പ്രേമവും കാമവും
(ലേഖനം)
പ്രേമത്തിൽ കാമം ഉടനെ അല്ലെങ്കിൽ പതുക്കെ പതുക്കെയെങ്കിലും കടന്നുകൂടും. അത് പ്രകൃതി നിയമമാണ്. കാമത്തിൽനിന്ന് ഉണ്ടാവുന്ന പ്രേമം - അത് അ പൂ ർ വ മാ ണ്. എങ്കിലും സംഭവ്യം. പ്രേമത്തിൽ മാനസികമായ, നീണ്ടുനില്ക്കുന്ന അനുഭൂതിയാണ് ലഭ്യമെങ്കിൽ, കാമത്തിലോ വെറും താല്ക്കാലികം.
പ്രേമം പരിശുദ്ധവും പാവനവുമൊക്കെയാണ് എന്നതിന് ഒരുപാട് പ്രേമകഥകൾ നമുക്കറിയാം. റോമിയോ-ജൂലിയറ്റ്, ലൈല-മജ്നു, ദേവദാസ്-പാർവതി തുടങ്ങിയ ഒരുപാട് കഥകൾ.
പ്രേമത്തിനായി മനസ്സ് ദാഹിക്കുമ്പോൾ, ഉടനെയല്ലെങ്കിലും പതുക്കെപതുക്കെ കരം ഗ്രഹിക്കാനും, ചുംബിക്കാനും, ആലിംഗനം ചെയ്യാനുമൊക്കെയുള്ള ആഗ്രഹം സഹജം.
അത് പിന്നീട് ശാരീരിക-ലൈംഗിക ബന്ധങ്ങളിലെത്തിക്കും. നേരിട്ട് അതിനു സാധിക്കാതെ വരുമ്പോൾ, ഇന്നത്തെ കാലത്ത്, സംസാരം വഴിയും, എഴുത്ത് വഴിയും, ഇമെയിൽ വഴിയുമൊക്കെ അത് സാധിച്ചെടുക്കാൻ ശ്രമിച്ചു എന്ന് വരും. ''ചുമയും പ്രേമവും അടക്കിനിർത്താൻ പറ്റില്ല.''
ഇനി, മുകളിൽ പറഞ്ഞ കാര്യങ്ങള്ക്ക് ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം എന്നല്ലാതെ പ്രേമത്തിന് കാമവുമായി ഒരു ബന്ധവുമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കേണ്ട കാര്യമില്ല. അഥവാ, കാമം അടക്കി നിര്ത്തുന്നു, അല്ലെങ്കിൽ കാമവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കുക.
സ്ത്രീകള് പൊതുവേ ലജ്ജാശീലരും, പുരുഷന്മാർ അങ്ങിനെ അല്ലാത്തവരുമായിട്ടാണ് കാണപ്പെടുന്നത്. എങ്കിലും, ഈ പറഞ്ഞതിന് വിപരീതമായി ചിലരുണ്ട് എന്നത് നമുക്കനുഭവമാണല്ലോ. ഇങ്ങിനെ ലജ്ജാശീലരായവരും പേടിയുള്ളവരും പ്രേമത്തിൽ പെട്ടുപോകുമ്പോൾ, അതിന്റെ അടുത്ത ഭാഗമായ കാമത്തിലെത്താൻ അല്പ്പം ബുദ്ധിമുട്ടാണ്, അല്ലെങ്കിൽ വളരെ താമസിക്കും. വേറൊരർത്ഥത്തിൽ പറഞ്ഞാൽ, ഒരു ഇണ ഇങ്ങിനെ വിസമ്മതിച്ചു, മടിച്ചു, പേടിച്ചു നിൽക്കുമ്പോൾ മറ്റേ ഇണയിൽ നിന്നും സഹിക്കാനാവാത്തവിധം പ്രലോഭനങ്ങൾ ഉണ്ടാവുന്നത് സഹജമത്രേ.
