2013, നവംബർ 11, തിങ്കളാഴ്‌ച

പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും (ആരോഗ്യം)


Blog Post No:135 - 
പ്രകൃതി – ശ്രദ്ധയും ശുശ്രൂഷയും  (ആരോഗ്യം) 

- ഡോ. പി. മാലങ്കോട്


പ്രകൃതി – എന്തൊരു മനോഹരമായ വാക്ക്, എന്തൊരു മനോഹരമായ കാഴ്ച! വരൂ, പ്രിയരേ. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു – ഒരൽപ്പനേരം ചിലവഴിക്കാൻ. എനിക്ക് നിങ്ങളോട് ചിലത് പറയാനുണ്ട്. അപ്പോൾ……. നമുക്ക് മുന്നോട്ടു പോകാം, അല്ലെ?

പറയൂ, പ്രകൃതിഭംഗി ഇഷ്ടപ്പെടാത്തവർ ആരെങ്കിലുമുണ്ടോ? വാസ്തവത്തിൽ, പ്രകൃതിയെ വര്ണ്ണിക്കാൻ വാക്കുകൾ പോരാ. പ്രകൃതിയും ഈശ്വരനും ഞാനും…… നമ്മുടെ പ്രിയപ്പെട്ട കവി പാടി. നിങ്ങള്ക്ക് ഒരു കവിമനസ്സ് / ആസ്വദിക്കാനുള്ള കഴിവ് ഉണ്ടെങ്കിൽ, തുറന്ന മനസ്സോടെ നിങ്ങൾ മനോഹരമായി പാടും. ഭക്തജനങ്ങൾ പാടുന്നു – ഈശ്വരന്റെ മഹിമയെപ്പറ്റി. കവി പാടുന്നു – പ്രകൃതിയുടെ ഭംഗിയെപ്പറ്റി. പ്രകൃതി ഈശ്വരാംശം ആണ്. നമുക്ക് ഇത് മനസ്സിലാക്കി മുന്നോട്ടുപോയാൽ ശാരീരികമായും മാനസികമായും ഒരു ഉണർവ്വ്  ഉറപ്പ്.

അതെ, നമ്മൾ പ്രകൃതിയുമായും, ദൈവവുമായും ബന്ധപ്പെട്ടിരിക്കുന്നു – വല്ലാതെ, വല്ലാതെ. നമ്മൾ മാത്രമോ, ഈ പ്രപഞ്ചത്തിലെ സർവചരാചരങ്ങളും! ഇത് തരക്കമറ്റ സംഗതിയാണ്. ദൈവത്തിന്റെ അംശമാണ് പ്രകൃതി, അല്ലെങ്കിൽ ദൈവം തന്നെയാണ് പ്രകൃതി. നമ്മൾ? ആ ശക്തിയുടെ സൃഷ്ടിയും. പ്രകൃതി നമ്മളെ കാത്തു രക്ഷിക്കുന്നു. എങ്ങിനെ? ഈ പഞ്ചഭൂതങ്ങൾ വഴി – ഭൂമി, വെള്ളം, അഗ്നി, വായു, ആകാശം.പ്രകൃതിയെ നമുക്ക് പ്രകൃതി മാതാവ് എന്ന് വിളിക്കാം. നമുക്ക് ഈ മാതാവിനെ അനുസരിക്കേണ്ടതായുണ്ട്. സ്വന്തം മാതാവിനെ എന്നപോലെ. നിയമങ്ങൾ പാലിക്കേണ്ടതായുണ്ട്. അല്ല, അനുസരിക്കുന്നില്ല എങ്കിലോ? സ്വാഭാവികമായും ആ അമ്മയുടെ അനുഗ്രഹം നമുക്ക് ഉണ്ടാവില്ല എന്ന് ഉറപ്പ്. അപ്പോൾ, ഞാൻ എന്താണ് പറഞ്ഞുവരുന്നത് എന്ന് വെച്ചാൽ – നിങ്ങളൾക്ക് ഈ അമ്മയുമായി ഒരു അകല്ച്ച ഇപ്പോൾ തോന്നുന്നുണ്ടോ? എങ്കിൽ വിഷമിക്കേണ്ടതില്ല. ശ്രദ്ധിച്ചു മനസ്സിലാക്കുക – എല്ലാം ശരിയാകും. ”വൈകിയാലും വേണ്ടില്ല, എന്നാൽ ചെയ്യാതിരിക്കരുത്” എന്ന പറച്ചിൽ ഓര്ക്കുക. ഓർത്താൽ മാത്രം പോരാ. ഇല്ലെങ്കിൽ? ഈ കച്ചവട – കപട യുഗത്തിന്റെ ബലിയാടുകൾ ആയി മാറും!

