2014, ജൂൺ 21, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 14Blog post No: 235 -

കുഞ്ഞുകവിതകൾ - 14

നാണം

ഇണക്കുരുവികൾ കൊക്കുരുമ്മി
ഇക്കിളിയായാ കുരുവികൾക്ക്
ഇതുകണ്ടുനിന്നവൾ നാണിച്ചു
ഇതികർത്തവ്യാ മൂഢയായ്

***

സംശയം

സംശയമാകതാരിൽ തട്ടുമെങ്കിൽ
സത്യമായൊരുത്തരം ലഭിക്കായ്കിലോ
സംശയലേശമെന്യേ ചൊല്ലാമാർക്കും 
സംശയാലുവിനു വെകിളി പിടിക്കുമെന്ന്

***

Haiku

അണ്ണാൻ മരം നോക്കി ഓടുന്നു
ആമ കുളം നോക്കി ഇഴയുന്നു
ആ പാവം  മനുഷ്യനോ...


8 അഭിപ്രായങ്ങൾ:

 1. പാമ്പുകള്‍ക്ക് മാളമുണ്ട്
  പറവകള്‍ക്കാകാശമുണ്ട്
  മനുഷ്യപുത്രന് തല ചായ്ക്കാന്‍............!

  മറുപടിഇല്ലാതാക്കൂ
 2. സ്വർഗ്ഗം...!

  നരകം......!!

  ത്രിശങ്കു സ്വർഗ്ഗം...!!!


  കുഞ്ഞെങ്കിലും സാരഗർഭമായ മനോഹര കവിതകൾ...


  ശുഭാശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 3. സംശയമാകതാരിൽ തട്ടുമെങ്കിൽ
  സത്യമായൊരുത്തരം ലഭിക്കായ്കിലോ
  സംശയലേശമെന്യേ ചൊല്ലാമാർക്കും
  സംശയാലുവിനു വെകിളി പിടിക്കുമെന്ന്

  മറുപടിഇല്ലാതാക്കൂ

.