2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കുഞ്ഞുകവിതകൾ - 63കുഞ്ഞുകവിതകൾ - 63

Blog Post No: 298


ഉഷാർ,  വേഗത!

അണ്ണാരക്കണ്ണൻ ഓടിക്കളിക്കുന്നു
എന്തൊരു ഉഷാർ, എന്തൊരു വേഗത!
''അണ്ണാരക്കണ്ണനും തന്നാലായത്''
ചെയ്യുമ്പോൾ കാണുന്നവർക്ക് സന്തോഷം.


ബിംബം

ചന്ദ്രബിംബവും സൂര്യബിംബവുമൊക്കെ
കവികൾക്ക് ബിംബങ്ങളാകുമ്പോൾ
കവിതകൾ ഗ്രഹിക്കാനാകാത്തവർക്ക്
ബിംബങ്ങളുടേതുപോലത്തെ നിർവികാരത! 

നോട്ട്:  ബിംബം = ഗോളം, പ്രതീകം, പ്രതിമ. ഇത് മൂന്നും ഞാൻ ഈ കൊച്ചുകവിതയിൽ സാന്ദർഭികമായി ഉദ്ദേശിക്കുന്നു.  വായനക്കാരെ കുറ്റപ്പെടുത്തുകയല്ല.  ചില വായനക്കാർ വായനയുടെ ശരിയായ തലത്തിൽ എത്തുന്നില്ല എന്ന് മാത്രമല്ല, ശരിയല്ലാത്ത രീതിയിൽ ഉള്ള അഭിപ്രായങ്ങളും പല കവിതകളുടെയും (എന്റെ അല്ല) കീഴിൽ എഴുതിക്കാണുന്നു  എന്നതാണ് ഈ കൊച്ചുകവിത എഴുതുവാനുള്ള പ്രചോദനം.  തീര്ച്ചയായും വായിക്കുന്നതിലും, അഭിപ്രായം പറയുന്നതിലും ഉള്ള സന്തോഷവും, വായനക്കാരോടുള്ള നന്ദിയും എനിക്കുണ്ട് എന്ന് എടുത്തുപറയട്ടെ.

6 അഭിപ്രായങ്ങൾ:

 1. ധൃതഗതിയിലുള്ള വായനയില്‍ ഗ്രഹിക്കാന്‍ അല്പം താമസം നേരിടും.
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. ഗ്രാഹ്യശക്തിയ്ക്ക് ഏറ്റക്കുറച്ചിലുകളുണ്ടെന്നതും എഴുതുന്നവര്‍ ദുര്‍ഗ്രഹമായി എഴുതുന്നതും ശ്രദ്ധാപൂര്‍വം വായിക്കാത്തതും ഒക്കെ ഇവയ്ക്കുള്ള കാരണങ്ങളാകാം

  മറുപടിഇല്ലാതാക്കൂ
 3. ചന്ദ്രബിംബവും സൂര്യബിംബവുമൊക്കെ
  കവികൾക്ക് ബിംബങ്ങളാകുമ്പോൾ
  കവിതകൾ ഗ്രഹിക്കാനാകാത്തവർക്ക്
  ബിംബങ്ങളുടേതുപോലത്തെ നിർവികാരത!

  മറുപടിഇല്ലാതാക്കൂ

.