2014, ജൂൺ 18, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 13


Blog post No: 234 -

കുഞ്ഞുകവിതകൾ - 13


പൂന്തേൻ

പൂവിനോട് മന്ത്രിച്ചു പൂമ്പാറ്റ 
പൂന്തേൻ തരാമോ പൂവേ എനിക്ക് 
പൂവുടൻ ചൊല്ലി മന്ദഹാസത്തോടെ
പൂമ്പാറ്റേ, ഞാൻതന്നെ നിന്റേതല്ലേ?

+++

അതിബുദ്ധി

അറിയാനായ് മാത്രം ചോദിക്കുകിൽ
അതിബുദ്ധിയുള്ളോർ ചിലരൊക്കെ
അറിവുണ്ടെകിലും ചോദിക്കുന്നു
അതിനുത്തരമായൊരു മറുചോദ്യം!

+++

താമരയും ആമ്പലും

താമര വിടരുന്നു,
ആമ്പൽ കൂമ്പുന്നു;
ആമ്പൽ വിടരുന്നു,
താമര കൂമ്പുന്നു.
സൂന സുന്ദരികളേ
സൂര്യചന്ദ്രന്മാർതൻ  
പ്രിയതമമാർ നിങ്ങ-
ളെന്നു വർണ്ണിച്ച കവിയെ
ഞാനിതാ നമിക്കുന്നു.  

11 അഭിപ്രായങ്ങൾ:

  1. കുഞ്ഞുകവിതകളൊക്കെ വായിച്ചു. കൊള്ളാം
    ആമ്പലും താമരയും മൂന്നില്‍ മുന്നില്‍!

    മറുപടിഇല്ലാതാക്കൂ
  2. 1) THE NATURAL BUFFET...


    2) ഹോട്ടലിലെത്തിയ കസ്റ്റമർ (ശാന്തമായി ) :- "പുട്ടുണ്ടോ" ?

    വെയ്റ്റർ ( ധാർഷ്ട്യത്തിൽ ) :- "ഒണ്ടെങ്കിൽ" ?



    3) മിസ്സിസ്സ്‌. ദിവാകരനും, മിസ്സിസ്‌. ചന്ദ്രനും.


    മൂന്നു കവിതകളും നന്നായി.


    ശുഭാശംസകൾ.......



    മറുപടിഇല്ലാതാക്കൂ
  3. അതെ ഡോക്ടര മനോഹരം ആദ്യത്തെ കവിതയിലെ റൊമാൻസ് ഇഷ്ടായി അവസാന കവിതയിലെ വിനയവും ഇടയ്ക്കുള്ളത് തത്വ ചിന്ത

    മറുപടിഇല്ലാതാക്കൂ
  4. കുഞ്ഞുകവിതകൾ കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
  5. നന്നായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

.