2014, ഫെബ്രുവരി 25, ചൊവ്വാഴ്ച

ചക്കയും മാങ്ങയുംBlog-post No: 175 -

ചക്കയും മാങ്ങയും 

(മിനിക്കഥ)

മാളൂട്ടി നാട്ടിലേക്ക്  അച്ഛന്റെയും അമ്മയുടെയും കൂടെ വണ്ടി  കയറി. നാട്ടില്‍ പോയാല്‍ ചക്കയും മാങ്ങയുമൊക്കെ തിന്നാമെന്നു വണ്ടിയില്‍ വച്ച് അച്ഛന്‍ അമ്മയോട് പറഞ്ഞത് കേട്ടപ്പോള്‍ മാളൂട്ടി കൊഞ്ചിക്കൊണ്ട്  പറഞ്ഞു, എനിച്ചറിയാം. ജാക്ക്  ഫ്രൂട്ട്, പിന്നെ, മാങ്കോ . അച്ഛാ നാന്‍ ചക്ക  മരൂം കണ്ടിട്ടില്ല്യാ. പിന്നെ മാങ്ക മരൂം. പ്ലാവും മാവും ഒക്കെ കാണിച്ചു തരാമെന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍, മാളൂട്ടി പറഞ്ഞു, വേണ്ട വേണ്ട ചക്കമരം. പിന്നെ, മാങ്ക  മരം. ശരി? മാളൂട്ടിയുടെ അമ്മക്ക് ചിരി അടക്കാനായില്ല. അപ്പോള്‍ മാളൂട്ടി, ഈ അമ്മയെന്തിനാ ചിരിച്ച്ന്? പ്രാന്താ? അമ്മക്ക് അതൊന്നും കാണിച്ചു കൊക്കണ്ടാട്ടോ അച്ഛാ. അച്ഛന്‍ ചിരിച്ചുകൊണ്ട് ശരി  എന്നും പറഞ്ഞു മാളൂട്ടി കാണാതെ അമ്മയെ കാണാതെ കണ്ണിറുക്കി.

നന്മ

*മലയാളംആര്‍ട്ടിക്കിള്‍ബ്ലോഗ്‌ * വായനയുടെനവവസന്തം*
2014, ഫെബ്രുവരി 24, തിങ്കളാഴ്‌ച

20 അഭിപ്രായങ്ങൾ:

 1. പാവം മാളൂട്ടി. പ്ലാവ്, മാവ് ( മൂച്ചി ) എന്നീ വാക്കുകള്‍ അവള്‍ കേട്ടിട്ടില്ലല്ലോ

  മറുപടിഇല്ലാതാക്കൂ
 2. ചക്കമരം,മാങ്കമരം പിന്നെ കോക്കനട്ട് മരം.....
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. ഇനി നാട്ടിലേക്ക് വണ്ടി കയറുന്നവര്‍ക്ക് മാത്രമല്ല, നാട്ടില്‍ ജനിച്ചു വളരുന്നവര്‍ക്കും ചിത്രങ്ങള്‍ കാണിച്ചു കൊടുക്കേണ്ട കാലാമാണ് വന്നുകൊണ്ടിരിക്കുന്നത്.

  മറുപടിഇല്ലാതാക്കൂ
 4. കേരളത്തിലെ ഫ്ലാറ്റുകളിൽ വളരുന്ന കുട്ടികളും ഇപ്പൊ മെച്ചമൊന്നുമല്ല.എന്തൊരു കഷ്ടം ആണല്ലേ? :(
  എഴുത്ത് നന്നായി. ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 5. ആരെ കുറ്റം പറയാനാ? എല്ലാം വരേണ്ടത് തന്നെ കാണേണ്ടത് ഓർമ്മപ്പെടുത്തൽ നന്നായി

  മറുപടിഇല്ലാതാക്കൂ
 6. ന്യൂജനറേഷനെ കുറ്റം പറയേണ്ട. അവരുടെ ചക്കമരവും മാങ്ങാമരവും ഒക്കെ ഇല്ലാതാക്കിയ..........

  മറുപടിഇല്ലാതാക്കൂ

.