നിർഭാഗ്യവശാൽ, ചില ആളുകൾ (അവരെപ്പറ്റി അടുത്ത ബന്ധുക്കളും) അഭിമാനത്തോടെ പറയുന്നത് കേട്ടിട്ടുണ്ട് – ഷുഗർ ഉണ്ട്! പ്രഷർ ഉണ്ട്! ഇതൊക്കെ ഒരു സ്റ്റാറ്റസ് സിംബൽ ആണെന്ന മട്ടിലാണ്. ഇങ്ങിനെ മറ്റുള്ളവരുടെ മുമ്പിൽ ”മേനി” ചമഞ്ഞു നടക്കുന്ന, വിലപിടിപ്പുള്ള മരുന്നുകളാണ് തങ്ങൾ കഴിക്കുന്നത് എന്ന് പറയാൻ ആഗ്രഹിക്കുന്ന അത്തരം സുഹൃത്തുക്കള്ക്ക് ഈ പറയുന്നതൊന്നും ദഹിക്കില്ല. നാം അറിഞ്ഞോ അറിയാതെയോ പ്രകൃതിനിയമങ്ങൾ തെറ്റിക്കുമ്പോൾ, നമ്മുടെ ”തുലനാവസ്ഥ” തെറ്റുന്നു. തുലനം തെറ്റുന്ന ഈ അവസ്ഥയാണ് രോഗം! നമ്മുടെ ശരീരം വേണ്ടതിനെ സ്വീകരിച്ചു വേണ്ടാതതിനെ പുറംതള്ളുന്നു. പ്രകൃതിയിൽ നിന്ന് വ്യതിചലിക്കാതെ, പ്രകൃത്യാലുള്ള രീതികളും മരുന്നുകളുമാണ് ഇവിടെ ആവശ്യം. അഥവാ, ആധുനികരീതിയിലുള്ള മരുന്നുകൾ ഉപയോഗിക്കെണ്ടിവന്നാൽത്തന്നെ, അതിനു പാലിക്കേണ്ട രീതികൾ മറക്കാതിരിക്കുകയും, പ്രകൃതിയെ കൂട്ടുപിടിക്കുകയും ചെയ്യുക. സാധാരണനിലക്ക് പ്രകൃതി നമുക്ക് എല്ലാം ഒരുക്കിത്തരുന്നുണ്ട്!

ഈ രീതിയിൽ നാം മുന്നോട്ടുപോകുമ്പോൾ മനസ്സിലാക്കുക – ഇത് തികച്ചും ലളിതവും ചെലവ് കുറഞ്ഞതും, അതിൽ മീതെയായി, പാർശ്വഫലങ്ങൾ ഇല്ലാത്തതും ആണെന്ന്. ഇതിനായി വേണ്ടിവന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ചികിത്സകനെ കണ്ടു ഉപദേശം തേടുക. അതോടൊപ്പം ആധുനിക വൈദ്യശാസ്ത്രത്തെ നാം കുട്ടപ്പെടുത്തെണ്ടതും ഇല്ല – പ്രത്യേകിച്ച് അപകട ഘട്ടങ്ങളിലും ജീവന്മരണ ഘട്ടങ്ങളിലും എന്ന് മാത്രമല്ല, പലപ്പോഴും ശരിയായ ഒരു രോഗ നിര്ണ്ണയത്തിനും ആധുനിക വൈദ്യോപകരണങ്ങളും, മരുന്നുകളും വേണ്ടിവരും എന്നത് മറക്കരുത്.

