2014, ജനുവരി 15, ബുധനാഴ്‌ച

കുമാരനാശാന്‍


Blog-post No: 155 -

കുമാരനാശാന്‍

(അനുസ്മരണം)
ആശയഗംഭീരനായ ആശാന്‍ കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട്  ഇന്നെക്കൂ തൊണ്ണൂറു വര്‍ഷങ്ങള്‍!  

ഈ വല്ലിയിൽ നിന്നു ചെമ്മേപൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ! നിനക്കുണ്ണി ചൊല്ലാംനൽപ്പൂ-
മ്പാറ്റകളല്ലേയിതെല്ലാം.
മേൽക്കുമേലിങ്ങിവ പൊങ്ങീവിണ്ണിൽ
നോക്കമ്മേ,യെന്തൊരു ഭംഗി!
അയ്യോ! പോയ്ക്കൂടിക്കളിപ്പാൻഅമ്മേ!
വയ്യേയെനിക്കു പറപ്പാൻ!
ആകാത്തതിങ്ങനെ എണ്ണീചുമ്മാ
മാഴ്കൊല്ലായെന്നോമലുണ്ണീ!
പിച്ചനടന്നു കളിപ്പൂനീയി-
പ്പിച്ചകമുണ്ടോ നടപ്പൂ?
അമ്മട്ടിലായതെന്തെന്നാൽ? ഞാനൊ-
രുമ്മതരാമമ്മ ചൊന്നാൽ.
നാമിങ്ങറിയുവതല്പംഎല്ലാ-
മോമനേ, ദേവസങ്കല്പം.

അമ്മ പാടി കേള്‍പ്പിച്ച ഈ കവിത കുമാരനാശാന്റേതാണെന്ന് (പുഷ്പവാടി) പിന്നീട് എനിക്ക്‌ മനസ്സിലായി. 

അന്നുമുതലെ ആശാന്‍ കവിതകളോട്‌ എനിക്ക്‌ താല്‍പ്പര്യമായിരുന്നു.  ആശാന്റെ ചണ്ഡാലഭിക്ഷുകി വായിച്ചത് ഒരു അനുഭവംതന്നെയായിരുന്നു. അതിലെ ഒരു ഭാഗംആറാം ക്ലാസ്സിൽ ആയിരുന്നപ്പോൾ പഠിച്ചത് ഓര്ക്കുന്നു:


ദാഹിക്കുന്നു ഭഗിനീകൃപാരസ-
മോഹനം കുളിർ തണ്ണീരിതാശു നീ

ഓമലേതരു തെല്ലെന്നതു കേട്ടൊ-
രാ മനോഹരിയമ്പരന്നോതിനാൾ:-

അല്ലല്ലെന്തു കഥയിതു കഷ്ടമേ!
അല്ലലാലങ്ങു ജാതി മറന്നിതോ?

നീചനാരിതൻ കൈയാൽ ജലം വാങ്ങി
യാചമിക്കുമോ ചൊല്ലെഴുമാര്യന്മാർ?

കോപമേലരുതേജലം തന്നാ‍ലും
പാപമുണ്ടാ മിവളൊരു ചണ്ഡാലി;

ഗ്രാമത്തിൽ പുറത്തിങ്ങു വസിക്കുന്ന
ചാമർ’ നായകൻ തന്റെ കിടാത്തി ഞാൻ

ഓതിനാൻ ഭിക്ഷുവേറ്റ വിലക്ഷനായ്
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി,

ചോദിക്കുന്നു നീർ നാവുവരണ്ടഹോ!
ഭീതിവേണ്ടാതരികതെനിക്കു നീസാറാമ്മ ടീച്ചര്,  ഇത് രീതിയിൽ ചൊല്ലി,  പരാവർത്തനം പറയുന്നത്കേട്ട് ആശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം!   മുഴുവൻ കവിത വായിച്ചപ്പോൾ വല്ലാത്തൊരു സന്തോഷം തോന്നി. ആശാൻ ആശയഗംഭീരൻ ആണല്ലോ. ഇനി,  ഇത് വായിക്കാനിടയായ ഒരു സംഭവം പറയാതിരിക്കാൻ വയ്യ:


