2013, നവംബർ 16, ശനിയാഴ്‌ച

മാങ്ങാത്തൊലി

Blog Post No: 137 -
മാങ്ങാത്തൊലി

(മിനിക്കഥ)


അവൻ അവൻറെ സ്നേഹം എന്നും ഹൃദയത്തിൽ  കൊണ്ടുനടന്നു.  അവൾക്കു അവനോടും അതുപോലുള്ള സ്നേഹം ഉണ്ടെന്നറിയാം.  എന്നാൽ, വിവാഹത്തിന് മുമ്പുള്ള സമ്പർക്കം അവൻ മാന്യനായതുകൊണ്ട് ആകുന്നതും കുറച്ചു.  

അവൻ ഒരിക്കൽ വിളിച്ചപ്പോൾ, മറുഭാഗത്തുനിന്നു മറുപടി കിട്ടി:  ഇവിടെ എനിക്ക് ദേഹത്തിനു തീരെ സുഖമില്ല.  അപ്പോഴാണ്‌ ഒരു പ്രണയം -   മാങ്ങാത്തൊലി.  

ഗുണപാഠം: സുഖമില്ലാതെ, മൂഡില്ലാതെ ഇരിക്കുന്ന അവസരങ്ങളിൽ, പ്രണയം വെറും മാങ്ങാത്തൊലി! 

29 അഭിപ്രായങ്ങൾ:

 1. മനസ്സുണ്ടെങ്കിൽ സ്നേഹവും ഉണ്ടാവും; ശരീരവേദന മാങ്ങാത്തൊലിയാവും. ഇത് വെറും അഭിനയം.

  മറുപടിഇല്ലാതാക്കൂ
 2. മുകളില്‍ പറഞ്ഞ രണ്ടു പേരുടെയും കമന്റിനെ പിന്‍താങ്ങുന്നു :)

  മറുപടിഇല്ലാതാക്കൂ
 3. മാന്യതയുടെ പേരിൽ കാമുകിയുടെ ദേഹത്തിനെ സുഖിപ്പിക്കാത്ത കാമുകൻ മാര് പലരും മാങ്ങാത്തൊലി ആയേക്കാം ... അതെ പോലെ വിവാഹത്തിന് മുമ്പ് സുഖിച്ച പല കാമുകി മാരും പിന്നീട് മാങ്ങാത്തൊലി ആയി കരഞ്ഞെന്നും വരാം
  കഥയിൽ ഒളിപ്പിച്ച രുചിയുള്ള മാമ്പഴം ഡോക്ടർ

  മറുപടിഇല്ലാതാക്കൂ
 4. മാങ്ങാത്തൊലി
  പ്രണയം
  ചിലപ്പോഴെങ്കിലും അങ്ങിനെ തോന്നിയാൽ തെറ്റ് പറയാൻ ആവില്ല

  മറുപടിഇല്ലാതാക്കൂ
 5. പ്രണയം മൂത്ത് ജീവിതം മാങ്ങാതൊലിയായി മാറിയവർ എത്രയോ... ജീവിതം വെറും മാങ്ങാതൊലിയല്ലെന്ന് മനസിലാക്കി പ്രണയിക്കുക..

  മറുപടിഇല്ലാതാക്കൂ
 6. പ്രണയം മൂത്ത് ജീവിതം വെറും മാങ്ങാതൊലിയായി മാറിയവർ എത്രയോ. !

  മറുപടിഇല്ലാതാക്കൂ
 7. കാമുകിയുടെ മറുപടി കലക്കി. പ്രണയ സല്ലാപത്തിന്ന് ഒരുങ്ങുന്നതിന്നു മുമ്പ് കാമുകിയുടെ അപ്പോഴത്തെ മൂഡ് എങ്ങിനെയെന്ന് അറിയുന്നത് നല്ലത്.

  മറുപടിഇല്ലാതാക്കൂ
 8. പിറ്റേന്ന് അവന്‍ മാങ്ങാത്തൊലികൊണ്ടുള്ള പത്ത് വിഭവങ്ങളുടെ റെസിപ്പി പോസ്റ്റ് ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 9. എല്ലാത്തിനും മൂഡ്‌ ഒരു ഘടകം തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 10. അതെ ശാരീരികവും മാനസികവുമായ സുഖാവസ്ഥയില്‍ മാത്രമേ പ്രണയം മാമ്പഴമാകൂ.അല്ലാത്തപ്പൊ അത് തൊലി തന്നെ..

  മറുപടിഇല്ലാതാക്കൂ
 11. നല്ല രചന ഇഷ്ടപ്പെട്ടു. കൂടുതല്‍ എഴുതുക.. ആശംസകള്‍.. കുറവുകള്‍‌ മനസ്സിലാക്കി തിരുത്തി മുന്നേറുമല്ലോ?

  മറുപടിഇല്ലാതാക്കൂ
 12. മധുര മാമ്പഴങ്ങൾ എത്ര പെട്ടന്നാണ്
  വെറും മാങ്ങാതൊലികളാകുന്നത് !!

  മിനിക്കഥ നന്നായി .

  മറുപടിഇല്ലാതാക്കൂ
 13. അവളത്ര ഗൌനിച്ചിട്ടില്ല....
  അതല്ലേ ഡോക്ടര്‍.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 14. സ്നേഹിക്കുന്നവരുടെ മൂഡ്‌ തിരിച്ചറിയുന്നതാണ് യഥാർത്ഥ പ്രണയം.
  സ്നേഹം അടുപ്പിലിട്ടു തിളപ്പിച്ചാൽ ചോറ് ഉണ്ടാകുമോ എന്ന dialog ഓർത്തു പോയി ഇത് വായിച്ചപ്പോൾ! :)

  മറുപടിഇല്ലാതാക്കൂ

.