വേറെയും ഒരുപാട് കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടു പറയാനുണ്ടെങ്കിലും വിസ്തരഭയത്താൽ അതിനു മുതിരുന്നില്ല. എന്നാൽ ചില നിർവചനങ്ങ ൾ കൂടി ഇവിടെ ഇട്ടുകൊണ്ട് ഈ ലേഖനം ഉപസംഹരിക്കട്ടെ.

പ്രകൃതി –

പ്രകൃതിയെക്കുറിച്ചു വര്ണ്ണിനക്കാത്ത കവികളില്ല, പാടാത്ത ഗായകരില്ല,വരക്കാത്ത ചിത്രകാരില്ല… കാരണം? പ്രകൃതി അത്രയ്ക്ക് മനോഹരിയാണ് -അതൊരു പ്രപഞ്ച സത്യമാണ്. അഥവാ, എത്ര വര്ണ്ണി ച്ചാലും, എത്ര പാടിയാലും, എത്ര വരച്ചാലും അതൊന്നും അധികമേയല്ല! ചുരുക്കത്തില്, പ്രകൃതിയുടെ നിർവചനം അതിനെല്ലാം എത്രയോ അതീതം!

മനുഷ്യൻ -

എല്ലാ ജീവജാലങ്ങള്ക്കും ജീവനുണ്ട്, ശരീരമുണ്ട്, മനസ്സുണ്ട്, എന്നാല്… മനുഷ്യൻ, മനുഷ്യമനസ്സ് – അതും തികച്ചും നിർവചനാതീതം!

മനുഷ്യപ്രകൃതം –

പ്രകൃത്യാലുള്ള മനുഷ്യന്റെ ശാരീരികവും മാനസികവുo ആയ, പ്രകൃതിനിയമങ്ങള് അറിഞ്ഞോ അറിയാതെയോ തെറ്റിക്കാതെ മുന്നോട്ടു പോകുന്ന ഒരു തുലാനാവസ്ഥയാണിത്.

മനുഷ്യന്റെ പ്രകൃതിയിൽ നിന്നുള്ള വ്യതിചലനം -

പ്രകൃതിയില്നിന്നു വ്യതിചലിക്കുമ്പോള് (അറിവോടെയും അല്ലാതെയും)പ്രശ്നങ്ങള് – അസുഖങ്ങള് ഉണ്ടാവുകയായി. അപ്പോള്? ആവുന്നതും പ്രകൃതിയിലെക്കു തന്നെ മടങ്ങാന് നോക്കുക – അത്രതന്നെ. വളരെ ലളിതം!

ഇനി ഒരല്പം വിശദീകരണം:

പ്രകൃത്യാലുള്ള മഹത്ശക്തി (Super natural power ) എന്ന് നിരീശ്വരവാദികള് പറഞ്ഞോട്ടെ; ദൈവീക ചൈതന്യം (Divine power ) എന്ന് ഈശ്വരവിശ്വാസികളും പറഞ്ഞോട്ടെ; തര്ക്കം വേണ്ട – ആ പ്രപഞ്ചസത്യത്തെ മറികടക്കുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്നല്ലേ ശരി?

പ്രകൃതി കോപിക്കുന്നുണ്ട്. അത് വഴി മനുഷ്യരാശിക്ക് പ്രശ്നങ്ങള് ഉണ്ടാവുന്നുമുണ്ട്. എന്നാല്‍, സാധാരണനിലക്ക്, പ്രകൃതി നിയമങ്ങളെനാം തെറ്റിക്കുമ്പോള്‍ പ്രശ്നങ്ങള്‍ – അസുഖങ്ങള്‍ വന്നുകൂടുന്നു എന്നത്ഒരു പരമാര്ത്ഥമാണല്ലോ.

