2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

പൊട്ടൻ കുഞ്ചു


Blog Post # 113:  പൊട്ടൻ കുഞ്ചു

(മിനിക്കഥ)

വര്ഷങ്ങള്ക്ക് മുമ്പ്........ ബോംബെ ഗ്രാൻഡ്‌ റോഡിലൂടെ ടാക്സി ഓടുന്നതിനിടയിൽ, കൂടെ ഉണ്ടായിരുന്ന അപ്പച്ചിയുടെ മകൾ മീനുച്ചേച്ചി ചോദിച്ചു -

''ആ  കാ ണ് ണ  ചൊ വ ന്ന  വെ ള ക്ക്വെ ള് ള്ള  സ്ഥലം 
അ റി യ്വോ ഡാ  ?''

''ഇല്യാ. ന്താ?  ന്താവടെ?''

''സ ത്യാ യ് ട്ടും ?'' മീനുച്ചേച്ചിക്ക് വിശ്വാസം ആയില്ല എന്ന് തോന്നുന്നു.

എന്നെക്കാൾ നാലഞ്ചു വയസ്സിനു മൂത്ത, എച്ച്. എൻ.  ഹോസ്പിറ്റലിൽ സ്റ്റാഫ്‌ നേഴ്സ് ആയി ജോലി നോക്കിയിരുന്ന മീനുച്ചേച്ചിക്ക് ഒരുപാട് കാര്യങ്ങൾ അറിയാം. 

''ഇല്യാന്ന്. ഞാൻ വടെ - ഈ ഏര്യേലൂടെ യാത്ര ചെ യ്യ് ണ ത്   ആദ്യായ്ട്ടല്ലേ ചേച്ചി.'' 

''പോട്ടെ, ഗ്രാൻഡ്‌ റോഡിലെ റെഡ് സ്ട്രീറ്റ് ന്നു കേ ട്ട് ട്ട് ണ്ടോ നീ?''

''അയ്യോ''  ഞാൻ അറിയാതെ പറഞ്ഞുപോയി.  കണ്ണുകളിൽ സംഭ്രാന്തി.  മീനുച്ചേച്ചിക്ക് ചിരി പൊട്ടി.

''പൊട്ടൻ കുഞ്ചു!''

ഞാനും ഒരു ചമ്മിയ ചിരി പാസ്സാക്കി.    


Courtesy (Photo): Google


22 അഭിപ്രായങ്ങൾ:

 1. ചില കാര്യങ്ങള്‍ ഇന്നത്തെ കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നവ, ചിലപ്പോള്‍ നമുക്ക് അജ്ന്ജാതമായീരിക്കും പലപ്പോഴും ഇതുപോലെ ഞാനും പൊട്ടന്‍ കുഞ്ചു ആയിപ്പോ വാറുണ്ട്.
  കൊച്ചു കഥ നന്നായിരിക്കുന്നു..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. നായകന്റെ നിഷ്കളങ്കതയെ എടുത്തു കാണിക്കുന്നു. അങ്ങിനെ ശുദ്ധൻ ആയാൽ പോരാ എന്ന് ചേച്ചിക്ക് തോന്നൽ. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമല്ലോ. തെറ്റും ശരിയും, ലൈംഗിഗതയും - അതിന്റെ ആവശ്യവും അനാവശ്യവും (ബോധം, ബോധവല്ക്കരണം) എല്ലാം ചെറുപ്പക്കാർ അറിഞ്ഞിരിക്കണം. അപ്പോൾ, പെരുമാറ്റത്തിൽ - ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിവാക്കാം.
   നന്ദി.

   ഇല്ലാതാക്കൂ
 2. അതെ, അതെ. ഇങ്ങിനെയൊക്കെയല്ലേ ''അറിവ്'' സമ്പാദിക്കുന്നത്. :)

  മറുപടിഇല്ലാതാക്കൂ
 3. ഇനിയിപ്പോ ആരെങ്കിലും ചോയ്ച്ചാ പറയാലോ

  മറുപടിഇല്ലാതാക്കൂ
 4. ചിലപ്പോള്‍ പൊട്ടന്‍ കളി പ്രയോജനം ചെയ്യും.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അത് ശരിതന്നെ. എന്നാൽ, ഈ പൊട്ടൻ കുഞ്ചു റെഡ് സ്ട്രീറ്റ് എന്ന് കേട്ടിട്ടുണ്ടെങ്കിലും ചുവന്ന വിളക്കുകൾ കണ്ട സ്ഥലം എന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് പിടി കിട്ടിയില്ല. നന്ദി, സുഹൃത്തേ.

   ഇല്ലാതാക്കൂ
 5. B.Ed ന് പഠിക്കുന്ന അടിയന്തരാവസ്ഥ കാലത്ത് പഠനയാത്ര പോവുകയാണ് നമ്മുടെ സംഘം. ഒരിടത്ത് എത്തിയപ്പോൾ നമ്മുടെ പ്രൊഫസർ എന്നെ നോക്കി ചോദിച്ചു, “ഈ സ്ഥലം ഏതെന്ന് അറിയുമോ?” “ഇല്ലല്ലൊ സാർ” “ഇതാണ് ഒടുവിൽ നിങ്ങൾക്ക് പോവേണ്ട ഇടം” “ഏത്?” “കുതിരവട്ടം”

  മറുപടിഇല്ലാതാക്കൂ
 6. ചെറുകഥ രസകരമായി ഡോക്ടർ.


  ശുഭാശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 7. ചേച്ചി ആള് മിടുക്ക്യാ!
  മിനിക്കഥ രസായിട്ടുണ്ട്.
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 8. അത് അന്തക്കാലം....ഇപ്പോഴത്തെക്കുട്ടികള് അതിലും വലിയ എന്സൈക്ലോപീഡിയകളാണ്.....

  മറുപടിഇല്ലാതാക്കൂ
 9. രചനകളുടെ ഒരു തേരോട്ടമാണല്ലോ ഇവിടെ ഭായ്

  മറുപടിഇല്ലാതാക്കൂ

.