2014, ജൂൺ 23, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 15Blog post No: 236 -

കുഞ്ഞുകവിതകൾ - 15

Haiku Poems


കുസൃതിക്കാറ്റ്
ആലിലകളെ തലോടി
ഇലകൾ കിലുകിലെ ചിരിച്ചു

 ***

മാനത്ത് മഴക്കാറ്
മനസ്സിലും മഴക്കാറ്
മഴ പെയ്യാതിരിക്കുമോ?

***

അന്തരീക്ഷത്തിനു തണുപ്പ് 
അന്തരംഗത്തിൽ ചൂട്
അവകാശങ്ങൾ നേടിയേ തീരൂ

***

പ്രകൃതി ഈറനുടുക്കുന്നു 
പകലവൻ ഉദിച്ചുയരുന്നു
പഞ്ചേന്ദ്രിയങ്ങൾ ഉണരുന്നു   

***

സുരൻ സ്വർഗ്ഗത്തിൽ
അസുരൻ പാതാളത്തിൽ
നര വാനരൻ ഭൂമിയിൽ!

***
പൂമണം പരന്നു
പൂമ്പാറ്റ പറന്നു
പൂന്തേൻ പാനത്തിനായ്

8 അഭിപ്രായങ്ങൾ:

 1. ആലിലകൾ കിലുകിലെ കിലുങ്ങണല്ലോ.....


  എന്നിട്ടും നീ പെയ്തീലല്ലോ...


  അങ്ങനെ തന്നെടി നാത്തൂനേ....


  കൗസല്യാ സുപ്രജാ....


  ഭൂമീദേവി ദുഃഖിതയായി !!


  പൂക്കാലം വന്നൂ പൂക്കാലം...  മനോഹരങ്ങളായ കുഞ്ഞു വലിയ കവിതകൾ


  ശുഭാശംസകൾ.......

  മറുപടിഇല്ലാതാക്കൂ
 2. സുരൻ സ്വർഗ്ഗത്തിൽ
  അസുരൻ പാതാളത്തിൽ
  നര ക്രൂരൻ ഭൂമിയിൽ!

  മറുപടിഇല്ലാതാക്കൂ

.