പുതിയ പുതിയ കണ്ടുപിടുത്തങ്ങളോടു കൂടി, സുഖസൌകര്യങ്ങള്‍ കൂടിയതോടുകൂടി നാം പ്രകൃതിയിൽ നിന്ന്  അകലാന്‍ തുടങ്ങി. പ്രകൃതിദത്തമായതിന്റെ എല്ലാം സ്ഥാനത്ത് കൃത്രിമമായി ഉണ്ടാക്കിയതൊക്കെ പകരം വെക്കുമ്പോള്‍ അതിനു അധികം ആയുസ്സ് ഉണ്ടാവില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചുപോകാന്‍ നാം ആവുന്നതും ശ്രമിക്കണം. പ്രശ്നങ്ങള്‍, അസുഖങ്ങള്‍ വന്നുചേരുമ്പോഴെങ്കിലും പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കണം. അഥവാ, പ്രകൃതിയുമായി ഇണങ്ങുന്ന ചികിത്സാ സമ്പ്രദായങ്ങളില്‍ താത്പ്പര്യം കാണിക്കണം. അല്ലാതെ, ഉടൻ ഒരു വിപരീത മാർഗത്തിലൂടെ, കൃത്രിമ മാർഗത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയല്ല വേണ്ടത്.

പ്രകൃതിയെയും, പ്രകൃതിദത്തമായ എന്തിനെയും മനസ്സിലാക്കി അത് പ്രകാരം മുന്നോട്ടുപോകുന്ന ചികിത്സാ ശാസ്ത്രങ്ങളെയും അവഗണിക്കാതിരിക്കുക.(എന്നാല്‍…. അടിയന്തര ഘട്ടങ്ങളില്‍ ആധുനിക രീതിക്ക് മടി കാണിക്കാതെയും ഇരിക്കുക – അതാണ്‌ അഭിലഷണീയം, അതാകട്ടെ കരണീയം.)

പ്രകൃതിയോടു ഇണങ്ങി ജീവിക്കുമ്പോള്‍, മനുഷ്യന് ഉദ്ദേശിച്ച ശരാശരി വയസ്സായ 100 വര്ഷ‍ങ്ങള്‍ ക്ലേശകരമല്ലാതെ ജീവിക്കാം എന്നത് പ്രകൃതി തത്വം. നിര്ഭാഗ്യവശാല്‍, മനുഷ്യൻ തന്നെ  ആ ആയുര്ദൈര്ഘ്യം  കുറച്ചുകൊണ്ടും, ക്ലേശകരമാക്കിക്കൊണ്ടും വരുന്നതായാണ് കാണുന്നത്!

Published by നേർരേഖ ഓണ്‍ലൈൻ മാഗസിൻ. 

http://www.nerrekha.com/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D/doctor/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AF%E0%B5%81%E0%B4%82-%E0%B4%B6%E0%B5%81%E0%B4%B6%E0%B5%8D%E0%B4%B0/#sthash.bMFlmfPo.dpuf

21 അഭിപ്രായങ്ങൾ:

  1. എന്തു പറ്റി മാഷേ വല്ല യാത്രാ തിരക്കിലോ മറ്റോ ആണോ?
    കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ! അപ്പോൾ ബ്ലോഗു വായിക്കാൻ
    ഇവിടെ തന്നെ ഉണ്ടെന്നു പറഞ്ഞതിൽ നിന്നും യാത്ര അല്ല എന്ന് തോന്നുന്നു
    എന്നാലും അതൊരു നീണ്ട ഇടവേള തന്നെ. ആശംസകൾ
    വീണ്ടും കാണാം
    ഈ പോസ്റ്റു ഞാൻ അവിടെയും ഇവിടയും വായിച്ചതാണ്. കാലോചിതമായ
    ഒരു കുറി തന്നെ ഇത് എല്ലാവരും വായിക്കുകയും ഓർത്തിരിക്കുകയും ചെയ്യേണ്ട വസ്തുതകൾ
    നന്ദി നമസ്കാരം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി, സർ.
      ഞാൻ എഫ്ബിയിൽ ഇട്ടിരുന്നു. ലീവിൽ പോണം. അതിനു മുമ്പായി ചെയ്തുതീര്ക്കാനുള്ള ജോലികൾ ഉണ്ട്. അപ്പോൾ, തല്ക്കാലം, ചെറിയതോതിലെങ്കിലും ഇവിടെനിന്നു വിട്ടുനില്ക്കാതെ വയ്യ. അത്രയേ ഉള്ളൂ.

