2014, സെപ്റ്റംബർ 6, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 52



കുഞ്ഞുകവിതകൾ - 52


Blog Post No: 282


Haiku



കതിരവൻ ജ്വലിക്കുന്നു തലയ്ക്കു മീതെ
കറുത്ത കണ്ണടയുണ്ട് മുഖത്ത്
കഠിനമായ ചൂട് തോന്നാതിരിക്കാൻ


യജമാനനെ കണ്ടു ടോമി കുരച്ചു 
പരിചയമില്ലാത്ത ആളെക്കണ്ടും കുരച്ചു 
കുരക്കും അർത്ഥവ്യത്യാസം!


പുഴയോഴുകി വർദ്ധിച്ച  ഉത്സാഹത്തോടെ
കടലിൽ അലിഞ്ഞുചെരാനുള്ള സന്തോഷം
ആഗ്രഹം ബാക്കിയാക്കി പുഴ വറ്റിമരിച്ചു!


കാർമേഘം ഉരുണ്ടുകൂടി
ഗഗനത്തിലും ആനനത്തിലും
മഴപെയ്താൽ, പെയ്യിച്ചാൽ രക്ഷ


വെള്ളരിപ്രാവ്‌ ജനാലക്കൽ
സമാധാനത്തിന്റെ പ്രതീകം
മനസ്സിന് നല്ല സമാധാനം


വീട്ടുമുറ്റത്തെ ചെടികൾക്ക്
നനയുമ്പോൾ കുളിർ
നനക്കുന്നയാൾക്കും കുളിർ

6 അഭിപ്രായങ്ങൾ:

.