2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

കുഞ്ഞുകവിതകൾ - 62
കുഞ്ഞുകവിതകൾ - 62


Blog Post No: 297


തിരുവാതിരക്കളി

തിരുവാതിരയെന്നോ  കഴിഞ്ഞു;
തരുണീമണികളുടെയൊരു കൂട്ടം
തിരുവാതിരക്കളി തകർക്കുന്നു,
താളത്തിൽ, ചന്തത്തിൽ നൃത്തമാടി.  ചിത്രം - കടപ്പാട്: ഗൂഗിൾ


പച്ചയായ ജീവിതം

പഞ്ചസാര കയ്ക്കുന്നു ചിലപ്പോൾ
പാവക്ക മധുരിക്കയും!
പച്ചയാമീ ജീവിതത്തിൽ
പഠിക്കുന്നു നാം പലതുമിങ്ങനെ!


സന്തോഷവും സന്താപവും

സന്തോഷത്താൽ ചിരിക്കുന്ന മനം
സന്തോഷത്താൽതന്നെ കരയുന്നുമുണ്ട്
സന്താപത്താൽ കരയുന്ന മനമോ
സന്താപത്തിൽ ചിരിക്കുന്നതേയില്ല


Haiku

ചെടിയിൽ വിരിഞ്ഞു പുഷ്പം
ചൊടിയിൽ വിരിഞ്ഞു പുഞ്ചിരി
ചിത്തത്തിൽ വീണു പൂമഴ

7 അഭിപ്രായങ്ങൾ:

.