2014, ജൂൺ 9, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 9


Blog Post No: 226 -

കുഞ്ഞുകവിതകൾ -9


സമ്മാനം

സ്നേഹം
സമ്മാനിക്കുന്നു
സന്തോഷം
സന്തോഷം
സമ്മാനിക്കുന്നു
സ്നേഹം 
സമ്മാനം
സമ്മാനിക്കുന്നു
സ്നേഹം
സന്തോഷം!


സ്നേഹം
(ഹൈക്കു)


മനുഷ്യർ തമ്മിൽ സ്നേഹിക്കണ-
മെന്നാൽ മതിമറന്നു സ്നേഹിക്കരുത്;
മതിമറന്നു സ്നേഹിച്ചാൽ....


ഒരമ്മ പെറ്റവർ!

(ഗദ്യകവിത)

അയാൾ എന്നും ശാന്തനായിരുന്നു
കുറ്റപ്പെടുത്തലുകൾ അയാളെ തളർത്തിയിരുന്നില്ല
തന്റെ മനസ്സാക്ഷിയെ അനുസരിച്ചു
പതറാത്ത മനസ്സുമായി അയാൾ
സന്തോഷത്തോടെ ജീവിച്ചു മരിച്ചു
മോക്ഷം കിട്ടിയ ആത്മാവ്!
അയാളുടെ സഹോദരനോ, എന്നും കോപിഷ്ഠൻ
കുറ്റപ്പെടുത്തുന്നതിൽ ആനന്ദം കണ്ടു
മനസ്സാക്ഷിയിലല്ല, കപടഭക്തിയിൽ വിശ്വസിച്ചു
അശാന്തിയോടെ ജീവിച്ചു,  മോക്ഷം കിട്ടാത്ത
ആത്മാവ് അലഞ്ഞുതിരിഞ്ഞുകൊണ്ടേയിരിക്കുന്നു!

8 അഭിപ്രായങ്ങൾ:

  1. സന്തോഷസൂചകമായ്‌
    സമ്മാനം സ്വീകരിച്ച്‌
    ബാലകരാം ഞങ്ങളിതാ പോകുന്നു...

    സ്നേഹസന്തോഷങ്ങൾ സമ്മാനിക്കുന്ന നല്ല കവിത



    മതിമറക്കാതിരിക്കൻ മറക്കരുതാരും...

    നല്ല ഹൈക്കു


    മിസ്റ്റർ. സദാചാര സാത്വിക സദ്ഗുണൻ കുട്ടിയും , മിസ്റ്റർ. ദുരാചാര താമസിക ദുർഗ്ഗുണൻ കുട്ടിയും.

    നല്ല ഗദ്യ കവിത


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  2. സമ്മാനത്താൽ അധിഷ്ട്ടിതമായ സ്നേഹസന്തോഷങ്ങൾ അല്ലേ

    മറുപടിഇല്ലാതാക്കൂ
  3. അധികമായാല്‍ അമൃതും വിഷം.
    സ്നേഹമാണഖിലസാരമൂഴിയില്‍...........
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ

.