അങ്ങിനെ നോക്കുമ്പോൾ, പ്രേമത്തിന്റെ ഈ വരുംവരായ്കകൾ മനസ്സിലാക്കി മാത്രം പ്രേമത്തിലേർപ്പെടാൻ മാത്രമുള്ള വിവേകം പ്രണയിതാക്കൾക്ക് ഉണ്ടാവണമെന്ന് വരുന്നു. അവരെത്തന്നെയല്ലേ നാം കമിതാക്കൾ - കാമുകീ കാമുകന്മാർ എന്ന് പറയുന്നത്? ഇവിടെ പ്രേമവും കാമവുമൊക്കെ ഉണ്ടേ.
വീണ്ടും പറയട്ടെ, തന്റെ പ്രേമത്തിന് കാമവുമായി ഒരു ബന്ധവുമില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കണമെന്നില്ല. കാമം വേണ്ട, പ്രേമം മാത്രം മതി എന്ന് മനസ്സില് വിചാരിക്കുന്നയാൾ, അല്ലെങ്കിൽ പറയുന്നയാൾ (ആണായാലും,പെണ്ണായാലും) പ്രേമം എന്ന വികാരം ഉള്ളതായി അഭിനയിക്കുകയാണ് എന്ന് പറയാം. അഥവാ, എതിര് ലിംഗത്തിലുള്ള ആളെ പിണക്കാതിരിക്കാൻ, സൗഹൃദം പിടിച്ചുപറ്റാൻ മാത്രം പ്രേമം ഉണ്ടെന്നു പറയുകയാണ്! അത്, തന്റെ ഇണയെ ഉടനെയല്ലെങ്കിലും, പിന്നീട് നിരാശയിലേക്കും, ദു:ഖത്തിലേക്കും, കോപത്തിലേക്കും, പ്രതികാരത്തിലേക്കുമൊക്കെ നയിക്കാൻ ഇടയാക്കും.
ഒരു ഭാര്യക്ക് ഭര്ത്താവിൽനിന്നോ, മറിച്ചോ, സ്നേഹം/പ്രേമം കിട്ടാതെ വരുമ്പോൾ (അതിനു കാരണങ്ങൾ പലതാവും) ഒരു കൊച്ചു പ്രതികാരമെന്ന നിലക്കുമാത്രം വേറെ വല്ലവരുമായി പ്രേമം മാത്രം വേണം എന്ന് കരുതുന്നവർ പിന്നീട് ചിന്താക്കുഴപ്പത്തിലാകുകയും, ആക്കപ്പെടുകയും, മറ്റു പല പ്രശ്നങ്ങളിൽ പെടുകയും ചെയ്യുന്നു.
സാധാരണ നിലക്ക്, ലൈംഗിക ബന്ധങ്ങളിൽ താല്പ്പര്യമില്ലാത്ത ഒരു ഭാര്യയോ, ഭര്ത്താവോ തന്റെ പങ്കാളിക്ക് വേറൊരാളുമായി ബന്ധപ്പെടാൻ താല്പ്പര്യമുണ്ടാവുമോ എന്ന ശങ്കയിൽ പെടുന്നു. അത് പിന്നീട് കലശലായി അതുപ്രകാരം പെരുമാറുമ്പോൾ, ആദ്യത്തെയാൾ തനിക്കു നഷ്ടപ്പെട്ട സ്നേഹം വേറൊരാളിൽനിന്ന് നേടാൻ ശ്രമിച്ചാൽ അതും സ്വാഭാവികം. ഇവിടെയാണ് പ്രശ്നങ്ങൾ. അപ്പോൾ? അത് മനസ്സിരുത്തി മനസ്സിലാക്കി, ഇഷ്ടമല്ലെങ്കിലും തന്റെ പങ്കാളിയോട് സഹകരിച്ചു പോകുന്നതുതന്നെയാണ് ബുദ്ധിപരം.വെറുതെ ഒരു രസത്തിനുവേണ്ടി എതിര് ലിംഗത്തി ലുള്ളവരുമായി ബന്ധപ്പെടുന്നവരും ഇങ്ങിനെ പ്രശ്നങ്ങളിൽ പെടാറുണ്ട്. കാമപൂരണം മാത്രം ലക്ഷ്യമിടുന്നവരാകട്ടെ, അറിഞ്ഞും, അറിയാതെയും, ബാലാല്ക്കാരമായും അത് നേടാൻ നോക്കുന്നു. മുകളിൽ പറഞ്ഞപോലെ, അ പൂ ർ വ മാ യി , കാമം പ്രേമത്തിലേക്കും വഴുതിവീഴാറുണ്ട്.
