2014, സെപ്റ്റംബർ 16, ചൊവ്വാഴ്ച

കുഞ്ഞുകവിതകൾ - 56കുഞ്ഞുകവിതകൾ - 56


Blog Post No: 290കൃഷ്ണബീജo


കൃഷ്ണവർണ്ണത്തിലുള്ള കുസുമമേ
കൃഷ്ണന്റെ ഭംഗിയുള്ള കുസുമമേ
പരിശുദ്ധമാം മഞ്ഞിൻകണങ്ങൾ
പുലരിയിൽ ചൂടുന്ന കുസുമമേ
കൃഷ്ണനെക്കാണുന്ന സംതൃപ്തി
കൃഷ്ണബീജമേ തരുന്നു നീയെനിക്ക്!

ചിത്രം - കടപ്പാട്: ഹബീബ

ദർപ്പണം

പ്രണയസാഫല്യത്താൽ
തിളങ്ങുന്നയാനനം
പ്രണയനൈരാശ്യത്താൽ
കരിവാളിച്ചു കാണപ്പെടും
പ്രണയത്തിൻ പ്രതിഫലനം
വക്ത്രത്തിൽ പ്രകടമാകും
പ്രണയിതാക്കൾക്കവരുടെ-
യാനനം പ്രണയദർപ്പണം!


ആരാധന

ദേവീദേവന്മാർക്കർപ്പിക്കുന്നു നാം
ചില പ്രത്യേക പുഷ്പങ്ങൾ മാത്ര-
മെന്നാൽ മഹാബലിക്കർപ്പിക്കുന്നു വിവിധ
പുഷ്പങ്ങളാൽ തീർത്തൊരു പുഷ്പാസനം!
ദേവീദേവൻമാരാരാധ്യർതന്നെ,യെന്നാൽ
നരൻ, അസുരന്മാരെന്നിവരാരാധ്യരായാൽ
ദേവീദേവൻമാർക്കപ്പുറമാകുമാരാധന!    

6 അഭിപ്രായങ്ങൾ:

.