2014, സെപ്റ്റംബർ 18, വ്യാഴാഴ്‌ച

കുഞ്ഞുകവിതകൾ - 57കുഞ്ഞുകവിതകൾ - 57


Blog Post No: 292
    
പ്രകൃതിയും പ്രകൃതവും

വാഴയിലകളിൽ ചാറ്റൽമഴയുടെ താളം
മഴയുടെ ചെയ്തിയിൽ ഇലകൾ തലയാട്ടി രസിക്കുന്നു
അത് കണ്ടും കേട്ടും രസിക്കാൻ ഞാനുമുണ്ടേ
പ്രകൃതിയുടെ കലാബോധമെന്ന പ്രകൃതം അല്പമെനിക്കും


മുല്ലപ്പൂമണം

മുല്ലപ്പൂവിൻ പരിമളം ഹായ്
മൂക്കിലേക്കിരച്ചു കയറുന്നു!
മുന്നിൽക്കൂടൊരു മഹിളാമണി
മുല്ലപ്പൂച്ചൂടി കടന്നുപോയ്.
മഹിളാമണി ആരോയാവട്ടെ
മുല്ലപ്പൂവിനോടേ മമതയുള്ളൂ 
മുല്ലപ്പൂമണമെന്നും വേണം 
മുല്ലയിൻ സുഗന്ധദ്രവ്യം ശരണം.തിളങ്ങുന്ന സന്ധ്യ

തിളങ്ങുന്നു ചന്ദ്രനും
താരാഗണങ്ങളുമാകാശത്ത്,
തിളങ്ങുന്നു ദീപങ്ങൾ ദേവാലയങ്ങളിൽ,
തിളങ്ങുന്നു മന്ദസ്മിതത്തിൻ പൊൻകിരണങ്ങൾ
താരാട്ടു കേൾക്കുന്ന പൈതങ്ങൾതന്നാനത്തിൽ -
തിളക്കമാണെവിടെയുമിങ്ങനെയീ സന്ധ്യയിൽ!അരിഭക്ഷണം

വെയിൽതട്ടിത്തിളങ്ങുന്നൂ നെൽക്കതിരുകൾ
കാറ്റിലവയെന്നെ തലയാട്ടി വിളിക്കുന്നൂ
സ്വർണമണികളേ നിങ്ങളില്ലാതെന്തു ജീവിതം
ഞങ്ങൾ മലയാളികൾക്കരിഭക്ഷണം വേണമെന്നും!

8 അഭിപ്രായങ്ങൾ:

 1. മുല്ലപ്പൂവേറ്റു കിടക്കും
  കല്ലിനുമുണ്ടൊരു സൌരഭ്യം!
  ആശംസകള്‍ ഡോക്ടര്‍

  മറുപടിഇല്ലാതാക്കൂ
 2. പ്രകൃതിയുടെ പ്രകൃതം നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 3. തിളങ്ങുന്നു ദീപങ്ങൾ ദേവാലയങ്ങളിൽ,
  തിളങ്ങുന്നു മന്ദസ്മിതത്തിൻ പൊൻകിരണങ്ങൾ

  മറുപടിഇല്ലാതാക്കൂ

.