പ്രേമം - ഉടനെ അല്ലെങ്കിലും, പിന്നീട് കാമപൂരണത്തിൽ എത്തുമ്പോഴേ ഇണകളിൽ രണ്ടുപേർക്കുമോ അല്ലെങ്കിൽ ഒരാള്ക്കോ തൃപ്തിയാകൂ; ആയതുകൊണ്ട് അത് മനസ്സിലാക്കി ബോധപൂ ർ വം പ്രേമവുമായി മുന്നോട്ടുപോകാൻ എന്ന് ചുരുക്കം. അഥവാ, പ്രേമത്തിന് നിന്നുകൊടുത്ത ശേഷം, അവൻ എന്നെ / അവൾ എന്നെ....... എന്ന് പറഞ്ഞു വിലപിച്ചിട്ട് കാര്യമില്ലതന്നെ.
കാമത്തിന്റെ കാര്യം മാത്രം പറയുകയാനെങ്കിൽ, കാമം തലയ്ക്കു പിടിച്ച് കഴിഞ്ഞാൽ, ഒരു രക്ഷയുമില്ല. അവിടെ ആണെന്നോ പെണ്ണെന്നോ ഇല്ല, വയസ്സ് പ്രശ്നമല്ല, രക്തബന്ധം പ്രശ്നമല്ല. മനുഷ്യൻ മൃഗമാവുന്ന നിമിഷങ്ങളാണവ. താരതമ്യേന, പുരുഷവർഗം ആണ് ഇതിൽ മുന്പന്തിയിൽ എന്ന് മാത്രം. ഒരുപക്ഷേ, പാശ്ചാത്യരാജ്യങ്ങളിൽ അങ്ങിനെയും ഒരു വ്യത്യാസം കണ്ടു എന്ന് വരില്ല.
പ്രേമത്തിന്റെ കാര്യത്തിൽ, ഈ ലേഖകൻ ഇത്രയും കുത്തിക്കുറിച്ചതുകൊണ്ട്, ''പ്രേമി''കൾ കോപാകുലരാകില്ലെന്നു കരുതട്ടെ. സ്വന്തം മനസ്സാക്ഷിയോട് ആത്മാര്‍ത്ഥമായി ചോദിക്കുക. അവിടെ ശരിയുടേയും തെറ്റിന്റെയും ''മൂർത്തികൾ'' കുടിയിരുപ്പുണ്ട്. അഥവാ, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള പ്രേമത്തിനു കാമവുമായി ബന്ധമേ ഇല്ലേ എന്ന്. താൻ എങ്ങിനെ എന്ന്, തന്റെ പ്രേമഭാജനം എങ്ങിനെ എന്ന്. എന്ന് വെച്ച്, ആരും പ്രേമിക്കാതിരിക്കുകയോ, പ്രേമത്തെ ഭയപ്പെട്ടു ജീവിക്കുകയോ വേണം എന്നല്ല. വരും വരായ്കകൾ - പ്രേമത്തിന്റെ, കാമത്തിന്റെ - ചൂണ്ടിക്കാണിക്കുന്നു എന്ന് മാത്രം.
