2014, ജൂൺ 2, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 5


Blog Post No: 221 -


കുഞ്ഞുകവിതകൾ - 5

1.     ജീവിതഗീതം - താളവും ലയവും 

(ഗദ്യകവിത)ശരീരം മനസ്സിനോട് മൊഴിഞ്ഞു: 

നീ ഇല്ലെങ്കിൽ ഞാൻ ഇല്ല. 

മനസ്സ് അതേ വികാരത്തോടെ മന്ത്രിച്ചു: 

എനിക്കും എന്നും അങ്ങനെതന്നെ. നാം ഒന്നിച്ചു ജീവിച്ചു ഒന്നിച്ചു മരിക്കും. 

എന്നാൽ, നമ്മെ ഉൾക്കൊള്ളുന്നവർ തെറ്റിദ്ധരിക്കുന്നുണ്ട് -
വിദ്യാസമ്പന്നരടക്കം - നമ്മൾ വേറെ വേറെ ആണെന്ന്!

അവർ പലപ്പോഴും - അല്ല മിക്കപ്പോഴും ശരീരത്തെയും മനസ്സിനെയും വേറെ വേറെ കണ്ടു സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു! 

ശരീരം വീണ്ടും: 

നിന്നെ ബാധിക്കുന്നതൊക്കെ എന്നെയും ബാധിക്കുന്നുണ്ടല്ലോ. മറിച്ചും. നാം തുലനനിലയിൽ (ആരോഗ്യത്തോടെ) മുന്നോട്ടുപോകാൻ ഞാൻ എന്നെയും നിന്നെയും, നീ നിന്നെയും എന്നെയും സംരക്ഷിച്ചേ മതിയാവൂ. ഈ സ്നേഹമാണ് നമ്മുടെ നിലനിൽപ്പ്‌.

മനസ്സ് അതിനെ നിരുപാധികം പിന്താങ്ങി: 

അതേ, തീര്ച്ചയായും. നാം ഒന്ന്. എന്നിട്ട്, ശരീരത്തെ സ്നേഹപൂർവ്വം ആലിംഗനം ചെയ്തു. 

വാൽക്കഷ്ണം: അതെ. അവർ പരസ്പരം മനസ്സിലാക്കി, സഹകരിച്ചു, താള ലയത്തോടെ ജീവിതഗീതം ആലപിക്കുന്നു.... ആടിപ്പാടുന്നു. ആ തുലനാവസ്ഥ തികച്ചും തെറ്റുമ്പോൾ .... ജീവിതഗീതം, ആ സംഗീതം നിലയ്ക്കുന്നു.


Note: ഈ കവിതയ്ക്ക് ഒരു കൊച്ചു വ്യാഖ്യാനം ആവശ്യമാണെന്ന് തോന്നുന്നു.  ''ആധുനിക വൈദ്യശാസ്ത്ര''വുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സാധാരണ നിലക്ക് എല്ലാവരും അറിയുന്നത്.  ആയതിനാലാണെന്നു തോന്നുന്നു ലത്തീഫ് എന്ന സുഹൃത്തിന്റെ ഒരു കമെന്റ് അത്തരത്തിൽ വന്നത്.

പ്രകൃതിചികിത്സയും പ്രകൃതിയുമായി ബന്ധപ്പെട്ട ചികിത്സകളും ചികിത്സയിൽ മനസ്സിന് പ്രാധാന്യം കൊടുക്കുന്നു.  ഹോമിയോപ്പതിപോലുള്ള ചികിത്സാ സമ്പ്രദായങ്ങൾ മനുഷ്യരിൽ തന്നെ പരീക്ഷിച്ച മരുന്നുകളാണ് (ശാരീരികവും മാനസികവുമായ ലക്ഷണങ്ങൾക്ക് അനുസരിച്ച്) കൊടുക്കുന്നത്.  ഇതുതന്നെയാണ് ശാസ്ത്രീയമായ ചികിത്സ.  (അഥവാ ആധുനിക ചികിത്സാ സമ്പ്രദായത്തിലെ മരുന്നുകൾപോലെ പക്ഷിമൃഗാദികളിൽ പരീക്ഷിച്ചവയല്ല.)  പക്ഷിമൃഗാദികളും മനുഷ്യനും തമ്മിൽ മനസ്സിന്റെ കാര്യത്തിൽ വ്യത്യാസമുണ്ട്.  ആധുനിക ചികിത്സാരീതിയെ ഒരുതരത്തിലും തള്ളിപ്പറയുകയല്ല.  ഇതിനും, മറ്റേതു ചികില്സാരീതികൾക്കും അതിന്റേതായ നല്ലതും ചീത്തയുമായ വശങ്ങൾ ഉണ്ട്.

പേടി കൊണ്ട് പനി വരാം. പനി കൊണ്ട് പേടി വരാം. എല്ലാ തെറ്റിയ തുലനാവസ്ഥകളും (രോഗങ്ങൾ) ഇങ്ങനെതന്നെ. അല്ലാതെ വെറും സൈക്കോ-സോമാറ്റിക് അസുഖങ്ങളെ കുറിച്ചല്ല ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.  


***

2.  പേരങ്ങനെ, ആളിങ്ങനെ...

കവിതയിൽ താൽപ്പര്യമൊട്ടുമില്ലാത്തവളീ കവിത,
കനകത്തിനോ, കനകത്തിൽത്തീർത്തതായൊതൊന്നുമില്ല!
കരയുന്ന മുഖമാണെന്നുമീ സുഹാസിനിക്ക്,
കരുണയോ, കാരുണ്യമൊട്ടുമില്ലാത്തവൾതന്നെ!
  
***


3.  ഇത്തിൾക്കണ്ണികളും കറവപ്പശുക്കളും 

മറ്റുള്ളവർതന്നൈശ്വര്യം
മടികൂടാതനുഭവിക്കുന്നു
ഇത്തിൾക്കണ്ണികളാം ചിലർ;
കറവപ്പശുക്കളെപ്പോല-
ങ്ങനെ നിന്നുകൊടുക്കുന്നു
കാരുണ്യം മനസ്സിലുള്ളോർ ചിലർ.

13 അഭിപ്രായങ്ങൾ:

 1. നീയില്ലാമല്‍ നാന്‍ ഇല്ലൈ!

  പേരൊന്ന് പ്രവര്‍ത്തി വേറൊന്ന്!!

  ഇത്തിള്‍ക്കണ്ണികളുടെ ലോകം!!!

  മറുപടിഇല്ലാതാക്കൂ
 2. തനുവും, മനവും ഒരു കുടുംബം....

  പേരും, തരവും മോരും മുതിരേം പോലെ...!!

  പടരാൻ നല്ല തടി;
  കുഴിക്കാൻ നനഞ്ഞയിടം..!!!


  മൂന്നും വളരെ നല്ല കവിതകൾ.


  ശുഭാശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 3. മൂന്നു രചനകളും അര്‍ത്ഥപൂര്‍ണ്ണമായത്‌.....
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 4. വിജ്നാനപ്രദം..മനോഹരം ..അര്‍ഥവത്തം..

  മറുപടിഇല്ലാതാക്കൂ
 5. പേടി കൊണ്ട് പനി വരാം. പനി കൊണ്ട് പേടി വരാം.

  മറുപടിഇല്ലാതാക്കൂ

.