2014, ജൂലൈ 5, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 22Blog Post No: 244 -

കുഞ്ഞുകവിതകൾ - 22


കുഞ്ഞു ഗദ്യകവിതകൾ

പ്രകൃതം

പ്രപഞ്ചവും പഞ്ചഭൂതങ്ങളടങ്ങുന്ന
പ്രകൃതിയുമെല്ലാം നിത്യസത്യ,മെന്നാൽ
പ്രകൃതിയിലെ മനുഷ്യന്റെ ''പ്രകൃതം''?

+++

മനുഷ്യൻ

മനുഷ്യൻ നിറം മാറുന്നു
ഓന്തും നിറം മാറുന്നു
പഠിച്ചത് മനുഷ്യൻ ഓന്തിൽനിന്നോ, മറിച്ചോ?

+++

സമ്പത്ത്

അമ്മയും അച്ഛനും പറയുന്നു, മക്കളേ നിങ്ങളാണ് ഞങ്ങളുടെ സമ്പത്ത്.
ഗുരു പറയുന്നു, ശിഷ്യരേ നിങ്ങളാണ് എന്റെ സമ്പത്ത്.
ദൈവം മനസ്സിൽ പറയുന്നു, നിങ്ങളെല്ലാം എന്റെ സൃഷ്ടി, എന്റെ സമ്പത്ത്.  

+++

ഗുരു, ശിഷ്യൻ


ഗുരു ഉപദേശിച്ചു -
ദിവസം അര മണിക്കൂർ ധ്യാനത്തിലിരുന്നാൽ
ജീവിതത്തിന്റെ ദൈർഘ്യം
അര ദിവസം എങ്കിലും  നീട്ടിക്കിട്ടും.
ശിഷ്യൻ പറഞ്ഞു -
ഗുരോ, എനിക്കൊരു അടുത്ത ബന്ധുവുണ്ട്;
അയാളോട് അര നിമിഷം സംസാരിച്ചാൽ
ജീവിതത്തിന്റെ ദൈർഘ്യം ഒരു ദിവസം കുറയും
എന്ന് ഞാൻ  ബലമായി വിശ്വസിക്കുന്നു.  

12 അഭിപ്രായങ്ങൾ:

 1. വികൃതം..

  ഓന്ത്‌ പുറമേ... ന്റെ ദൈവമേ... മനുഷ്യനകമേ....!!!


  ഗോഡ്സ്‌ ഓൺ സമ്പത്ത്‌.


  ശിഷ്യൻ അടുത്ത ബന്ധുവിന്റെ കൂടെ "കൂടി" ക്കാണും ..!!  എല്ലാം വളരെ ചിന്തോദ്ദീപകമായ കവിതകൾ.  ശുഭാശംസകൾ ....

  മറുപടിഇല്ലാതാക്കൂ
 2. നുറുങ്ങുചിന്തകള്‍ കൊള്ളാം

  മറുപടിഇല്ലാതാക്കൂ
 3. നന്നായി ചിന്തകള്‍
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. മനുഷ്യൻ നിറം മാറുന്നു
  ഓന്തും നിറം മാറുന്നു
  പഠിച്ചത് മനുഷ്യൻ ഓന്തിൽനിന്നോ, മറിച്ചോ?

  +++

  മറുപടിഇല്ലാതാക്കൂ

.