2014, ജൂലൈ 19, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 29



Blog Post No: 253 -

കുഞ്ഞുകവിതകൾ - 29


പ്രതിഫലേശ്ചയരുതൊരിക്കലും
പ്രകൃതിയെക്കണ്ടു പഠിക്കണം നാം
പ്രകൃതമത്തരത്തിലാക്കണം
പ്രശ്നങ്ങളെല്ലാം തീരുമപ്പോൾ

+++

കൊല്ലാക്കൊല ചെയ്യുന്നു ചിലരെ ചിലർ 
കരുണയില്ലാത്ത നീചമനസ്ക്കർ 
കല്ലിനെ വെല്ലുന്ന ഹൃദയത്തിനുടമകൾ 
കാലമവരെ വെറുതെ വിടില്ലൊരിക്കലും

+++

കരിങ്കൂവളംപോലുള്ള നയനങ്ങൾ
എള്ളിൻപൂ പോലുള്ള നാസിക
പനിനീർപോലുള്ള അധാരോഷ്ഠങ്ങൾ
മുല്ലപ്പൂമൂട്ടുകൾപോലുള്ള ദന്തനിരകൾ
പ്രകൃതിഭംഗിയുടെ ഒരു ഭാഗം
സ്ത്രീസൌന്ദര്യത്തിനു നല്കുന്നു
ഭാവനാസമ്പന്നർ, കവിശ്രേഷ്ടർ

7 അഭിപ്രായങ്ങൾ:

  1. പ്രകൃതമത്തരത്തിലാക്കാന്‍ കഴിയട്ടെ നമുക്ക് ....നല്ല വരികള്‍ ...!

    മറുപടിഇല്ലാതാക്കൂ
  2. പ്രതിഫലേശ്ചയരുതൊരിക്കലും
    പ്രകൃതിയെക്കണ്ടു പഠിക്കണം നാം
    പ്രകൃതമത്തരത്തിലാക്കണം
    പ്രശ്നങ്ങളെല്ലാം തീരുമപ്പോൾ

    തീര്‍ച്ചയായും

    മറുപടിഇല്ലാതാക്കൂ
  3. നന്മയുടെ പ്രകാശമുള്ള വരികള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.