Blog Post No; 237 -
പൂക്കൾ
(കവിത)
പനിനീർപ്പൂവ് ചോദിച്ചു,
എന്നെയൊന്നു ചൂടാമോ;
തെച്ചിപ്പൂ ചോദിച്ചു,
എന്നെ പൂജക്കെടുക്കാമോ;
മുല്ലപ്പൂ ചോദിച്ചു,
എന്നെക്കൊണ്ട് മാല കെട്ടാമോ.
അങ്ങനെ ഓരോ പൂവും ചോദിച്ചു,
അവ ആഗ്രഹിക്കുംപോലെ!
പൂക്കൾ പ്രകൃതിയുടെ
വരദാനം, സൌന്ദര്യം!
അവ ഉപയോഗിക്കപ്പെടണം.
ചെടികളിൽ പൂക്കൾ വീണ്ടും വരും;
ആഗ്രഹം നടക്കാതെ
വാടിക്കരിയാൻ,
മണ്ണിനോട് ചേരാൻ
ഇടവരാതിരിക്കട്ടെ.
സ്നേഹിക്കുമ്പോഴും
സ്നേഹിക്കപ്പെടുമ്പോഴും,
ഉപയോഗിക്കുമ്പോഴും
ഉപയോഗിക്കപ്പെടുമ്പോഴും
നന്മയുടെ വെളിച്ചം
എമ്പാടും പരക്കുന്നു!
പൂമണം പരക്കട്ടെ!
മറുപടിഇല്ലാതാക്കൂThanks, Ajithbhai.
ഇല്ലാതാക്കൂപൂങ്കാവനികകൾ തിങ്ങും നാട്
മറുപടിഇല്ലാതാക്കൂപുഞ്ചിരി തൂകുന്നിതെങ്ങും
താളം പിടിക്കും ചെടികൾ
നല്ല താരാട്ട് പാടും ലതകൾ
നീളേ കുളിരൊളി തിങ്ങി
എന്റെ കേരളമെന്തൊരു ഭംഗി..!!
പ്രകൃതിയുടെ വർണ്ണഭംഗി വരികളിൽ ചാലിച്ചെഴുതിയ നല്ല കവിത.
ശുഭാശംസകൾ......
അവനവനാത്മസുഖത്തിനാചരിക്കുന്നവ-
മറുപടിഇല്ലാതാക്കൂയപരനു സുഖത്തിനായ് വരേണം.
ആശംസകള്‍ ഡോക്ടര്‍
Thanks, chetta.
ഇല്ലാതാക്കൂപ്രകൃതിയുടെ വർണ്ണഭംഗി
മറുപടിഇല്ലാതാക്കൂ