2014, ജൂൺ 15, ഞായറാഴ്‌ച

കുഞ്ഞുകവിതകൾ - 11





Blog Post No: 229 -

കുഞ്ഞുകവിതകൾ - 11

അറിവ്

അനന്തമായ ആകാശം തലക്കുമീതെ;
അജ്ഞാതമായ വസ്തുതകളെന്നും ഏറെ:
അവസാനമില്ലാത്ത ചിന്തകളാണെന്നും;
അറിവ് പൂർണ്ണമെന്ന് ബുദ്ധിജീവികൾ!?  
  
+++

മാനസം

മാനത്തെ തിങ്കളിനായ്‌
മന്നവൻ മോഹിക്കുകിലത് 
മാനസം തകരുന്ന
മഹാവിപത്ത് തന്നെ!

+++

അങ്കലാപ്പ് (Hyku)

അന്തരീക്ഷം ഭക്തിസാന്ദ്രം
അകതാരിൽ ഒരു അങ്കലാപ്പ്
അവിടെ നില്ക്കണോ പോണോ

8 അഭിപ്രായങ്ങൾ:

  1. തുള്ളിത്തുളുമ്പുന്നു നെറകൊടങ്ങൾ......


    വെറും കുമ്പിളീക്കൊള്ളുമോ തിങ്കള്‌..


    കൺഫ്യൂഷൻ തീർക്കണമേ.....


    നല്ല കവിതകൾ


    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
  2. അറിവ് പൂര്‍ണ്ണമെന്ന് അറിവുള്ളവരൊരുവരും പറയുകയില്ല.
    മാനത്തെ തിങ്കളില്‍ മനുജന്‍ കാല്‍ ചവിട്ടിയപാട് ഇവിടെ നിന്ന് നോക്കിയാലും കാണാം
    അതുകൊണ്ട് മന്നവന് കണ്‍ഫ്യൂഷന്‍ വേണ്ടയെന്ന് പ്രജകള്‍!

    മറുപടിഇല്ലാതാക്കൂ
  3. അപൂര്‍ണ്ണമായ അറിവും
    ആശങ്കാകുലമായ മനസ്സും
    അതാണ്‌ ജീവിതം.
    നന്നായി ഡോക്ടര്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. മാനത്തെ തിങ്കളിനായ്‌
    മന്നവൻ മോഹിക്കുകിലത്
    മാനസം തകരുന്ന
    മഹാവിപത്ത് തന്നെ!

    മറുപടിഇല്ലാതാക്കൂ
  5. എള്ളോളം എങ്കിലും ഉള്ളത് തന്നെ പറഞ്ഞതെല്ലാം

    മറുപടിഇല്ലാതാക്കൂ

.