമവളുടനുത്തരം ചൊല്ലുക!  
വെള്ള നിറത്തെ പ്രണയിക്കുന്നയാളെന്താ
വേണ്ടെന്നു ചൊല്ലുന്നൂയെന്നല്ലേ സംശയം?
വെളുത്തുള്ളത്തിന്റെയൊക്കെ പരിശുദ്ധി
വേണ്ടപോൽ സൂക്ഷിക്കാനാവാഞ്ഞിട്ടാണെന്ന്!  


മുന്നോടി

പരാജയം വിജയത്തിന്റെ മുന്നോടിയെങ്കിൽ
ദു:ഖം സുഖത്തിന്റെയും മുന്നോടിയല്ലോ,
പ്രതികൂലമനുകൂലത്തിന്റെയു,മെന്നാൽ
വേണ്ടതൊരുറച്ച പരിശ്രമംതന്നെയത്രെ!


ചിത്രം

കാടിന്റെ ഭംഗി കാണുന്നതുണ്ടു ഞാനിവിടെ-  
യരുണകിരണങ്ങൾ  പതിക്കുന്ന കാഴ്ചയും;
പക്ഷികൾ പലതുമിവിടെ  പറക്കുന്നതും കണ്ടു,
കാട്ടരുവിയൊഴുകുന്ന കാഴ്ചയും മനോഹരം.
എവിടെയാണീ കാടെന്നു കേൾക്കണോ ചങ്ങാതീ,

ചുവരിൽ തൂങ്ങുന്നയാ ചില്ലിട്ട ചിത്രത്തിൽ!