ഇപ്പോ ‘പരിശുദ്ധപ്രേമ’ത്തിന്റെ വക്താക്കള്‍ ഡോക്ടറെ ഘെരാവോ ചെയ്യാനെത്തും
മറുപടിഇല്ലാതാക്കൂവരട്ടെ അജിത് ഭായ്.
ഇല്ലാതാക്കൂസന്തോഷം. നന്ദി.
''ചുമയും പ്രേമവും അടക്കിനിർത്താൻ പറ്റില്ല''
മറുപടിഇല്ലാതാക്കൂഅടുത്ത സമയത്ത് പ്രണയം,കാമം എന്നീ മേഖലകളെക്കുറിച്ച് ഞാന്‍ വായിച്ച
ലേഖനങ്ങളില്‍
മികച്ചത്.
ഡോ: പി-മാലങ്കോട് സാര്‍,
ഓരോ സൃഷ്ടികള്‍ താങ്കളുടെ വായിച്ചു കഴിയുമ്പോഴും
ഞാന്‍ താങ്കളുടെ കടുത്ത ഒരു ആരാധകനായി
മാറിക്കൊണ്ടിരിക്കുന്നു.
അഭിനന്ദനങ്ങള്‍
സന്തോഷം. നന്ദി. എന്നുവെച്ചു എന്നെ കേറി പ്രേമിച്ചുകളയല്ലേ അക്കാകുക്ക. :)
മറുപടിഇല്ലാതാക്കൂകാമത്തിന്റെ മൂർദ്ധന്യതയാകാം ബലാത്സംഗം. പകപോക്കലിന്റെ അന്ത്യം കൊലപാതകമാകുന്നതുപോലെ.
അതെ, സർ. നന്ദി.
ഇല്ലാതാക്കൂപ്രിയ ഡോക്ടര്‍,
മറുപടിഇല്ലാതാക്കൂ'പ്രേമവും കാമവും', സമകാലീന പ്രാധാന്യമുള്ള ഈ രണ്ടു വിഷയങ്ങള്‍ക്കുള്ളിലേക്ക് വെളിച്ചം വീശുന്ന ലേഖനം അസ്സലായി!!
തിരിച്ചറിവ് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ കാലങ്ങളില്‍, എല്ലാവര്‍ക്കും വായിക്കാനും ചിന്തിക്കാനും!!!
Thank u v much, Mohan.
മറുപടിഇല്ലാതാക്കൂപഠിക്കാന് പാകത്തിലുള്ള അറിവുകള്‍ ..തുടരുക.
മറുപടിഇല്ലാതാക്കൂThank you, Sir.
ഇല്ലാതാക്കൂപ്രിയപ്പെട്ട ഡോക്ടർ,
മറുപടിഇല്ലാതാക്കൂശരീര വേഗങ്ങളെ ബലം പ്രയോഗിച്ച് തടുത്ത് നിർത്തരുതെന്ന് ആയുർവേദം നിർദ്ദേശിക്കുന്നതായി എവിടെയോ വായിച്ചതായി ഓർക്കുന്നു.എന്നിരിക്കിലും,ശരീരത്തിന്റെ ആവശ്യമായ കാമ വികാരത്തെയങ്ങു കെട്ടഴിച്ചു വിട്ടാലോ.
പ്രേമവും അതു പോലെ തന്നെയെന്നു തോന്നുന്നു.എല്ലാവരോടുമങ്ങ് പ്രേമം തോന്നിയാലും പ്രശ്നം തന്നെ.മനുഷ്യനു ദൈവം, വികാരത്തോടൊപ്പം,വിചാരവും കൂടി തന്നിരിക്കുന്നതു കൊണ്ട്,ചിന്തിച്ച് മുന്നോട്ട് നീങ്ങിയാൽ പ്രേമവും,കാമവും ഡോക്ടർ പറഞ്ഞതു പോലെ പരസ്പര പൂരകങ്ങളായി,അവയുടെ ആശാസ്യമായ മനോഹാരിതയിൽ
അനുഭവവേദ്യമാകുമെന്നു തോന്നുന്നു.തോന്നലാന്നേ...അനുഭവ പരിജ്ഞാനമില്ലാത്തതിനാൽ കൂടുതലെഴുതി
കൊളമാക്കുന്നില്ല..ഹ..ഹ..ഹ.. വിജ്ഞാനപ്രദവും,ചിന്തോദ്ദീപകവുമായ ലേഖനമായിരുന്നു ഡോക്ടറുടേത്.
