2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

കുഞ്ഞുകവിതകൾ - 54കുഞ്ഞുകവിതകൾ - 54


Blog Post No: 288മനസ്സ്

മനസ്സു പറയുന്നതു കേൾക്കണം നാം
മനസ്സിൽ തെറ്റും ശരിയുമുണ്ടാം
തെറ്റെങ്കിൽ ദോഷമുടനെയോ പിന്നെയോ തീർച്ച
ശരി ചെയ്‌താൽ നീതിക്കു നിരക്കുന്നതും
നീതിക്കു നിരക്കുന്നതെങ്കിൽ ദൈവഹിതം
അല്ലാത്തവക്കൊക്കെ ശിക്ഷ വഴിയെ വരും!  
+++

അറിയുക...

അർത്ഥമില്ലാതെ സംസാരിക്കുന്നു
അറിഞ്ഞുമറിയാതെയും ചിലർ
അറിയേണമവരിനിയും വൈകാതെ
അറിവുള്ളോർ മുന്നിലവരാരുമല്ലെന്ന്
+++

ഭക്തി

ഭക്തിയുടെയർത്ഥമെന്തെന്നറിയുന്നില്ല
ഭക്തശിരോമണിയാം ചില മാനുഷർക്ക്
ഭക്തിയിലഹംഭാവമരുത്, വെറുപ്പരുത്
ഭക്തിയിലഹങ്കരിക്കരുതൊരാളുമൊരിക്കലും  
+++

കണ്ണും കാതും

കണ്ണുള്ളവരിവിടെ വർണ്ണങ്ങളാസ്വദിക്കുന്നു
കാതുള്ളവർ സംഗീതമാസ്വദിക്കുന്നു
കണ്ണു  കാണുന്നവർ കാണേണ്ടതു കാണുന്നില്ല
കാതു കേൾക്കുന്നവർ കേൾക്കേണ്ടതു കേൾക്കുന്നില്ല
കണ്ണും കാതുമില്ലാത്തവർ പലരുമിവിടെ
കണ്ണും കാതുമുള്ളവരേക്കാൾ കഴിവു കാണിക്കുന്നു!

10 അഭിപ്രായങ്ങൾ:

 1. കണ്ണുകാണാത്തവരും,കാതുകേള്‍ക്കാത്തവരും അതുള്ളവരേക്കാള്‍ കഴിവുകാണിക്കുന്നു.
  കാരണം മനസ്സുപറയുന്നത് കേള്‍ക്കാനും,അര്‍ത്ഥമില്ലാതെ സംസാരിക്കാതിരിക്കാനും,കപടഭക്തിയില്ലാതിരിക്കാനും അവര്‍ ശ്രദ്ധാലുക്കളായിരിക്കുന്നു......!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. കണ്ണു കാണുന്നവർ കാണേണ്ടതു കാണുന്നില്ല
  കാതു കേൾക്കുന്നവർ കേൾക്കേണ്ടതു കേൾക്കുന്നില്ല

  വളരെ ശരി.

  മറുപടിഇല്ലാതാക്കൂ
 3. അറിവുള്ലോരാരും ഓര്‍ക്കാത്തത് ,അറിവുള്ളോർ മുന്നിലവരാരുമല്ലെന്ന്..!

  മറുപടിഇല്ലാതാക്കൂ
 4. മനസ്സ് പറയുന്നത് കേള്‍ക്കണം. പക്ഷെ ഉടനടി എടുത്തുചാടി പ്രവര്‍ത്തിക്കരുത്. മനസ്സ് ഒരു കാട്ടുകുരങ്ങാണെന്ന് കവി പാടീട്ടുണ്ടല്ലോ!

  മറുപടിഇല്ലാതാക്കൂ
 5. അറിവില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവത്രെ...

  മറുപടിഇല്ലാതാക്കൂ

.