Blog Post No: 223 -
കുഞ്ഞുകവിതകൾ - 7
പൂച്ചട്ടി (Haikku)
പൂവിറുക്കാതെ പൂച്ചെടി
പറിച്ചെടുത്തപ്പോൾ
പൂച്ചട്ടിക്കു വേദനിച്ചു
പൈതങ്ങളും ദൈവീകശക്തിയും
പൈതങ്ങളെല്ലാം നിഷ്ക്കളങ്കരല്ലോ,
നിഷ്ക്കളങ്കരോ ദൈവത്തിനു തുല്യവും.
പൈതങ്ങൾ നമുക്ക് പിറക്കുമ്പോൾ
ദൈവസാമീപ്യമറിയുന്നു നാം.
മനസ്സിലാക്കണം നാമീ ശക്തിയെ,
അനുഭവിക്കണം വിധി എന്തായാലും.
ശിശുക്കൾക്കസുഖം വരുമ്പോൾ,
ശിശുക്കൾ വികലാംഗരാകുമ്പോൾ,
നമ്മുടെ കർമ്മഫലമാണതെന്നു
ചിന്തിച്ചു, ദു:ഖിക്കാതിരിക്കണം.
ദൈവവിശ്വാസം, പ്രകൃതിവിശ്വാസ-
മിതു രണ്ടുമൊന്നാണെന്നു,മാകയാ-
ലിപ്പറഞ്ഞതിന്നർത്ഥവ്യത്യാസ-
മൊട്ടുമില്ലയെന്നും ധരിക്ക
ഏവരും.
സഹിക്കാമെങ്കിൽ മാത്രം....
.
കാണുമ്പോൾ സന്തോഷം
കാണാതിരിക്കുമ്പോൾ സങ്കടം
ആശിച്ചത് നടക്കുമ്പോൾ സന്തോഷം
ആശിച്ചത് നടക്കാതിരിക്കുമ്പോൾ
സങ്കടം
സന്തോഷം, സങ്കടം, സംശയമിതൊക്കെ
സഹിക്കാമെങ്കിൽ മാത്രം....
പ്രണയിക്കാൻ തയ്യാറെടുക്കുക, ഇല്ലെങ്കിൽ
പ്രണയിക്കാതെ സ്വസ്ഥമായിരിക്കുക
കുഞ്ഞുകവിതകള്‍ മഴപോലെ പൊഴിഞ്ഞ് മനം കുളിര്‍പ്പിക്കുകയാണല്ലോ
മറുപടിഇല്ലാതാക്കൂThank you for your nice comments, Ajithbhai.
ഇല്ലാതാക്കൂ1) പൊന്മുട്ടയാണെന്നു കണ്ട് മട്ടങ്ങു മാറിയാൽ..!!!
മറുപടിഇല്ലാതാക്കൂമനോഹരമായ ഹൈക്കു.
2) വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ,
ദീർഘദർശനം ചെയ്യും ദൈവ ജ്ഞരല്ലോ നിങ്ങൾ..!!!
നിഷ്ക്കളങ്കതയും, ദൈവൈക്യതയുമുള്ള കവിത
3) നോ പെയ്ൻ.. നോ ഗേയ്ൻ...
വസ്തുതാപരമായ വരികൾ.
ശുഭാശംസകൾ....
Thanks, my friend for your detailed and nice comments.
ഇല്ലാതാക്കൂനന്നായിരിക്കുന്നു ഡോക്ടര്‍
മറുപടിഇല്ലാതാക്കൂആശംസകള്
കാണുമ്പോൾ സന്തോഷം
മറുപടിഇല്ലാതാക്കൂകാണാതിരിക്കുമ്പോൾ സങ്കടം
ആശിച്ചത് നടക്കുമ്പോൾ സന്തോഷം
ആശിച്ചത് നടക്കാതിരിക്കുമ്പോൾ സങ്കടം
Athe.
ഇല്ലാതാക്കൂ