2014, സെപ്റ്റംബർ 11, വ്യാഴാഴ്‌ച

നിനക്ക് ഞാനും എനിക്ക് നീയും

Blog Post No; 286 -


നിനക്ക് ഞാനും എനിക്ക് നീയും

(മിനിക്കഥ)

വൃദ്ധ ദമ്പതികൾ അന്യോന്യം തോളിൽ പിടിച്ചു പതുക്കെ നടന്നു.  കുറെദൂരം നടക്കാനുള്ള പരിപാടി  ആണ്.  അവർ നർമ്മസംഭാഷണത്തിൽ  മുഴുകി. ശാരീരികമായ അസ്വാസ്ഥ്യങ്ങൾ മറന്നു.  മകൻ കുടുംബവുമായി കാറിൽ അല്പ്പം മുമ്പ് എവിടെക്കോ   പോയി. പോവുന്നതിനു മുമ്പ് പറഞ്ഞിരുന്നു -  അടുത്ത ദിവസമേ വരൂ എന്ന്.   ആയിക്കോട്ടെ.  വൃദ്ധൻ പറഞ്ഞു - നീ എപ്പോഴൊക്കെയോ പറഞ്ഞത്  എത്ര ശരി, വയസ്സുകാലത്ത് എനിക്ക് നീയും നിനക്ക് ഞാനും മാത്രമേ ഉണ്ടാകൂ എന്ന്!  സാരമില്ല. പക്ഷെ.......   നമ്മളിൽ ഒരാളെ ആദ്യം ദൈവം വിളിച്ചാൽ..... വൃദ്ധൻ തന്റെ പങ്കാളിയോട്  അരുതാത്തതെന്തോ പറഞ്ഞെന്ന തോന്നലിൽ പെട്ടെന്ന് സംസാരം  നിർത്തി.  ഒരു കൃത്രിമച്ചിരിയോടെ  വിഷയം മാറ്റി.

6 അഭിപ്രായങ്ങൾ:

.