2014, ജൂൺ 28, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 16Blog Post No: 238 -

കുഞ്ഞുകവിതകൾ - 16

Haiku Poems


മുല്ലപ്പൂമണമൊഴുകുന്നു
മധുവിധുരാവുകളുടെ
മാദകസ്മരണകൾ

+++

പാദങ്ങൾക്ക് പരിരക്ഷ കുറഞ്ഞപ്പോളാ
പാദരക്ഷകൾ എടുത്തു
പുറത്തേക്കൊരേറ്

+++

മന്ദാരപ്പൂവിനെയുണർത്തുന്നു
മന്ദമാരുതൻ മന്ദം മന്ദം
മന്ദഹസിച്ചുകൊണ്ടവളുറക്കമുണരുന്നു!

+++

പുറംലോകം ഉറങ്ങുമ്പോൾ
അധോലോകം ഉണരുന്നു
ചെകുത്താന്റെ ചെയ്തികൾക്കായ്

+++

പുറമേ വിശാലമായ ചിരി
അകമേ ഇടുങ്ങിയ മനസ്സ്
മനുഷ്യാധമന്മാർ

+++

ഹായ്‌ പറഞ്ഞപ്പോൾ മന്ദഹസിച്ചു
കൂയ് പറഞ്ഞപ്പോൾ മുഖം തിരിച്ചു
ഹൈക്കു പാടിയപ്പോൾ പഴയപടി!

12 അഭിപ്രായങ്ങൾ:

 1. ഹൈക്കുവിലാണ് വിളയാട്ടമെല്ലാം!!

  മറുപടിഇല്ലാതാക്കൂ
 2. നിലാവിന്റെ പൂങ്കാട്ടിൽ നിശാപുഷ്പ ഗന്ധം...


  ചപ്പല്‌ ചപ്പായി..


  ഉണരുണരൂ....ഉണ്ണിപ്പൂവേ.......


  സർവ്വശ്രി. താരാദാസ്‌, കാർലോസ്‌, കണ്ണൻ നായർ, ജാക്കി, റോസാരിയോ ബ്രദേർസ്‌, അലക്സാണ്ടർ, കാദർ ഭായ്‌, തേജാ ഭായ്‌...etc.


  ബെസ്റ്റ്‌ ആക്റ്റേർസ്‌..!!


  ഓൺ ടോപ്‌ ഓഫ്‌ ദ തെങ്ങ്‌. !!  വ്യത്യസ്തവും മനോഹരവുമായ കവിതകൾ  ശുഭാശംസകൾ......

  മറുപടിഇല്ലാതാക്കൂ
 3. പുറമേ വിശാലമായ ചിരി
  അകമേ ഇടുങ്ങിയ മനസ്സ്
  മനുഷ്യാധമന്മാർ

  ഇഷ്ടമായി എല്ലാം..ഇത് ഏറെ.

  മറുപടിഇല്ലാതാക്കൂ
 4. ചിന്തയില്‍ ഹൈലറ്റായി മിന്നുന്ന ഹൈക്കുകള്‍....
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 5. പുറമേ വിശാലമായ ചിരി
  അകമേ ഇടുങ്ങിയ മനസ്സ്
  മനുഷ്യാധമന്മാർ

  മറുപടിഇല്ലാതാക്കൂ

.