വളരെ നന്ദി.
ശുഭാശംസകൾ.....
(മുകളിലെ തോന്നലുകളും,അഭിപ്രായങ്ങളും തികച്ചും വ്യക്തിപരം മാത്രം.)
പ്രിയപ്പെട്ട സൌഗന്ധികം, ഞാൻ എഴുതിയത് അതിന്റേതായ അര്ത്ഥത്തിൽത്തന്നെ ഉൾക്കൊണ്ടു അഭിപ്രായം എഴുതിയതിൽ സന്തോഷമുണ്ട്, നന്ദിയും. അതെ, അതുതന്നെയാണ് ഞാൻ പറഞ്ഞത്.
ഇല്ലാതാക്കൂപഠനാർഹമായ ലേഖനം.,വസ്തുനിഷ്ടമായ വിലയിരുത്തൽ ..
മറുപടിഇല്ലാതാക്കൂThank u v much, my friend.
ഇല്ലാതാക്കൂപഠനാര്ഹമായ ലേഖനമാണ് ഇത്.
മറുപടിഇല്ലാതാക്കൂThank you, Unnietta.
ഇല്ലാതാക്കൂകാമമില്ലാതെ നമുക്കെന്തു പ്രേമം ........ ?
ഇല്ലാതാക്കൂThanks, Anu Raj.
ഇല്ലാതാക്കൂചിലപ്പോഴെങ്ങിലും ഒരു മുഖം മൂടി നല്ലതാണു ഹെൽമെറ്റ് പോലെ പരിശുദ്ധ പ്രണയം പോലും മുഖമൂടി ധരിക്കേണ്ട കാലമല്ലേ കോർപ്പറേറ്റ് കുത്തകകള റബ്ബർ മുഖം മൂടി എത്ര നിര്മിച്ച് നമ്മൾ എത്ര ഉപയോഗിച്ച് കളഞ്ഞു അപ്പോൾ എത്രമാത്രം പ്രണയം
മറുപടിഇല്ലാതാക്കൂചിന്തകള് കാട് കേരുന്നു ഒരു സംശയം കാമമാണോ പ്രണയമാണോ ആദ്യം ഉണ്ടായതു രണ്ടും ഒന്നാകുമ്പോൾ ഒന്നായ നിന്നെ ഇനി രണ്ടെന്നു കാണേണ്ട കാര്യം ഇല്ല അല്ലെ
ചിന്തയെ കുത്തി ഉണര്ത്തിയ മനോഹരമായ കവിത
കാമമാണോ പ്രണയമാണോ ആദ്യം ഉണ്ടായതു... Chinthaneeyam.
ഇല്ലാതാക്കൂWelcome to my blog.
Thank you v much.
അഭിനന്ദനങ്ങള്‍ DR SIR
മറുപടിഇല്ലാതാക്കൂwww.hrdyam.blogspot.com
Thanks, my friend. Njaan thankalude blogilekku varunnundu.
ഇല്ലാതാക്കൂപരിശുദ്ധ പ്രേമത്തിനും ഒരു കാലമുണ്ട്.അതനുഭവിക്കാനും ഭാഗ്യം ഉണ്ടാവണം.ഏത് പരിശുദ്ധ പ്രേമവും കാമത്തില്‍ എത്തിച്ചേരും എന്നു പറഞ്ഞതും സത്യമാണ്.
മറുപടിഇല്ലാതാക്കൂThanks for your valuable comments, Sir.
ഇല്ലാതാക്കൂ