      ഇല്ലാതാക്കൂ
  2. നല്ല അറിവു പകരുന്ന ലേഖനം

    മറുപടിഇല്ലാതാക്കൂ
  3. കുട്ടിക്കാലം മുതൽക്കെ പ്രകൃതിയിൽ നിന്നകറ്റിയപ്പോൾ ശരീരത്തിന്റെ താളം തെറ്റി; എങ്കിലും താളം തെറ്റാത്ത മനസ്സുമായി മുന്നോട്ട് പോവുകയാണ്. ആരെന്നോ? ഞാൻ തന്നെ.

    മറുപടിഇല്ലാതാക്കൂ
  4. അറിവ് പകരുന്ന ലേഖനം. പ്രകൃതിയോടു ഇണങ്ങി ജീവിച്ചിട്ടും ചെറുപ്പത്തില്‍ തന്നെ
    മരുന്നുകള്‍ക്ക് സഖി ആവേണ്ടി വന്നു. ഇനി ഏതായാലും വേഗം വിസ വരാനുള്ള കാത്തിരിപ്പാണ്.100 വര്ഷം വേണ്ട.

    മറുപടിഇല്ലാതാക്കൂ
  5. വിജ്ഞാനപ്രദമായ ലേഖനം. ഒരു മാസതേക്കുള്ള ഈ മരുന്നു കുറിച്ചു തന്നതിന്‌ ഡോക്ടർക്ക്‌ എന്റെ അഭിനന്ദനം. ആശംസ

    മറുപടിഇല്ലാതാക്കൂ
  6. പണ്ട് ഒരു മാതിരി വാസ സ്ഥലങ്ങൾ എല്ലാം കാട് തന്നെ ആയിരുന്നു ഇപ്പൊ എല്ലാം വെട്ടി തെളിച്ചു നാടാക്കി പക്ഷെ മനസ്സ് നാടൻ അല്ല പക്ഷെ കാടൻ എന്ന് പറഞ്ഞാൽ അത് മോശവും ആകും അത് കൊണ്ട് അതും പറയുന്നില്ല
    മരുന്നും അഭയവും മനസ്സും ആരോഗ്യവും പ്രകൃതി തന്നെ നമ്മൾ പ്രകൃതിയുടെ താളത്തിനോത്തു ജീവിക്കണം..പക്ഷെ തിരിച്ചാണ് നടക്കുന്നത് പ്രകൃതി നമ്മളോട് ഇണങ്ങിയിട്ടുണ്ട് എന്നുള്ള ചിന്ത കൂടി ബാക്കി നില്ക്കുന്നു ഭാവിയിൽ വിഷം കഴിച്ചാലും മരിക്കാൻ പറ്റും എന്നുള്ള പ്രതീക്ഷ വേണ്ട കാരണം ശരീരം വിഷത്തിനോട് പോലും സമരസ പെടും എന്നാലും ലേഖനം നല്ലൊരു പോസിറ്റീവ് എനർജി തരുന്നതാണ്

    മറുപടിഇല്ലാതാക്കൂ
  7. ആരോഗ്യകരമായ ഒരു ലേഖനം!

    മറുപടിഇല്ലാതാക്കൂ
  8. കുറച്ചു കൂടി എഴുതാമായിരുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. :) ആവാമായിരുന്നു. ഇത് ഒരു മാഗസിനുവേണ്ടി എഴുതിയതല്ലേ? ഒരു പരിചയപ്പെടുത്തലിൽ കൂടുതൽ ആവുന്നത് ശരിയല്ല. Thanks, Pashukkuttee.

      ഇല്ലാതാക്കൂ
  9. പ്രക്രിതി ജീവനം പഠിക്കാൻ ശ്രമിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  10. അറിവുകള്‍ പങ്കുവെച്ചതിന് നന്ദി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.