2014, ജൂൺ 4, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 6


Blog Post No: 222 -

കുഞ്ഞുകവിതകൾ - 6

1.  സഹൃദയർ

സഹൃദയരുടെ
സമീപനം
സമ്മാനിക്കുന്നു
സന്തപ്തഹൃദയർക്ക്
സപ്തസ്വരങ്ങൾ!
സപ്തവർണ്ണങ്ങൾ!

 +++

2.  വാക്കുകൾ! വാക്കുകൾ!

മനസ്സിനെ തണുപ്പിക്കുന്ന
മനസ്സിനെ ചൂടുപിടിപ്പിക്കുന്ന
മനുഷ്യനെ ജീവിപ്പിക്കുന്ന
മനുഷ്യനെ കൊല്ലുന്ന
മനസ്സിലാകുന്നതും ചിലപ്പോൾ   
മനസ്സിലാകാത്തതുമത്രെ
മനുഷ്യന്റെ വാ ക്കു ക ൾ !!!

+++

3.  സജ്ജനങ്ങൾ

സജ്ജനങ്ങളുടേത്
സത്ചിന്തകൾ
സത്പ്രവർത്തികൾ
സദുപദേശങ്ങൾ
സത്യസന്തമായ
സന്മാർഗ്ഗജീവിതം   

+++


12 അഭിപ്രായങ്ങൾ:

 1. മനുഷ്യന്റെ വാക്കുകളെത്ര വിചിത്രമല്ലേ ....

  കവിതകൾ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. വാക്കും,പ്രവര്‍ത്തിയും,വിചാരങ്ങളും നന്മ വിതയ്ക്കും!
  നല്ല ചിന്തകള്‍ ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 3. സഹൃദയ സജ്ജന സം സർഗ്ഗത്താൽ
  മനമൊരു സുന്ദരമന്ദിരമാകും
  വാക്കുകൾ ചന്ദനചർച്ചിതമാകും
  ചെയ്തികളാ നറുഗന്ധം പേറും


  വളരെ മനോഹരമായ മൂന്നു കവിതകൾ


  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 4. സജ്ജനങ്ങളുടേത്
  സത്ചിന്തകൾ
  സത്പ്രവർത്തികൾ
  സദുപദേശങ്ങൾ
  സത്യസന്തമായ
  സന്മാർഗ്ഗജീവിതം

  മറുപടിഇല്ലാതാക്കൂ

.