2014, സെപ്റ്റംബർ 22, തിങ്കളാഴ്‌ച

കുഞ്ഞുകവിതകൾ - 60കുഞ്ഞുകവിതകൾ - 60


Blog Post No: 295


അന്നും ഇന്നും

സീതപ്പഴം, പപ്പായപ്പഴം,
മാമ്പഴം, ചക്കപ്പഴം....
നാട്ടിൽ യഥേഷ്ടം ഒരുകാലത്ത്;
അന്നതൊന്നും  വേണ്ട!
ഇന്നോ, എല്ലാം വേണമെന്ന തോന്നൽ.
അപ്പോൾ...
സുപ്പർമാർക്കറ്റുതന്നെ ശരണം,
മുടിഞ്ഞ വിലയ്ക്ക്‌!


മനസ്സ്

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നോർ  ചിലർക്ക്
ശിക്ഷയിൻ  കാഠിന്യം തോന്നുകില്ല  മനക്കട്ടിയാൽ;
പരിപൂർണ്ണ സ്വാന്തന്ത്ര്യരായ്  ജീവിക്കും  ചിലർക്കോ
''ജീവപര്യന്ത''മനുഭവിക്കുംപോലെ, മനക്കട്ടിയില്ലാതെ!     

Haiku

വിദ്ഗദമായി വല വിരിക്കൽ
വലയിൽ കുരുങ്ങുന്നു പ്രാണികൾ
ചിലന്തിയുടെ ഇര പിടിക്കൽ

പുളിമരത്തിനു മുകളിൽ മൂങ്ങ 
പുളിമരത്തിനു കീഴെ മൂർഖൻ 
തറവാട്ടുവളപ്പിലെ താമസക്കാർ

9 അഭിപ്രായങ്ങൾ:

  1. വെറുതെ കളഞ്ഞ പപ്പായപ്പഴവും പേരയ്ക്കയുമൊക്കെ പിടിയാവില കൊടുത്ത് വാങ്ങുമ്പോള്‍ തോന്നാറുണ്ട് “എന്തൊരു വിലയപ്പാ”

    മറുപടിഇല്ലാതാക്കൂ
  2. തറവാട്ടുവളപ്പില്‍ മൂങ്ങയും,മൂര്‍ഖനും താമസം!
    ആശംസകള്‍ ഡോക്ടര്‍

    മറുപടിഇല്ലാതാക്കൂ
  3. നാട്ടിൽ യഥേഷ്ടം ഒരുകാലത്ത്;
    അന്നതൊന്നും വേണ്ട!
    ഇന്നോ, എല്ലാം വേണമെന്ന തോന്നൽ.

    മറുപടിഇല്ലാതാക്കൂ
  4. ഓരോ കാലത്തെ ഓരോരോ തോന്നലുകള്‍....അത്ര തന്നെ....

    മറുപടിഇല്ലാതാക്കൂ
  5. മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്തതിന്‍റെ പ്രശ്നമാ.....

    ദൈവത്തിന്റെ വിധിയെ വെല്ലുന്നൊരു വിധിയില്ലല്ലോ...

    ചിലന്തികള്‍ ഇപ്പോഴും വലകള്‍ നെയ്യുകയും ഇരകൾ കുടുങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്നു...

    മറുപടിഇല്ലാതാക്കൂ

.