Blog Post No: 380 -
തിരക്ക്, എന്നും തിരക്ക്!
കഥ
അവൾ: തിരക്കാണോ?
അവൻ: അതെ, തിരക്കാ.
അവൾ: എന്നാലും ഇടയ്ക്കു തിരക്കണ്ടേ?
അവൻ: തിരക്കിനിടയിൽ തിരക്കിയാൽ ശരിയാവില്ല.
അവൾ: തിരക്കില്ലാത്തപ്പോൾ തിരക്കിക്കൂടെ?
അവൻ: തിരക്കൊഴിഞ്ഞിട്ട് തിരക്കാൻ നേരം കിട്ടേണ്ടെ?
അവൾ: ഈ തിരക്ക് എന്ന് തീരും?
അവൻ: തിരക്കൊന്നും തീരാൻ പോകുന്നില്ല.
അവൾ: അപ്പോൾ തിരക്കുന്ന കാര്യം ഉണ്ടാവില്ല അല്ലെ?
അവൻ: അതെ, തിരക്കി തിരക്കി ഒരു പരുവമായതല്ലേ?
അവൾ: ഇങ്ങനെ എന്നും തിരക്കാതിരിക്കുന്നതുകൊണ്ട് എന്താ നേട്ടം?
അവൻ: വയറ്റുപ്പിഴപ്പെങ്കിലും നടക്കുമല്ലോ.
അവൾ: തിരക്ക് വയറിനു വേണ്ടിയാണെങ്കിൽ, തിരക്കുന്നത് മനസ്സിന് വേണ്ടിയല്ലേ?
അവൻ: അതെ, ഇനി മനസ്സില്ല തിരക്കാൻ.
അവൾ: ഇനി വാ തിരക്കാൻ, കാണിച്ചു തരാം.
അവൻ: ഞാൻ ഇനി തിരക്കാൻ വരേണ്ടതില്ല എന്ന് വെച്ചു. ഞാൻ എന്റെ കാര്യത്തിൽ എന്നും തിരക്കിലായാൽ മതിയല്ലോ എന്നും.
അവൾ: ഇപ്പോൾ, ഒരു തിരക്കുമില്ല, തിരക്കാൻ മനസ്സില്ലാതെ ആണെന്ന് മനസ്സിലായി.
അവൻ: മനസ്സിലായല്ലോ, അല്ലെ? എനിക്കിനിമുതൽ എന്നും. തിരക്കാ. അത് മനസ്സിലാക്കിക്കാൻ വേണ്ടിയാ തിരക്കിനിടയിൽ ഇത്രയും പറഞ്ഞത്.
അവൾ: അപ്പോൾ ഞാൻ വേറെ ആരെയെങ്കിലും തിരക്കാൻ പൊക്കോട്ടെ?
അവൻ: വളരെ വളരെ സന്തോഷം. അതുവരെയെങ്കിലും ഞാൻ തിരക്കിൽത്തന്നെ ആയിരിക്കും. എന്നെ ഇനി ഒരിക്കലും തിരക്കെണ്ടതില്ല.
അവൾ: ബൈ
അവൻ: ഒരിക്കൽ കൂടി - എന്നെ ഇനി ഒരിക്കലും തിരക്കാൻ വരരുത്. ബൈ ബൈ.
(മനോഗതം) ഇനി ആരാണാവോ അടുത്ത ഹതഭാഗ്യവാൻ.
ആ ഹതഭാഗ്യവാൻ കുഴിയിലേക്ക് കാലുനീട്ടിയിരിക്കുന്ന ഞാനായെങ്കിൽ - തിരക്കില്ലാത്തവരെ തിരക്കി ആരും വരുന്നില്ലല്ലോ പഹവാനേ......
മറുപടിഇല്ലാതാക്കൂha ha ha
ഇല്ലാതാക്കൂഒരു തിരക്കുമില്ലായിരുന്നെങ്കിലും ഡോക്ടറെ തിരക്കാൻ മറന്നിരുന്നു.
മറുപടിഇല്ലാതാക്കൂദാ ഇപ്പോൾ തിരക്കി വന്നിരിക്കുന്നു.
ha ha
ഇല്ലാതാക്കൂതിരക്കാണ്! ശരിക്കും!!
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂതിരക്കും തിരക്കലും
മറുപടിഇല്ലാതാക്കൂ:)
ഇല്ലാതാക്കൂവയറല്ലോ മുഖ്യം!
മറുപടിഇല്ലാതാക്കൂമനസ്സൊക്കെ പിന്നത്തെ കാര്യം.
ആശംസകള്‍ ഡോക്ടര്‍
Athe.
ഇല്ലാതാക്കൂഎന്നാലും ഇടയ്ക്കൊക്കെ തിരക്കണ്ടേ?
മറുപടിഇല്ലാതാക്കൂ:-P
Avanu mathiyaayi. :)
ഇല്ലാതാക്കൂ