Blog Post No: 233 -
സസ്യഭുക്ക്?
(കവിത)
മത്സ്യം കഴിക്കില്ല ഞാൻ
മാംസം കഴിക്കില്ല ഞാൻ
മുട്ടപോലും കഴിക്കില്ല
ഞാനൊരിക്കലും
എന്നിരിക്കിൽകൂടി
ഈയുള്ളവന്നൊരു
സസ്യബുക്കല്ലെന്ന്
ഊന്നിപ്പറയട്ടെ ഞാൻ
പശുവിൻപാൽ വേണം
എരുമത്തയിർ വേണം
വെണ്ണ വേണം പിന്നെ
നെയ്യും കഴിക്കും ഞാൻ
നറുതേൻ ഭുജിക്കും ഞാൻ
തേൻചേർന്നുള്ളതെല്ലാമേ
മൃഷ്ടാന്നം ഭുജിക്കും ഞാൻ
ആഘോഷമുള്ളപ്പോൾ
വിധത്തിലും തരത്തിലും
കേക്കുകൾ കിട്ടുന്ന-
തെല്ലാമേ
കഴിക്കും ഞാൻ
കേക്കുകൾ നന്നാവാൻ
മുട്ടവേണമെന്നത്
മറ്റുള്ളോരെപ്പോലെ
ഞാനുമറിയുന്നു
തോലുകൊണ്ടുണ്ടാക്കിയ
പാദരക്ഷകൾ വേണം
കളസം മുറുക്കാനായ്
അരപ്പട്ട കെട്ടണം
പൈസ സൂക്ഷിക്കുവാൻ
തോലുകൊണ്ടുള്ളോരു
പണസഞ്ചിയും വേണം
തണുപ്പകറ്റാനായ്
ചെമ്മരിയാടിന്റെ
രോമം കൊണ്ടുണ്ടാക്കിയ
കമ്പിളിയും വേണം!
അമ്പലത്തിൽ പോയി
ശംഖു വിളിക്കണം
തോലുകൊണ്ടാക്കിയ
ചെണ്ടയും കൊട്ടണം
ഈച്ചകൾ പാറ്റകൾ
ശല്യമാകുമ്പോൾ ഞാൻ
ഒട്ടുമാലോചിക്കാതെ
ഉന്മൂലനം ചെയ്യുന്നു
അറിഞ്ഞും അറിയാതെൻ
വാക്കുകൾ ചെയ്തികൾ
വെറുപ്പുളവാക്കുന്നു
നിങ്ങളിൽ ചിലരിലും
സസ്യഭുക്കായ ഞാൻ(?)
മാംസം ഭുജിക്കില്ലെങ്കിലും
മാംസാംശമിങ്ങനെ
വിട്ടുമാറുന്നതേയില്ല!
പല "വെൽ-നോൺ" വെജിറ്റേറിയൻസും സ്വയമറിയാതെ തന്നെ നോൺ വെജിറ്റേറിയൻസ് ആയിപ്പോകുന്നു എന്നു സാരം. :)
മറുപടിഇല്ലാതാക്കൂമനോഹരമായ, വ്യത്യസ്തമായ കവിത
ശുഭാശംസകൾ.......
Aadya commentinu - nice commentinu nanni suhruthe.
മറുപടിഇല്ലാതാക്കൂമീനും ഇറച്ചിയും കഴിക്കുന്ന ഒരു പാവം സസ്യഭുക്കാണേ......ക്ഷമിക്കണേ!
മറുപടിഇല്ലാതാക്കൂha ha ha
ഇല്ലാതാക്കൂസത്യമാണ് ആലോചിച്ചപ്പോൾ എത്ര സത്യം സസ്യഭുക്കിലെ പൊള്ളത്തരം എന്നാലും വയറും ആരോഗ്യവും വച്ച് ഉള്ളതാവട്ടെ
മറുപടിഇല്ലാതാക്കൂThanks, Baiju.
ഇല്ലാതാക്കൂശരിക്കും ചിന്തിപ്പിക്കുന്ന വരികള്‍
മറുപടിഇല്ലാതാക്കൂആശംസകള് ഡോക്ടര്‍
Thanks, chettaa.
ഇല്ലാതാക്കൂസസ്യഭുക്കായ ഞാൻ(?)
മറുപടിഇല്ലാതാക്കൂമാംസം ഭുജിക്കില്ലെങ്കിലും
മാംസാംശമിങ്ങനെ
വിട്ടുമാറുന്നതേയില്ല!
Sathyam!
ഇല്ലാതാക്കൂ