ഒരു സഹൃദയൻതന്റെ തീവണ്ടി യാത്രയിൽമുകളിലെ ബെർത്തിൽ കിടന്നു പുസ്തകം വായിക്കുന്ന ഒരു ഹിപ്പിവേഷധാരിയെ കണ്ടതിനെക്കുറിച്ച് എഴുതിയത് വായിച്ചു - ‘’അയാള് വായിച്ചു വളരെ രസിക്കുന്നുണ്ട്. വല്ല കാമകേളികളും വായിച്ചു രസിക്കുകയാകാം - അല്ലാതെ ഇക്കൂട്ടര്ക്ക് എന്ത് പണി.’’ എന്നാൽ,  അത് കുമാരനാശാന്റെ ഒരു കവിതയായിരുന്നു! അങ്ങിനെയെങ്കിൽ ആശാന്റെ കവിതകളിൽ ഏതെങ്കിലും കിട്ടിയാൽ വായിച്ചിട്ടുതന്നെ കാര്യം - ഞാൻ മനസ്സില് കുറിച്ചിട്ടു. ഭാഗ്യത്തിന് മുകളിൽ പറഞ്ഞപോലെയെങ്കിലും പരിചയമുള്ള ചണ്ഡാലഭിക്ഷുകിതന്നെ ആദ്യം കിട്ടുകയും ചെയ്തു.


യശ:ശ്ശരീരനായ മഹാകവിക്കു പ്രണാമം.

24 അഭിപ്രായങ്ങൾ:

 1. ഇത് നല്ലൊരു സ്മരണാഞ്ജലി തന്നെയായിരുന്നു.വ്യക്തിപരമായി പറഞ്ഞാൽ ഇങ്ങനെയൊരു ദിവസം കടന്നു പോയതറിഞ്ഞിരുനില്ല!!
  ആ മഹാകവിയുടെ ഓർമ്മകൾക്ക് മുന്നിൽ ഞാനും പ്രണമിക്കുന്നു.


  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 2. യശ:ശ്ശരീരനായ മഹാകവിക്കു പ്രണാമം..
  ഏതു ടീച്ചറാണ് പഠിപ്പിച്ചതെന്ന് അറിയില്ലെങ്കിലും മേല്‍പ്പറഞ്ഞ രണ്ടുകവിതകളും പകര്‍ത്തിയിടത്തോളം ഇന്നും കാണാപ്പാഠം..
  നല്ല അനുസ്മരണം..

  മറുപടിഇല്ലാതാക്കൂ
 3. ആശാന്‍റെ എല്ലാ കവിതകളൂം മുഴുവനും പല ആവര്‍ത്തി വായിച്ചിട്ടുണ്ട്.. ഇനിയും വായിക്കും...
  ഈ അനുസ്മരണം ഉചിതമായി.. മനോഹരമായി..

  മറുപടിഇല്ലാതാക്കൂ
 4. കുമാരനാശാൻ അനുസ്മരണവും നന്നായി ഏട്ടാ

  മറുപടിഇല്ലാതാക്കൂ
 5. അനുസ്മരണം ഉചിതമായി ഡോക്ടര്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. കവി ഓർമ്മകൾ മണ്മറഞ്ഞു പോകുന്നുണ്ട് പല നന്മകളും ഓർമ്മകൾ പോലും അപ്പോൾ ഇത്തരം ഓർമപെടുത്തൽ വളരെ നല്ലതാണ് നന്ദി ഡോക്ടര

  മറുപടിഇല്ലാതാക്കൂ
 7. വളരെ നല്ല അനുസ്മരണം
  ഇന്നലെയും 16,17 മായി പല്ലന ആശാന്‍ സ്മാരകത്തില്‍ അനുസ്മരണം നടക്കുന്നു
  ഞാനും അതില്‍ പങ്കുകൊണ്ടു
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. ശാരദ ടീച്ചര്‍ ചൊല്ലി പഠിപ്പിച്ചത് ഇന്നും മറന്നിട്ടില്ല... മഹാകവിക്കുള്ള അനുസ്മരണം ഹൃദ്യമായി...

  മറുപടിഇല്ലാതാക്കൂ
 9. ആശാൻ കവിതകൾ മിക്കവാരും വായിച്ചിട്ടുണ്ട്. പലതും മനപ്പാഠമാകിയിട്ടും ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 10. അയിത്താചരണങ്ങളെ ആട്ടിയകറ്റി, സ്നേഹമാണ് സമസ്തജീവജാലങ്ങളിലും പടരേണ്ടതെന്ന് ഉദ്ഘോഷിച്ച മഹാകവിയെ ഓര്‍ക്കാന്‍ ഈ അനുസ്മരണം സഹായിച്ചു.

  മറുപടിഇല്ലാതാക്കൂ

.