2014, ജൂൺ 30, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 17



Blog Post No: 239 -

കുഞ്ഞുകവിതകൾ - 17

Haiku


ചിന്തകൾ പലത്
പ്രവർത്തികൾ പലത്
ഉദ്ദേശ്യമൊന്ന്

+++

വിഷത്തിനു മരുന്ന് വിഷം
സ്നേഹമില്ലായ്മക്ക് സ്നേഹം
വെട്ടാൻ വരുന്ന പോത്തിനോ?

+++

ചീറിപ്പാഞ്ഞു പോയി ഒരു ശകടം
വഴിയരികിൽ നിന്ന മനുഷ്യൻ പിറുപിറുത്തു,
അവന്റമ്മക്ക് വായുഗുളിക വാങ്ങാനുള്ള പോക്ക്

+++

മഴ മാറി
മാനം തെളിഞ്ഞു
മഹിളാമണിയുടെ മനവും

+++

വളർത്തുമൃഗമെന്ന  മിണ്ടാപ്രാണി  മരിക്കുന്നു
വാ തോരാതെ സംസാരിക്കുന്ന  സ്വാർത്ഥനായ മനുഷ്യനും
വളർത്തുമൃഗത്തിന്റെ വേർപാട് സഹിക്കില്ല!  

+++

ക്ഷമയില്ലാതെ പറയുമ്പോളോർക്കില്ല
കോപം കൊണ്ട് വിറക്കുമ്പോളോർക്കില്ല
ജീവിതംതന്നെയത് മുരടിപ്പിക്കുമെന്ന്


8 അഭിപ്രായങ്ങൾ:

  1. വളരെ ഇഷ്ട്ടമായി...കുട്ടിക്കവിതകള്‍...!

    മറുപടിഇല്ലാതാക്കൂ
  2. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാം!!!

    മറുപടിഇല്ലാതാക്കൂ
  3. മോക്ഷം..

    മയക്കു വെടി !


    നോ കമന്റ്സ്‌...


    ഇനി വേണം.... കല്യാണം..


    സ്നേഹമഭിനയിക്കാത്തവരുടെ വേർപാട്‌ ആർക്കു സഹിക്കാൻ പറ്റും ?!


    ജീവിതം + ക്ഷമ = സമാധാനം;
    ജീവിതം - കോപം = സമാധാനം


    നർമ്മവും, തത്ത്വചിന്തയുമെല്ലാം അടങ്ങിയ നല്ല കവിതകൾ



    ശുഭാശംസകൾ .....

    മറുപടിഇല്ലാതാക്കൂ
  4. ഇഷ്ടപ്പെട്ടു കുട്ടിക്കവിതകള്‍
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  5. മഴ മാറി
    മാനം തെളിഞ്ഞു
    മഹിളാമണിയുടെ മനവും

    മറുപടിഇല്ലാതാക്കൂ

.